Thursday, May 10, 2012

ദീപക് ശങ്കരനാരായണന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട സുഹൃത്തേ,
മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഫേസ് ബുക്കില്‍ താങ്കളെഴുതിയ കൗതുകകരമായ നിരീക്ഷണത്തോടുളള പ്രതികരണമാണിത്. താങ്കളുടെ നിരീക്ഷണം ഉദ്ധരിക്കട്ടെ.
ഇംഗ്ലീഷില്‍ അവന്‍ media worker ആണ്. മാദ്ധ്യമത്തൊഴിലാളി എന്നാണ് മലയാളം വേണ്ടത്. worker എന്നതിന് സാമൂഹ്യമാനങ്ങളുള്ള പ്രവര്‍ത്തകന്‍ എന്ന മലയാളം വാക്ക് ഉപയോഗിക്കുന്നത് തലക്കുചുറ്റും ഒരു വലയം സൃഷ്ടിച്ചെടുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്. "അശാന്തനായ ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍" എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു ഗമയൊക്കെയുണ്ട്. അശാന്തനായ ഒരു കൂട്ടിക്കൊടുപ്പുകാരന്‍ എന്ന് കേട്ടാല്‍ ചിരിയല്ലേ? ബാക്കീള്ളോരൊക്കെ വെറും തൊഴിലാളികള്‍. ഞങ്ങളെപ്പറ്റി ഞങ്ങള്‍ തന്നെ എഴുതുമ്പോള്‍ പ്രവര്‍ത്തകരെന്നേ എഴുതൂ.

ഇന്ത്യയില്‍ സ്വാതന്ത്ര്യസമരത്തിന്റെ അവിഭാജ്യമായ ഒരു ഘടകമായിട്ടാണ് പത്രപ്രവര്‍ത്തകരുടെ ആദ്യതലമുറ ഉണ്ടാവുന്നത്. അവരുടെ ആക്റ്റിവിസത്തിന്റെ ഭാഗം മാത്രമായിരുന്നു പത്രവും അതുമായി ബന്ധപ്പെട്ട ആക്റ്റിവിറ്റികളും. അതിന്റെ ഹാങ്ങോവറാവണം ഈ മാദ്ധ്യമപ്രവര്‍ത്തനം എന്ന വാക്കും media workersന് സമൂഹം കൊടുക്കുന്ന ബഹുമാന്യതയും. നാലുപാടുനിന്നും കാശുവാങ്ങിച്ച് കൂട്ടിക്കൊടുപ്പുപണി നടത്തുന്ന മലയാള മാദ്ധ്യമപിംപുകളെ പ്രവര്‍ത്തകന്‍ എന്ന് വിശേഷിപ്പിക്കുന്നത് അവരവരുടെ കാരണങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന നിരവധി യഥാര്‍ത്ഥ പ്രവര്‍ത്തകരെ അപമാനിക്കലാണ്.

ഈ നിരീക്ഷണത്തോടുളള വിയോജിപ്പ് അറിയിക്കാനാണ് ഈ കത്ത്. ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേയ്ക്കാണല്ലോ താങ്കള്‍ ആലോചനയുടെ ചാലു കീറിയിരിക്കുന്നത്. അങ്ങനെ നോക്കിയാല്‍, 'ജേണലിസം' എന്ന വാക്കിന്റെ തത്തുല്യമായ മലയാള തര്‍ജമ 'പത്രപ്രവര്‍ത്തനം' എന്നാണ്. അതില്‍ നിന്നാണ് പത്രപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനും ഉണ്ടായത്.

ജേണലിസ്റ്റിന്റെ തര്‍ജമ പത്രത്തൊഴിലാളിയെന്നോ മാധ്യമത്തൊഴിലാളിയെന്നോ ആകാത്തത് എന്തുകൊണ്ട് എന്ന സംശയം സംശയം ന്യായവും സ്വാഭാവികവുമാണ്. പക്ഷേ, അവിടെ ജേണലിസത്തെ 'പത്രത്തൊഴില്‍' എന്നു വിവര്‍ത്തനം ചെയ്യാതെ 'പത്രപ്രവര്‍ത്തനം' എന്നു വിവര്‍ത്തനം ചെയ്തവരുടെ ദീര്‍ഘദര്‍ശനത്തെ നാം മാനിക്കേണ്ടി വരും.

മാധ്യമ സ്ഥാപനത്തില്‍ രണ്ടുതരം തൊഴിലുണ്ട്. പത്രപ്രവര്‍ത്തനം എന്ന് താങ്കള്‍ ആക്ഷേപിക്കുന്ന തൊഴില്‍ അതിലൊന്നാണ്. മറ്റൊന്ന്, അച്ചു നിരത്തല്‍, പ്രൂഫു നോക്കല്‍ തുടങ്ങിയ തൊഴിലുകളും.

ആദ്യം പറഞ്ഞ ജോലി ചെയ്യുന്നവരെ തൊഴിലാളികള്‍ എന്നു സംബോധന ചെയ്താല്‍ രണ്ടാമത്തെ വിഭാഗത്തെ നിങ്ങള്‍ എങ്ങനെ വിശേഷിപ്പിക്കും? ഇതു രണ്ടുതരം തൊഴിലുകളാണെന്ന് ഞങ്ങള്‍ പറയാതെ നിങ്ങള്‍ക്കറിയാമല്ലോ.

മാധ്യമത്തൊഴിലാളി എന്നു പറഞ്ഞാല്‍ മാധ്യമസ്ഥാപനത്തില്‍ പ്രൂഫു നോക്കുകയോ അച്ചുനിരത്തുകയോ ഒക്കെ ചെയ്യുന്ന ആള്‍ എന്ന അര്‍ത്ഥമേ വരൂ. വാര്‍ത്താ റിപ്പോര്‍ട്ടിംഗും വിശകലനവുമൊക്കെ മറ്റൊരു നിലവാരത്തിലുളളതാണ്. അതിന് വേറൊരു വൈദഗ്ധ്യം വേണം. രണ്ടുവിഭാഗത്തെയും വേര്‍തിരിച്ചറിയാന്‍ വ്യത്യസ്തമായ പ്രയോഗങ്ങള്‍ കൂടിയേ തീരൂ.

ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച സുജിത് നായര്‍ - മനോരമയിലെ സോഫാ കം ബെഡ് എന്ന ലേഖനം താങ്കള്‍ വായിച്ചിട്ടുണ്ടോയെന്ന് ഞങ്ങള്‍ക്കറിയില്ല.

മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രിയുമായി ബന്ധപ്പെട്ടു മനോരമ പ്രസിദ്ധീകരിച്ചതാണ് സുജിത് നായരുടെ ലേഖനം. സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെ ജാതി തിരിച്ച് വകുപ്പു വീതം വെച്ച ഉമ്മന്‍ചാണ്ടിയുടെ നടപടി വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നല്ലോ. കോണ്‍ഗ്രസുകാര്‍ക്കോ യുഡിഎഫുകാര്‍ക്കോ ദഹിക്കുന്നതായിരുന്നില്ല ആ നടപടി. നാടൊട്ടുക്ക് അക്രമവും പോര്‍വിളിയും നടന്നു. അതിനെക്കുറിച്ചാണ് "ലേപനം കിട്ടിയ ആശ്വാസത്തില്‍ യുഡിഎഫ്" എന്നു സുജിത് നായര്‍ മനോരമയില്‍ വെച്ചുകാച്ചിയത്.

ആശയലോകത്തു നടക്കുന്ന ഒരു കൂട്ടിക്കൊടുപ്പാണിത്. അതിന് അതിന്റേതായ വൈദഗ്ധ്യം ആവശ്യമുണ്ട്. ആ പണിയെടുക്കുന്നവനെ മാധ്യമത്തൊഴിലാളി എന്നു വിളിക്കുമ്പോള്‍ നിങ്ങള്‍ വെല്ലുവിളിക്കുന്നത് അച്ചുനിരത്തുകയും പ്രൂഫ് നോക്കുകയും ചെയ്യുന്നവന്റെ ആത്മാഭിമാനത്തെയാണ്.

മാധ്യമ സ്ഥാപനത്തിലെ തൊഴിലുകള്‍ തമ്മിലുളള ഈ വ്യത്യാസം നാം മനസിലാക്കണം. തീര്‍ത്തും വ്യത്യസ്തമായ തൊഴിലുകളെ അത്തരത്തില്‍ നിര്‍വചിച്ചുതന്നെ മനസിലാക്കണം.

ഉദാഹരണത്തിന് മനോരമയിലേയ്ക്ക് കമ്പോസിംഗിന് ഒരാളെ നിയമിക്കുന്നുവെന്ന് വെയ്ക്കുക. കൃത്യമായി നിര്‍വചിക്കപ്പെട്ട ഒരു തൊഴിലാണത്. അതു ചെയ്യാനാണ് ആ തൊഴിലാളിയെ നിയമിക്കുന്നത്.

പക്ഷേ, ജേണലിസ്റ്റിന്റെ കാര്യം വ്യത്യസ്തമാണ്. ഉമ്മന്‍ചാണ്ടിയ്ക്ക് സമയാസമയം എണ്ണ തേച്ച് ഉഴിഞ്ഞു കൊടുക്കുകയാണ് സുജിത് നായരുടെ ജോലിയെന്ന് അദ്ദേഹത്തിന്റെ ഓഫര്‍ ലെറ്ററിലോ അപ്പോയിന്‍മെന്റ് ഓര്‍ഡറിലോ മനോരമ നിര്‍വചിച്ചിട്ടുണ്ടാകില്ല. അതൊരു ഇംപ്ലൈഡ് ജോലിയാണ്. അലിഖിതമായി നിര്‍വചിക്കപ്പെട്ട തൊഴില്‍ ചെയ്യുന്നതിനാണ് ഭാവനയും സാമര്‍ത്ഥ്യവും ഉപയോഗിക്കേണ്ടത്. മുതലാളി കാര്യം തുറന്നു പറയില്ല. തൊഴിലാളിയ്ക്കത് തുറന്നു ചോദിച്ച് മനസിലാക്കേണ്ട ആവശ്യവുമില്ല.

മനോരമയില്‍ പ്രൂഫു നോക്കുന്നവനും അച്ചുനിരത്തുന്നവനുമൊന്നും ഉമ്മന്‍ചാണ്ടിയ്ക്ക് എണ്ണയിടേണ്ട ചുമതലയില്ല. ജേണലിസ്റ്റിന് അതുണ്ടു താനും. ഇരുകൂട്ടരെയും തൊഴിലാളികള്‍ എന്ന ഒറ്റ പരികല്‍പനയ്ക്കുളളില്‍ ഒതുക്കാനാവില്ല. അതില്‍ രാഷ്ട്രീയമായ ശരികേടുണ്ട്.

കാരണം, തൊഴിലാളി എന്ന പദത്തില്‍ ചൂഷണത്തിന്റെയും പീഡനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും നൂറ്റാണ്ടുകള്‍ പഴക്കമുളള കരുവാളിപ്പുണ്ട്. അടിമത്ത കാലഘട്ടം മുതലുളള അധ്വാനത്തിന്റെ തഴമ്പു വീണ പദമാണത്. ചെറുത്തുനില്‍പ്പെന്നും പോരാട്ടമെന്നും അതിനര്‍ത്ഥമുണ്ട്.

ജേണലിസ്റ്റ് എന്ന പദത്തിന് ഇതൊന്നുമവകാശപ്പെടാനാവില്ല. അടിമത്തം മുതല്‍ ഇന്നോളമുളള എല്ലാ ആധിപത്യവ്യവസ്ഥകളും ഉല്‍പാദിച്ച പൊതുബോധത്തെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട പടയാളിയാണവന്‍. അധ്വാനിക്കുന്ന മഹാഭൂരിപക്ഷത്തിനുമേല്‍ ആശയക്കുഴപ്പം വര്‍ഷിച്ച്, പോരാട്ടഭൂമിയില്‍ അവനെ നിസ്‌തേജനാക്കുകയാണ് ഈ പടയാളിയില്‍ ഏല്‍പ്പിക്കപ്പെട്ട ചുമതല. നുണകള്‍ നിര്‍മ്മിക്കും. ദുര്‍വ്യാഖ്യാനങ്ങള്‍ പടയ്ക്കും. ഒപ്പം അധികാരത്തിന്റെ കോട്ടകൊത്തളങ്ങളില്‍ ആളായി നിന്നും അവന്‍ കൂട്ടിക്കൊടുക്കും. വീര്‍ സാംഗ്‌വിയുടെയും ബര്‍ക്കാ ദത്തിന്റെയും കഥകള്‍ അതാണ് പറഞ്ഞു തരുന്നത്.

അതിനാല്‍ ജേണലിസ്റ്റിനെ മാധ്യമത്തൊഴിലാളി എന്നു പരാവര്‍ത്തനം ചെയ്യുന്നതില്‍ ശരികേടുണ്ടെന്ന് തോന്നുന്നു. മാത്രമല്ല, അങ്ങനെ വിശേഷിപ്പിച്ചു കാണാത്തതില്‍ താങ്കള്‍ പ്രകടിപ്പിക്കുന്ന രോഷം യഥാര്‍ത്ഥത്തില്‍ തൊഴിലാളിയെ അപമാനിക്കുന്നതുമാണ്. ജേണലിസ്റ്റിനു ചേരുന്ന പരാവര്‍ത്തനം മാധ്യമപ്രവര്‍ത്തകന്‍ എന്നു തന്നെയാണ്. കാരണം, പലതരം പ്രവര്‍ത്തനങ്ങളുടെ ഏകോപനവും നിര്‍വഹണവും സൂത്രധാരത്വവും അവന്‍ വഹിക്കുന്നുണ്ട്.

അവയോരോന്നായി പൊളിച്ചെഴുതുന്ന പ്രവര്‍ത്തനങ്ങളില്‍ താങ്കളുടെ സഹായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചുകൊണ്ട് കത്തു ചുരുക്കുന്നു.

സ്‌നേഹപൂര്‍വം,
പൊളിച്ചെഴുത്ത് ടീം.

Monday, May 7, 2012

ആ ചിതയിലെ ചാമ്പല്‍ തിന്നുന്നതാര്?

ടി. പി. ചന്ദ്രശേഖരന്റെ കൊലയാളികളെ കണ്ടെത്തുന്നതിനു മുമ്പേ, കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഎമ്മിന്റെ പിടലിയ്ക്കു വെച്ചു കഴിഞ്ഞു. കൊലയാളികളുടെ പേരുകളും കൊന്നത് എന്തിനെന്നും സവിസ്തരം വിശദീകരിക്കപ്പെട്ടു.

എന്തിന് സിപിഎം ചന്ദ്രശേഖരനെ കൊല്ലണം? ആ ചോദ്യത്തിന് പത്രങ്ങളിലെയും ചാനലുകളിലെയും ഭാവനാശാലികള്‍ പ്രചരിപ്പിക്കുന്ന ഉത്തരത്തിന് ഉള്‍ബലം പോര. ചന്ദ്രശേഖരനു പിന്നാലെ ഒഞ്ചിയത്തെ സിപിഎം ഒലിച്ചുപോയതിലുളള പകയാണത്രേ, ഈ കൊലപാതകം. ആ സിദ്ധാന്തത്തിനു തല കുലുക്കുന്നതിനു മുമ്പ്, ഒഞ്ചിയത്തെ സിപിഎം അങ്ങനെ ഒലിച്ചു പോയോ എന്നു പരിശോധിക്കേണ്ടേ.

നമുക്ക് സഖാവ് പുതിയേടത്ത് ജയരാജനില്‍ നിന്ന് സഖാവ് എന്‍ വേണുവിലേയ്ക്കുളള ദൂരമളക്കാം. ഒഞ്ചിയത്തും പരിസരത്തും നടക്കുന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റു പരീക്ഷണത്തിന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവുമൊക്കെ അതിനിടയിലുണ്ട്.  ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റാണ് സഖാവ് ജയരാജന്‍. മത്സരിച്ചു വിജയിച്ചത് വളളിക്കുളങ്ങര വാര്‍ഡില്‍. കിട്ടിയത് 525 വോട്ട്. എതിര്‍സ്ഥാനാര്‍ത്ഥി സിപിഐയുടെ എം പി രാഘവനു കിട്ടിയത് 261 വോട്ട്. സഖാവ് ജയരാജന്റെ ഭൂരിപക്ഷം 264.

വടകര നിയമസഭാ മണ്ഡലത്തിലെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു സഖാവ് എന്‍ വേണു. സിപിഎമ്മിലായിരുന്ന കാലത്ത് ഏറാമല പഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമൊക്കെയായിരുന്നു അദ്ദേഹം. വടകരയില്‍ അദ്ദേഹത്തിന് ലഭിച്ചത് 10098 വോട്ടുകള്‍. പക്ഷേ, അവിടെ ജയം എല്‍ഡിഎഫിനായിരുന്നു. ജനതാദളിലെ സി കെ നാണു 847 വോട്ടിന്റെ തീരെച്ചെറിയ ഭൂരിപക്ഷത്തിന് വിജയിച്ചു.

എല്‍ഡിഎഫ് കിട്ടേണ്ടിയിരുന്ന വോട്ടുകളാണല്ലോ വേണുവിന് ലഭിച്ചത്. അങ്ങനെയൊരു പതിനായിരം വോട്ടു കവര്‍ന്നിട്ടും വടകര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടില്ല. ആ യാഥാര്‍ത്ഥ്യം ആരെയാണ് വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചിരിക്കുക.

ആ ചോദ്യത്തിന് ഉത്തരം തേടുംമുമ്പ് നമുക്ക് ഒഞ്ചിയം പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പു ഫലം പരിശോധിക്കാം. സിപിഎമ്മിന്റെ കുത്തക അവസാനിപ്പിച്ച് ഒഞ്ചിയത്ത് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അധികാരമേറിയത് ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ആ വിജയം യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സംഭാവനയായിരുന്നു.

കണക്കു പരിശോധനയില്‍ ആ യാഥാര്‍ത്ഥ്യം വ്യക്തമാകും. 2005ല്‍ ഒഞ്ചിയത്ത് പതിനാറ് സീറ്റും 9128 വോട്ടുമാണ് സിപിഎം നേടിയത്. 2010ല്‍ അത് അഞ്ചു സീറ്റും 6632 വോട്ടുമായി കുറഞ്ഞു. സിപിഎമ്മിന് നഷ്ടപ്പെട്ടത് 2496 വോട്ടുകള്‍.

അതേ സമയം യുഡിഎഫോ? 2005ല്‍ എല്ലാ വാര്‍ഡുകളിലും യുഡിഎഫ് മത്സരിച്ചിരുന്നു. ഒരു സീറ്റിലേ ജയിച്ചുളളൂവെങ്കിലും 5341 വോട്ടുകളും നേടി. ഈ വോട്ട് 2010ല്‍ 2796 ആയി ഇടിഞ്ഞു. പതിനൊന്നു വാര്‍ഡുകളില്‍ അവര്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല. അതില്‍ എട്ടുവാര്‍ഡുകളിലാണ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജയിച്ചത്.

റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേടിയ 6293 വോട്ടുകളില്‍ സിപിഎമ്മിന്റെ വിഹിതത്തേക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസ് വിഹിതമാണ് എന്നര്‍ത്ഥം. ഈ വോട്ടുകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചെടുത്തു. ഫലം, റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ത്ഥശക്തി വെളിപ്പെട്ടു.

നമുക്ക് സഖാവ് പുതിയേടത്തു ജയരാജന്റെ വാര്‍ഡിലേയ്ക്കു പോകാം. വടകര മണ്ഡലത്തിലെ 57, 58 ബൂത്തുകളിലാണ് ഈ വാര്‍ഡ് ഉള്‍പ്പെടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പത്തേഴാം ബൂത്തിലെ വോട്ടു കണക്ക് ഇങ്ങനെ: സി. കെ. നാണു - 379, എം. കെ. പ്രേമനാഥ് - 254, എന്‍. വേണു - 127.

ബൂത്ത് അമ്പത്തെട്ടില്‍ സി. കെ. നാണു - 414, എം. കെ. പ്രേമനാഥ് - 230, എന്‍. വേണു - 165.

പഞ്ചായത്തു തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുമായി വെറും ഒരുവര്‍ഷത്തെ വ്യത്യാസം പോലുമില്ല. സഖാവ് പുതിയേടത്തു ജയരാജന് കിട്ടിയ 525 വോട്ടുകള്‍ നേര്‍പകുതിയും കടന്ന് താഴെപ്പോയി.

നിയമസഭാ സ്ഥാനാര്‍ത്ഥിയായ സഖാവ് വേണുവിന് ഒഞ്ചിയം പഞ്ചായത്തില്‍ ലഭിച്ച ആകെ വോട്ടുകളുടെ കണക്കും ഇതു ശരിവെയ്ക്കുന്നു. വടകര മണ്ഡലത്തിലെ 43 മുതല്‍ 62 വരെ ബൂത്തുകളിലാണ് ഒഞ്ചിയം പഞ്ചായത്തിന്റെ വോട്ടു വീണത്. അവിടെ സി. കെ. നാണു നേടിയത് 7125 വോട്ടുകള്‍. പ്രേമനാഥിന് 4677, വേണുവിന് 2959.

പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ 6293 വോട്ടുകള്‍ നേടിയ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയത് 2959 വോട്ടുകള്‍. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നല്‍കിയ നിക്ഷേപം പിന്‍വലിച്ചപ്പോള്‍ യുഡിഎഫിന്റെ വോട്ട് 2796ല്‍ നിന്ന് 4677 ആയി ഉയര്‍ന്നു. പഞ്ചായത്തു തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫിന് നേരിയ വോട്ടുവര്‍ദ്ധനയുണ്ടായപ്പോള്‍ കോണ്‍ഗ്രസിന് വന്‍വര്‍ദ്ധനയുണ്ടായി. പക്ഷേ, യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരുടെ വോട്ടുവിഹിതം പകുതിയോളം കുറഞ്ഞു.

ഒഞ്ചിയത്തിന്റെ ഈ രണ്ടുജനവിധികളിലെയും രാഷ്ട്രീയസൂചന ഇങ്ങനെ ആറ്റിക്കുറുക്കാം: വലതുപക്ഷത്തിന്റെ നിര്‍ലോഭമായ പിന്തുണയില്ലാതെ സിപിഎമ്മില്‍ നിന്ന് വിഘടിച്ചു പോകുന്നവര്‍ക്ക് ഒരു പഞ്ചായത്തു വാര്‍ഡില്‍ പോലും നിലനില്‍പ്പു സാധ്യമല്ല; സിപിഎമ്മിന്റെയോ എല്‍ഡിഎഫിന്റെയോ അടിത്തറ ഉലയ്ക്കാനുളള കരുത്തും ഒഞ്ചിയം, ഏറാമല മാര്‍ക്‌സിസത്തിനില്ല. ഒറ്റയ്ക്കായിരുന്നുവെങ്കില്‍ ഒഞ്ചിയം പഞ്ചായത്ത് ഭരിക്കാന്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് കഴിയുമായിരുന്നില്ല. ഒറ്റയ്ക്കു നില്‍ക്കുന്ന റവല്യൂഷണറിക്കാരെ എല്‍ഡിഎഫ് തലനാരിഴയ്ക്കാണെങ്കിലും അതിജീവിക്കുകയും ചെയ്തു.

വടകരയ്ക്കു പുറമെ ബേപ്പൂരും ഇടതുപക്ഷ ഏകോപന സമിതി കം റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മത്സരിച്ചു. അവരുടെ സൈദ്ധാന്തികന്‍ കെ. എസ്. ഹരിഹരനായിരുന്നു അവിടെ സ്ഥാനാര്‍ത്ഥി. അദ്ദേഹത്തിന് ആകെ കിട്ടിയത് 564 വോട്ട്. 139 ബൂത്തുളളതില്‍ ആറെണ്ണത്തില്‍ മാത്രമാണ് അദ്ദേഹം രണ്ടക്കം കടന്നത്. 24-ാം ബൂത്തില്‍ കിട്ടിയ 25 വോട്ടാണ് അദ്ദേഹത്തിന് ഒരു ബൂത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്പാദ്യം.

വടകരയൊഴിച്ച് കോഴിക്കോട് ജില്ലയിലെങ്ങും യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഒരു റോളും നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്നില്ല. ജില്ലയില്‍ ആകെയുളള പതിമൂന്ന് സീറ്റില്‍ പത്തിലും എല്‍ഡിഎഫ് വിജയിച്ചു. മൂന്നു സീറ്റ് മുസ്ലിംലീഗിന്. കോണ്‍ഗ്രസ് സമ്പൂര്‍ണമായി തൂത്തെറിയപ്പെട്ടു.

ടി. പി. ചന്ദ്രശേഖരന്‍ എന്ന നേതാവിന്റെ വളര്‍ച്ചയെ സിപിഎം ഭയപ്പെട്ടിരുന്നു എന്ന വിലയിരുത്തലുകള്‍ക്ക് എന്തടിസ്ഥാനമുണ്ടെന്ന് ഈ യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തിലാണ് നാം പരിശോധിക്കേണ്ടത്. ടി. പി. ചന്ദ്രശേഖരന്റെ വധം ആരുടെ ആവശ്യമായിരുന്നു എന്നും അപ്പോഴാണ് നമുക്കു ബോധ്യപ്പെടുന്നത്. റവല്യൂഷണറിക്കാര്‍ ഒറ്റയ്ക്കു നിന്നാല്‍ അവര്‍ക്കു മാത്രമാണ് പ്രയോജനമെന്നും നിര്‍ണായകസമയത്ത് തങ്ങള്‍ക്ക് അതിന്റെ ഗുണം കിട്ടണമെന്നില്ലെന്നും യുഡിഎഫിനെ ബോധ്യപ്പെടുത്തുകയായിരുന്നു വടകര. ഒഞ്ചിയം പഞ്ചായത്തില്‍ റവല്യൂഷണറിക്കാര്‍ക്ക് യുഡിഎഫ് നല്‍കിയ സഹായം വടകര മണ്ഡലത്തില്‍ തിരിച്ചു ചെയ്തിരുന്നുവെങ്കില്‍ സി കെ നാണുവിനു പകരം എം. കെ പ്രേമനാഥ് നിയമസഭയിലെത്തുമായിരുന്നു.

ഷൊര്‍ണൂര്‍ നഗരസഭയില്‍ യുഡിഎഫുമായി പരസ്യസഖ്യത്തിലേര്‍പ്പെട്ട എം ആര്‍ മുരളിയെ ഇടതു ഏകോപന സമിതിയില്‍ നിന്ന് പുറത്താക്കിയത് ഓര്‍ക്കുക. എം ആര്‍ മുരളിയും ഏറ്റവുമൊടുവില്‍ സെല്‍വരാജും മുറുമുറുപ്പൊന്നും കൂടാതെ യുഡിഎഫ് കൂടാരത്തില്‍ ചേക്കേറി. അപ്പോഴും റവല്യൂഷണറി മാര്‍ക്‌സിസ്റ്റു പാര്‍ട്ടി അണികള്‍ അതിനു തയ്യാറായില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പുവേളയില്‍ കോണ്‍ഗ്രസിന്റെ സഹായം കൈപ്പറ്റാന്‍ കാണിച്ച ഉത്സാഹം നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് വടകരയില്‍ തിരിച്ചു നല്‍കിയില്ല. മറ്റു സ്ഥലങ്ങളിലാണെങ്കില്‍ അതിനുളള കെല്‍പ്പും റവല്യൂഷണറി പാര്‍ട്ടിക്ക് ഇല്ലതാനും.

ചന്ദ്രശേഖരന്റെ കൊലപാതക വാര്‍ത്ത പുറംലോകമറിഞ്ഞ് സെക്കന്റുകള്‍ക്കുളളില്‍ ഏഷ്യാനെറ്റില്‍ പ്രതികരിക്കാനെത്തിയത് സാക്ഷാല്‍ എം ആര്‍ മുരളിയാണ്. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് സിപിഎമ്മാണെന്ന കാര്യത്തില്‍ ഒരു സംശയവും മുരളിയ്ക്കുണ്ടായിരുന്നില്ല. ചന്ദ്രശേഖരന്‍ സെക്രട്ടറിയായിരുന്ന ഇടത് ഏകോപന സമിതിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് മുരളി. സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് യുഡിഎഫുമായി സഹകരിച്ചതിനാണ് മുരളിയെ പുറത്താക്കിയത് എന്ന് പത്രസമ്മേളനം നടത്തി പുറംലോകത്തെ അറിയിച്ചതും ടി. പി. ചന്ദ്രശേഖരന്‍ തന്നെയായിരുന്നു.

എം ആര്‍ മുരളിയെയോ ശെല്‍വരാജിനെയോ പോലെ അത്രയെളുപ്പം യുഡിഎഫിന്റെ സില്‍ബന്ധികളാകാന്‍ ടി. പി. ചന്ദ്രശേഖരനും ഒഞ്ചിയം ഏറാമല നിവാസികള്‍ക്കും കഴിയില്ല. ആ മണ്ണിന്റെ വിപ്ലവബോധത്തെ കോണ്‍ഗ്രസിന്റെ കാല്‍ച്ചുവട്ടിലെത്തിക്കുക എളുപ്പമല്ല. കലര്‍പ്പറ്റ കോണ്‍ഗ്രസ് വിരോധമാണ് ആ പാരമ്പര്യം. സഖാവ് മണ്ടോടി കണ്ണനിലാണ് അതു തുടങ്ങുന്നത്. സ്വന്തം ജയത്തിന് അവര്‍ ഒരുപക്ഷേ, കോണ്‍ഗ്രസിനെ ഉപയോഗിച്ചിരുന്നിരിക്കാം. പക്ഷേ, കോണ്‍ഗ്രസിനുവേണ്ടി വോട്ടുപിടിക്കാനും പ്രചരണത്തിനിറങ്ങാനും അവര്‍ക്കു കഴിയില്ല.

ആ പ്രതിബന്ധം തകരണമെങ്കില്‍, മണ്ടോടി കണ്ണന്റെ അന്ത്യനിമിഷങ്ങള്‍ക്കു പകരം വെയ്ക്കാന്‍ കഴിയുന്ന, വൈകാരികതയുടെ വെടിമരുന്നു പുകയുന്ന ഒരു സംഭവം വേണം. സിപിഎം വിരോധത്തെ തലമുറകളിലേയ്ക്ക് കത്തിപ്പടര്‍ത്താന്‍ ശേഷിയുളള ഒന്ന്. തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ വെട്ടിവികൃതമാക്കിയ ടി പി ചന്ദ്രശേഖരന്റെ മുഖം അതിനുളള ഒന്നാന്തരം ഉപാധിയാണ്.

മലബാറിന്റെ രാഷ്ട്രീയചരിത്രം തിരുത്തിയെഴുതാന്‍ അതിസൂക്ഷ്മമായി തയ്യാറാക്കപ്പെട്ട ഒരു തിരക്കഥ അനിവാര്യമാക്കിയ സംഭവമല്ല, ചന്ദ്രശേഖരന്‍ വധമെന്ന് ആര്‍ക്കു പറയാന്‍ കഴിയും?

Friday, April 13, 2012

സുജിത് നായര്‍ - മനോരമയിലെ സോഫാ കം ബെഡ്

1989ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിറങ്ങിയ രമേശ് ചെന്നിത്തലയെ സോഫാ കം ബെഡ് എന്നാണ് കണിയാപുരം രാമചന്ദ്രന്‍ വിശേഷിപ്പിച്ചത്. കെ. കരുണാകരന്റെ ഇരിപ്പിടവും പി. കെ. നാരായണപ്പണിക്കരുടെ കിടക്കയുമാണ് രമേശ് എന്നായിരുന്നു കണിയാപുരത്തിന്റെ വിശദീകരണം. മലയാള മാധ്യമലോകത്തുമുണ്ടൊരു "സോഫാ കം ബെഡ്". അതാകുന്നു, മലയാള മനോരമയിലെ സുജിത് നായര്‍. തിരുവഞ്ചൂരിന് ഇരിക്കാനും ഉമ്മന്‍ചാണ്ടിയ്ക്കു കിടക്കാനുമുളള വ്യാഖ്യാനങ്ങള്‍ ചമയ്ക്കാനുളള വൈഭവമാണ് മാധ്യമലോകത്തെ സോഫാ കം ബെഡ് പുരസ്കാരത്തിന് സുജിത് നായരെ അര്‍ഹനാക്കുന്നത്. 

സിപിഎമ്മിനെ ശരിപ്പെടുത്തുക എന്നതാണ് മനോരമയില്‍ സുജിത് നായരുടെ ദൗത്യം. സ്തുത്യര്‍ഹമായി അതദ്ദേഹം നിറവേറ്റി വരുന്നതെങ്ങനെയെന്ന് ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജ് പണ്ടെഴുതിയ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മനോരമയുടെ നവ അടവുനയം എന്ന തലക്കെട്ടില്‍ 2010 മെയ് ആറിനെഴുതിയ ലേഖനത്തിലെ ഈ പരാമര്‍ശം കാണുക..
കണ്ടത്തില്‍ കുടുംബം പിന്നിലുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന് കരുതുന്ന തിരുവനന്തപുരത്തെ ഒരു മനോരമ ലേഖകന്‍ ഈയടുത്ത കാലത്ത് ഒരു സിപിഐ എം നേതാവിനെ ഫോണില്‍ വിളിച്ചു. അന്നു ചേര്‍ന്ന സെക്രട്ടറിയറ്റ് യോഗത്തിന്റെ ചര്‍ച്ച എന്തൊക്കെയെന്ന് പറയണമെന്നായിരുന്നു ആവശ്യം. പാര്‍ടി മീറ്റിങ്ങിലെ ചര്‍ച്ച പറഞ്ഞുതരാന്‍ തന്നെ കിട്ടില്ലെന്ന മറുപടി കേട്ടപ്പോള്‍ കണ്ടത്തില്‍ റിപ്പോര്‍ട്ടറുടെ സ്വഭാവം മാറി. പാര്‍ടി രഹസ്യം ചോര്‍ത്തിക്കൊടുത്തില്ലെങ്കില്‍ എഴുതി നാറ്റിച്ചുകളയും എന്നായി ഭീഷണി. ബ്ളാക്ക്മെയിലിങ് തന്നോടു വേണ്ടെന്ന് കടുപ്പിച്ചു പറഞ്ഞപ്പോള്‍ ഫോണ്‍ കട്ടുചെയ്ത ഇത്തരം വേഷങ്ങളാണ് മനോരമത്തരം എന്ന് പേരിട്ടുവിളിക്കാവുന്ന വാര്‍ത്തയെഴുത്ത് ശൈലിയുടെ ഉപജ്ഞാതാക്കള്‍.

ഈ കഥാനായകന്‍ സുജിത് നായരാണെന്നാണ് തിരുവനന്തപുരം പ്രസ് ക്ലബിലെ സായാഹ്നസംഘങ്ങള്‍ അടക്കം പറയുന്നത്. സിപിഎമ്മിനെ ശരിപ്പെടുത്താന്‍ സുജിത് നായരുടെ  പേന കൈവരിക്കുന്ന സംഹാരഭാവത്തെക്കുറിച്ച് ഈ ബ്ലോഗില്‍ ഇതിനു മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ, കോണ്‍ഗ്രസും യുഡിഎഫും വിഷയമാകുമ്പോള്‍ ആ പേനയില്‍ പൊട്ടിവിടരുന്ന ശൃംഗാരവും ലാസ്യവും ഒന്നു കാണേണ്ടതു തന്നെ.

മഞ്ഞളാംകുഴി അലിയുടെ സിംഹാസനാരോഹണവും മന്ത്രിമാരുടെ വകുപ്പുമാറ്റവും കോണ്‍ഗ്രസിനുളളില്‍ പുതിയ തര്‍ക്കങ്ങളും വിവാദങ്ങള്‍ക്കുമാണ് കാരണമായത്. എങ്ങുമില്ല സന്തോഷം. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റാണെന്നാണ് വെപ്പ്. പക്ഷേ പാര്‍ട്ടി മന്ത്രിമാരുടെ വകുപ്പുമാറ്റം പുളളി അറിഞ്ഞത് സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ്. ആര്യാടനും മുരളിയും സുധീരനും മുതല്‍ യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും വരെ ഇടന്തടിച്ചു നില്‍ക്കുന്നു. പെരുന്ന നായരും കണിച്ചുകുളങ്ങര ചോവനും എതിര്‍പ്പിന്റെ ഏറുപടക്കമെറിഞ്ഞു കഴിഞ്ഞു.

ഈ സംഭവങ്ങളെ മൊത്തം അവലോകനം ചെയ്ത് മനോരമയുടെ എഡിറ്റ് പേജില്‍ സുജിത് നായര്‍ ഒരുപന്യാസം കാച്ചി. തലക്കെട്ട്, മുഖ്യമന്ത്രിയുടെ ഒറ്റമൂലി, ലേപനം കിട്ടിയ ആശ്വാസത്തില്‍ യുഡിഎഫ്. ഉമ്മന്‍ചാണ്ടി കെപിസിസിയുടെ മുഖത്തു ചീറ്റിയത് ജനാധിപത്യവിരുദ്ധതയുടെ അധോവായുവാണ്. അപ്രതീക്ഷിതമായ ദുര്‍ഗന്ധബാധയേറ്റ് കെപിസിസി പ്രസിഡന്റടക്കം മൂക്കുപൊത്തി നില്‍ക്കുമ്പോഴാണ് സംഗതി സുഗന്ധലേപനമാണെന്ന വ്യാഖ്യാനവുമായി സുജിത് നായരുടെ വരവ്.

യുഡിഎഫിനു കിട്ടിയ "ആശ്വാസ"ത്തിന്റെ കണക്കെടുക്കാന്‍ പത്രം വേറെ വായിക്കണം. നമുക്കു മാതൃഭൂമിയെടുക്കാം. രമേശ് ആന്റണിയെ പരാതി അറിയിച്ചു.  കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തം എന്ന് കരിങ്കൊടി ഫ്രെയിമില്‍ ഒന്നാം പേജില്‍ പ്രധാന വാര്‍ത്ത. ആ പേജ് ഇങ്ങനെ...


മാതൃഭൂമിയില്‍ തന്നെ മറ്റൊരു വാര്‍ത്ത. അഞ്ചാം മന്ത്രി മലപ്പുറത്ത് കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു എന്ന് തലക്കെട്ട്. യുഡിഎഫിനു വേണ്ടി സുജിത്ത് നായര്‍ എഴുതിയുണ്ടാക്കിയ ആശ്വാസത്തിന്റെ മലപ്പുറം വേര്‍ഷന്‍ അതില്‍ കാണാം. ലീഗിന് അഞ്ചാം മന്ത്രിയെ അനുവദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വന്തം നേതാക്കള്‍ക്കെതിരെ ഫേസ് ബുക്കില്‍ പ്രചരണം നടത്തുന്നു. പി സി വിഷ്ണുനാഥ് എംഎല്‍എ നയിക്കുന്ന യുവജനയാത്രയുടെ പോസ്റ്ററില്‍ "നോ എന്‍ട്രി ടു മലപ്പുറം" എന്നു രേഖപ്പെടുത്തി, യാത്രയ്ക്ക് ചെമ്മാട് നല്‍കാനിരുന്ന സ്വീകരണം വേണ്ടെന്നു വെച്ചു, പൊന്മളയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു, വളളിക്കുന്ന് മണ്ഡലത്തില്‍ സ്വാഗതസംഘം കമ്മിറ്റി പിരിച്ചുവിട്ടു, വേങ്ങരയില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കുന്നില്ലെന്ന് നേതാക്കള്‍ തീരുമാനിച്ചു, അരീമ്പ്രയില്‍ മന്ത്രി കെ. പി. അനില്‍ കുമാറിന്റെ പരിപാടി വേണ്ടെന്നു വെച്ചു എന്നൊക്കെയാണ് മാതൃഭൂമി സാക്ഷ്യപ്പെടുത്തുന്നത്.


ഈ സംഭവങ്ങളൊന്നും മനോരമയിലോ സുജിത് നായരുടെ വിശകലനത്തിലോ ഇല്ല. രമേശ് ചെന്നിത്തല ആന്റണിയെ വിളിച്ച് പ്രതിഷേധമറിയിച്ച വാര്‍ത്ത ഒന്നാംപേജില്‍ നിന്ന് വലിച്ചുമാറ്റി. ഉള്‍പ്പേജിലൊതുങ്ങിയ ആ വാര്‍ത്തയ്ക്ക് മനോരമ നല്‍കിയ തലക്കെട്ട് ഇങ്ങനെ.. വകുപ്പു മാറ്റം വിശാല ഐ ഗ്രൂപ്പിന് എതിര്‍പ്പ്. കെപിസിസി പ്രസിഡന്റിന്റെ എതിര്‍പ്പിനെ ഒരു ഗ്രൂപ്പിന്റെ കൊതിക്കെറുവായി മനോരമ ഒതുക്കിക്കെട്ടി.

മാതൃഭൂമി ഒന്നാംപേജില്‍ റിപ്പോര്‍ട്ടു ചെയ്ത രമേശ് ചെന്നിത്തലയുടെ എതിര്‍പ്പ് മനോരമ കണ്ടതെങ്ങിനെയാണ്. ഇതുകൊണ്ടും പോരാഞ്ഞ്, സുജിത് നായരുടെ വക അവലോകനത്തില്‍ ആ എതിര്‍പ്പിനെ രേഖപ്പെടുത്തുന്നതു കാണൂ... 
അഴിച്ചുപണി മുഖ്യമായും ഉമ്മന്‍ചാണ്ടിയെടുത്ത തീരുമാനമാണ്. മന്ത്രിസഭയില്‍ താന്‍ വരുത്താന്‍ പോന്ന മാറ്റങ്ങളെക്കുറിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോടു പോലും അദ്ദേഹം വെളിപ്പെടുത്തിയത് രാവിലെ രാജ്ഭവനില്‍ വെച്ചു മാത്രമാണ്. അതു മുഖ്യമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണല്ലോ എന്നു രമേശും പ്രതികരിച്ചു.

അത്രയേ ഉളളൂ!!!

കോണ്‍ഗ്രസിലുണ്ടായ പടലപ്പിണക്കങ്ങളെ വ്യാഖ്യാനിച്ചു തണുപ്പിക്കാന്‍ നായര്‍ വാലുളള വിശകലന വിദഗ്ധനെ മനോരമ രംഗത്തിറക്കിയത് വെറുതെയല്ല. സാധാരണ യുഡിഎഫിനു വേണ്ടി ഇത്തരം വ്യാഖ്യാനങ്ങള്‍ ചമയ്ക്കാനുളള നിയോഗം ജോണ്‍ മുണ്ടക്കയത്തിനെയാണ് ഏല്‍പ്പിച്ചു കാണാറ്. പക്ഷേ, ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടി ന്യായം പറയാന്‍ ഒരു ക്രിസ്ത്യാനിയെ നിയോഗിക്കുന്ന മണ്ടത്തരം മനോരമ ചെയ്യില്ല. ആ പണി നായരെ ഏല്‍പ്പിച്ചാലേ അതിനൊരു പ്രൊഫഷണല്‍ തികവ് വരൂ.

അഞ്ചാം മന്ത്രിയെന്ന മുസ്ലിംലീഗിന്റെ കരുനീക്കത്തില്‍ ഇടപെട്ട എന്‍എസ്എസിന്റെ ഉന്നം ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേരയാണെന്ന് മറ്റാരു കണ്ടില്ലെങ്കിലും മനോരമ കണ്ടു. ജോര്‍ജിനടക്കം ആറു ക്രിസ്ത്യാനികളും അഞ്ചു മുസ്ലിങ്ങളുമാണ് കാബിനറ്റ് പദവിയില്‍ ഊരു ചുറ്റുന്നത്. ആ കൂട്ടത്തില്‍ നായന്മാരുടെ എണ്ണം വെറും നാലായിച്ചുരുങ്ങിപ്പോയതു കണ്ടാല്‍ ഏതു സമുദായാഭിമാനിക്കും ചങ്കു കഴയ്ക്കും. ഈ ഫോര്‍മുലയ്‌ക്കൊപ്പിച്ച് സാമുദായികവീര്യം അടങ്ങിക്കിടക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രമേശ് ചെന്നിത്തലയെ ഏല്‍പ്പിക്കണം. മുസ്ലിംലീഗിന് അഞ്ചാം മന്ത്രിയെ നല്‍കുന്നതില്‍ തങ്ങള്‍ക്കെതിര്‍പ്പില്ലെന്നും പ്രശ്‌നം വേറെയാണെന്നും സമുദായാചാര്യന്‍ ചാനലുകളോടു തുറന്നു പറഞ്ഞതിന്റെ നാനാര്‍ത്ഥം അതാണ്. എണ്ണത്തിന്റെ തൂക്കം നിങ്ങള്‍ക്കാകുമ്പോള്‍ വണ്ണമുളള പദവി ഞങ്ങള്‍ക്കു താ എന്ന സിംപിള്‍ ലോജിക്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന ഉമ്മന്‍ചാണ്ടിയുടെ ശിഖണ്ഡിയ്ക്കു നേരെ പെരുന്നയുടെ വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെട്ടില്ലെങ്കിലേ അത്ഭുതമുളളൂ.

എന്‍എസ്എസിനാവശ്യം കേരളത്തിലൊരു നായര്‍ മുഖ്യമന്ത്രിയാണ്. ആ സ്ഥാനത്തേയ്ക്കവര്‍ വളമിട്ടു വളര്‍ത്തുന്ന വെണ്‍തേക്കാണ് രമേശ് ചെന്നിത്തല. അതറിയാവുന്നതു കൊണ്ടാണ് ഉമ്മന്‍ചാണ്ടി ആഭ്യന്തരവകുപ്പ് നായരായ തിരുവഞ്ചൂരിനെ ഏല്‍പ്പിച്ചത്. തല്‍ക്കാലം അതില്‍ തൃപ്തിപ്പെട്ടുകൂടേ എന്നാണ് സുജിത് നായരിലൂടെ ഉമ്മന്‍ചാണ്ടിയാണ് പെരുന്നയിലെ കാരണവന്മാരോടു ചോദിക്കുന്നത്.  ഉമ്മന്‍ചാണ്ടിയാണെങ്കിലോ മനോരമയുടെ ബാലജനസഖ്യത്തിന്റെ വളര്‍ത്തുമൃഗവും. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദമൊഴിയുന്നത് മനോരമയ്ക്ക് ചിന്തിക്കാനാവില്ല. മന്ത്രിക്കസേരയില്‍ ജാതിയുടെ ടാഗ് കെട്ടിത്തൂക്കി കളിക്കുന്ന കളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കസേര സംരക്ഷിക്കാന്‍ അവര്‍ ഏതടവും പയറ്റും.

സുജിത് നായരുടെ ഉപന്യാസത്തിനു താഴെ മറ്റൊരു വിശകലനം കൂടിയുണ്ട്. കോണ്‍ഗ്രസില്‍ പ്രതിഷേധം വഴി മാറിയത് അമ്പരപ്പിന് എന്നാണ് ആലോചനാമൃതമായ തലക്കെട്ട്. അമ്പരന്നു പോയതിന്റെ കാരണങ്ങള്‍ മനോരമ വഴി വായിച്ചു മനസിലാക്കുമ്പോള്‍ എല്ലാം കെട്ടടങ്ങിക്കോളുമെന്നു വ്യംഗ്യം.

ആ വിശകലനത്തില്‍ നിന്നൊരു വാക്യം ഇതാ...
എന്‍എസ്എസ് വിമര്‍ശനം ഉന്നയിക്കുമ്പോള്‍ത്തന്നെ മന്ത്രിസഭയില്‍ ആ സമുദായത്തില്‍പ്പെട്ട നാലു മന്ത്രിമാരും സ്പീക്കറുമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഇതാരാണപ്പാ ചൂണ്ടുവിരലും നീട്ടിപ്പിടിച്ചു നില്‍ക്കുന്ന ഈ കോണ്‍ഗ്രസ് നേതാക്കള്‍?!! കെപിസിസി പ്രസിഡന്റടക്കം കോണ്‍ഗ്രസ് നേതാക്കള്‍ വിരലും ചൂണ്ടി നില്‍ക്കുന്നത് സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയ്ക്കെതിരെയാണ്.  നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ താന്‍ മന്ത്രിസഭയിലുണ്ടാവില്ലെന്ന് ആര്യാടന്‍ മുഹമ്മദ് അടുപ്പമുളളവരോട് വെളിപ്പെടുത്തിക്കഴിഞ്ഞുവത്രേ. ഗതാഗതത്തിന്റെ അധികച്ചുമതല ഏറ്റെടുക്കാനും അദ്ദേഹം വിസമ്മതിക്കുന്നു. മനോരമ ഉന്നയിക്കുന്ന കാര്യങ്ങള്‍ "ചൂണ്ടിക്കാട്ടാന്‍" കോണ്‍ഗ്രസ് നേതാക്കളുടെ പക്കല്‍ വിരലുകളൊന്നും ഒഴിവില്ല. അതുകൊണ്ട് ആ ക്വട്ടേഷന്‍ മനോരമാ പത്രാധിപര്‍ നേരിട്ട് ഏറ്റെടുത്തു.  ഉമ്മന്‍ചാണ്ടിയുടെ കുപ്പായവും ധരിച്ച് അദ്ദേഹം തന്നെയാണ് എന്‍എസ്എസിനോട് കാര്യങ്ങള്‍ "ചൂണ്ടിക്കാട്ടുന്നത്". അദ്ദേഹം "ചൂണ്ടിക്കാട്ടുന്ന" മറ്റൊരു കാര്യം ഇതാ......

ഹൈന്ദവസമൂഹത്തില്‍ത്തന്നെയുളള എഴുത്തച്ഛന്‍ വിഭാഗത്തില്‍പ്പെട്ട സി എന്‍ ബാലകൃഷ്ണന്‍ ഇതിനു പുറമെയാണ്. അഴിച്ചുപണിയിലൂടെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര വകുപ്പ് തന്നെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു ലഭിച്ചു.

അങ്ങനെ സി. എന്‍. ബാലകൃഷ്ണന്റെ ജാതിയും മനോരമയിലൂടെ നാട്ടാരറിഞ്ഞു.(നായരിലും ശ്ശി താഴെയും ഈഴവനില്‍ നിന്ന് ശ്ശി മേലെയുമാണ് എഴുത്തച്ഛന്‍ എന്ന് ചാത്തന്‍ കഥകളില്‍ വികെഎന്‍. നായരാവുകയാണ് എഴുത്തച്ഛന്റെ ലക്ഷ്യമെന്ന് ചാത്തന്‍).

മനോരമ എന്‍എസ്എസിനോടു പറയുന്നത് ഇത്രയേ ഉളളൂ. എഴുത്തച്ഛനായ സി എന്‍ ബാലകൃഷ്ണനെയും നായരുടെ അക്കൗണ്ടിലാണ് തങ്ങള്‍ വരവു വെച്ചിരിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ സ്പീക്കറടക്കം ആറു നായേഴ്‌സിന് കാബിനറ്റ് പദവി. അതില്‍ത്തന്നെ സ്ഥാനി നായരായ തിരുവഞ്ചൂരിന് ലാത്തിയും തൊപ്പിയുമുളള ആഭ്യന്തരവകുപ്പും. പോലീസിന്റെ പേരു മാറ്റി "നായര്‍ പട്ടാളം" എന്നാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ വേണമെങ്കില്‍ പുറത്തോ അകത്തോ ഇറക്കാം. സാമുദായിക സന്തുലനം പാലിക്കാന്‍ നായരും എഴുത്തച്ഛനുമൊഴിച്ചുളള സകല മന്ത്രിമാരും തിരുവഞ്ചൂരിലെ സല്യൂട്ടു ചെയ്യണമെന്ന നിബന്ധന അതിലൊക്കെ ഒതുങ്ങിയാല്‍ നന്ന്... ഉമ്മന്‍ചാണ്ടിയുടെ കട്ടില്‍ കണ്ട് തല്‍ക്കാലം എന്‍എസ്എസ് പനിക്കേണ്ടതില്ല.

എന്‍എസിഎസിനുളള മനോരമ വക മറുപടി തീരുന്നില്ല
കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ആറു മന്ത്രിമാര്‍ മാത്രമാണ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുമുണ്ടായത്. അപ്പോള്‍ ന്യൂനപക്ഷത്തെ തഴഞ്ഞു, അല്ലെങ്കില്‍ ഭൂരിപക്ഷ പ്രീണനം എന്ന ആക്ഷേപം ഉണ്ടായില്ലെങ്കില്‍ ഇപ്പോള്‍ തിരിച്ചു ഉന്നയിക്കുന്നതിലെ യുക്തിയും ചിലര്‍ ചോദ്യം ചെയ്യുന്നു.

ചോദ്യം ചെയ്യല്‍ ശീലമാക്കിയ ഈ "ചിലര്‍" ആരെന്നും നമുക്കറിയില്ല. ഏതായാലും കോണ്‍ഗ്രസ് നേതാക്കളല്ല അവര്‍. കണ്ടത്തില്‍ ഫാമിലിയില്‍ നിന്ന് ചെലവ് കാശു കിട്ടുന്നവര്‍ തന്നെയാണ് എന്‍എസ്എസിന്റെ യുക്തി ചോദ്യം ചെയ്യുന്ന ആ "ചിലര്‍".

കൗതുകകരമായ രംഗങ്ങളിലൂടെ അങ്ങനെ അങ്കം മുറുകുകയാണ്. രമേശ് ചെന്നിത്തയുടെ ഗോഡ് ഫാദറായ സുകുമാരന്‍ നായരോട് അങ്കം വെട്ടാന്‍ ഉമ്മന്‍ചാണ്ടിയുടെ ഗോഡ് ഫാദറായ മനോരമ സുജിത് നായര്‍ എന്ന ചാവേറിനെ രംഗത്തിറക്കി. ബെന്നി ബഹനാന്‍, ഇ എം അഗസ്തി എന്നിവര്‍ ചെന്നിത്തലയ്ക്കു വേണ്ടി മനോരമയുടെ വാദങ്ങളെ കൗണ്ടര്‍ ചെയ്യുമോ? ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദം ഉപേക്ഷിക്കുമോ? ആ കിരീടം ചെന്നിത്തലയ്ക്കു കിട്ടുമോ? അതോടെ സുകുമാരന്‍ നായരുടെ സമുദായക്കലി ഒടുങ്ങുമോ......

ഉത്തരം എന്തായാലും സുജിത് നായര്‍ക്കു പിടിപ്പതു പണിയുണ്ടാകുമെന്ന് നൂറു തരം...

പിന്‍കുറിപ്പ് - മനോരമയുടെ എഡിറ്റ് പേജില്‍ ഉദ്ധരിച്ച മഹദ്‌വാക്യം ഇങ്ങനെ...
മറ്റൊരുവന്റെ ചുണ്ടില്‍ ആനന്ദത്തിന്റെ പുഞ്ചിരി വിടര്‍ത്തുന്ന ഏതു കര്‍മ്മവും സല്‍പ്രവൃത്തിയാകുന്നു - മുഹമ്മദ് നബി.

എത്ര ആലോചനാമൃതം....

Wednesday, April 4, 2012


ആര്‍പ്പേയ്.... ആര്‍. ഹരികുമാര്‍ വന്നേയ്....

മാധ്യമസിന്‍ഡിക്കേറ്റിലെ ബഹുമുഖ പ്രതിഭയാണ് മാതൃഭൂമി തിരുവനന്തപുരം എഡിഷനിലെ ആര്‍. ഹരികുമാര്‍. അതിസമര്‍ത്ഥന്‍. അശ്ലീലദല്ലാള്‍ ക്രൈം നന്ദകുമാറിന്റെ വാസനാവൈഭവവും വ്യവഹാരദല്ലാള്‍ ടി. ജി. നന്ദകുമാറിന്റെ ഉപജാപസാമര്‍ത്ഥ്യവും ഒരുതുളളിയും നഷ്ടപ്പെടുത്താതെ സ്വായത്തമാക്കിയ പ്രതിഭാശാലി. എന്തുമെഴുതും, എങ്ങനെയും വ്യാഖ്യാനിക്കും. ദുര്‍വ്യാഖ്യാനത്തിലാണെങ്കില്‍ രാജേശ്വരീജയശങ്കരന്റെ വല്യപ്പൂപ്പനായിട്ടു വരും. അതിന്റെ അഹങ്കാരമോ, തെല്ലുമില്ലതാനും.

വ്യവസ്ഥാപിതമായ പതിനെട്ടു മുറകളിലും വാര്‍ത്ത വളച്ചൊടിക്കാനുളള അത്യപാരമായ ശേഷി മാത്രമല്ല അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അതിനായി തനതായൊരു വിദ്യ വികസിപ്പിച്ചെടുക്കുക കൂടി ചെയ്തു, ഹരികുമാര്‍. ഇന്‍ട്രോയില്‍ പ്രസ്താവിച്ചതിനു കടകവിരുദ്ധമായ വ്യാഖ്യാനം അതേ വാര്‍ത്തയിലെ തുടര്‍ന്നുളള ഖണ്ഡികകളില്‍ സന്നിവേശിപ്പിക്കുന്ന അത്യപൂര്‍വവും അതിസാഹസികവുമായ വിദ്യയാണിത്. പേറ്റന്റിനുളള ആപ്ലിക്കേഷന്‍ വീരേന്ദ്രകുമാറിന്റെ മുന്നിലുണ്ട്. ഉമ്മന്‍ചാണ്ടിയുടെ റെക്കമെന്റേഷന്‍ ലെറ്ററോടെ അതുടന്‍ ഒബാമയുടെ മേശപ്പുറത്തെത്തും.

ഹരികുമാരിന്റെ വ്യാഖ്യാനവൈഭവം വിശദമാക്കാന്‍ ഒരുദാഹരണം പറയാം. നാണയം മേല്‍പ്പോട്ടെറിയല്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ ഹരികുമാര്‍ നിയോഗിക്കപ്പെട്ടുവെന്നിരിക്കട്ടെ. നാണയത്തിന്റെ തൂക്കം, എറിയുന്നതിന്റെ ശക്തി, എറിയുന്നവന്റെ കുടുംബമഹിമ, പ്രത്യയശാസ്ത്രപാരമ്പര്യം, ഭൂമിയുടെ ഭാരവും എറിയുന്നവന്റെ ഭാരവും തമ്മിലുളള അനുപാതം തുടങ്ങി എല്ലാ ഘടകങ്ങളും വാര്‍ത്തയെഴുതുന്നതിനു മുമ്പ് ഹരികുമാര്‍ അളന്നു തൂക്കി പഠിക്കും. അതിനുശേഷമേ, "എങ്ങനെയെറിഞ്ഞാലും തല തന്നെ വീഴും" എന്നുറപ്പിച്ചു പ്രവചിക്കുന്ന ഇന്‍ട്രോ അദ്ദേഹമെഴുതൂ. തുടര്‍ന്ന് അതിന്റെ വ്യാഖ്യാനങ്ങള്‍, സാധ്യതകള്‍, സാഹചര്യങ്ങള്‍.

അങ്ങനെ ഹരം പിടിച്ചു വായിച്ചു വരുമ്പോള്‍ ഹരികുമാര്‍ അതിസമര്‍ത്ഥമായി മറ്റൊരു സാധ്യത ചൂണ്ടിക്കാട്ടും. കിഴക്കോട്ടു തിരിഞ്ഞു നിന്നാണ് എറിയുന്നതെങ്കില്‍ വാലു വീഴാനിടയുണ്ട് എന്ന്. വടക്കുകിഴക്ക്, തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശകള്‍ക്ക് അഭിമുഖമായി നിന്നെറിഞ്ഞാല്‍ തലയും വാലും വീഴാനുളള സാധ്യത തുല്യമാണെന്നും കൂടി അദ്ദേഹം തുടര്‍ന്നു വിലയിരുത്തും. അങ്ങനെ, സാധാരണ വായനക്കാരന്റെ തലച്ചോറിന് അപ്രാപ്യമായ ഇടങ്ങളിലേയ്ക്ക് വാര്‍ത്തയുടെ മാനങ്ങള്‍ വികസിക്കും.

ഏത് നാണയം മേലോട്ടെറിഞ്ഞാലും തലയോ വാലോ ആയിരിക്കും വീഴുക എന്ന അതിനിഗൂഢമായ സത്യത്തിലേയ്ക്കുളള നിരന്തരവും സാഹസികവുമായ യാത്രകളാണ് ആര്‍. ഹരികുമാറിനെ മാധ്യമസിന്‍ഡിക്കേറ്റിലെ വേറിട്ട സാന്നിദ്ധ്യമാക്കുന്നത്. തന്റെ യാത്രയുടെ സാഹസികത കണ്ട് വായനക്കാരന്‍ കണ്ണീരൊലിപ്പിക്കുന്നതോ കാറിത്തുപ്പുന്നതോ അദ്ദേഹം കാര്യമാക്കുന്നേയില്ല. ഒരു മടുപ്പുമില്ലാതെ, ലക്ഷ്യത്തില്‍ ഒട്ടുംവെളളം ചേര്‍ക്കാതെ ആ യാത്ര തുടരുന്നു.

ഹരികുമാറിന്റെ പ്രതിഭയും സ്ഥൈര്യവും വെട്ടിത്തിളയ്ക്കുന്ന ഒരു വാര്‍ത്തയിതാ. വിഎസ് പിബിയില്‍ തിരികെയെത്തിയേക്കും. എ കെ പത്മനാഭനും സാധ്യത എന്നു തലക്കെട്ട് (മാതൃഭൂമി - 2012 ഏപ്രില്‍ 4).

"പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സിപിഎം പൊളിറ്റ് ബ്യൂറോയില്‍ തിരിച്ചെത്തിയേക്കും" എന്ന് ഇന്‍ട്രോ.

ഈ നിഗമനത്തിലേയ്ക്ക് എത്തിച്ചേര്‍ന്ന വഴികള്‍ ഹരികുമാര്‍ വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്. വിശദീകരണത്തിന്റെ ഒന്നാംഘട്ടം അവസാനിക്കുന്നത് ഇങ്ങനെയാണ്...

"ഇതാണ് പിബിയിലേയ്ക്കുളള വിഎസിന്റെ മടങ്ങിവരവിന് വഴിയൊരുക്കുന്ന സൂചനകള്‍ ശക്തമാക്കുന്നത്".

അങ്ങനെ നാണയമെറിഞ്ഞാല്‍ തല തന്നെ വീഴും എന്ന സാധ്യത വ്യക്തമായി വായനക്കാര്‍ക്ക് ബോധ്യമായി. പക്ഷേ, എറിയുന്നത് കിഴക്കോട്ടു തിരിഞ്ഞു നിന്നാണെങ്കിലോ...

തൊട്ടടുത്ത ഖണ്ഡിക ഇങ്ങനെ ആരംഭിക്കുന്നു... "അതേസമയം പൊളിറ്റ് ബ്യൂറോയില്‍ തിരിച്ചെത്തുന്നതിനു മാത്രമായി തന്റെ നിലപാടുകളില്‍ മാറ്റം വരുത്താനാവില്ലെന്ന് കേന്ദ്രനേതാക്കളെ വിഎസ് അറിയിച്ചിട്ടുണ്ട്."

"അതേസമയം"എന്ന പ്രയോഗത്തിലൂടെ നിന്നനില്‍പ്പില്‍ സമ്മര്‍സാള്‍ട്ടു നടത്തുന്ന ഹരികുമാര്‍വിദ്യയുടെ ചാരുതയെപ്പടി?

തൊട്ടടുത്ത ഖണ്ഡികയിലെ രണ്ടും മൂന്നും വാക്യങ്ങള്‍. ... "തന്റെ നിലപാടില്‍ മാറ്റമില്ലെന്ന സൂചന വിഎസ് നല്‍കിയ പശ്ചാത്തലത്തില്‍ സംസ്ഥാന നേതൃത്വം കടുത്ത നിലപാടിലേയ്ക്കു മടങ്ങുമോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. അങ്ങനെ വന്നാല്‍ വിഎസിന്റെ സാധ്യത വീണ്ടും മങ്ങും."..

"വിഎസ് പിബിയില്‍ തിരിച്ചെത്തിയേക്കു"മെന്ന് തലക്കെട്ടില്‍. "വിഎസിന്റെ സാധ്യത മങ്ങു"മെന്ന് വാര്‍ത്തയില്‍. കിഴക്കോട്ടു തിരിഞ്ഞു നാണയമെറിഞ്ഞാല്‍ വാലു വീഴാനും സാധ്യതയുണ്ട് എന്നു ചുരുക്കം.

ഏഴു ഖണ്ഡികളിലായി ഇരുപത്തിയെട്ടു വാക്യങ്ങളില്‍ ഹരികുമാര്‍ അടിച്ചു പരത്തിയിട്ടിരിക്കുന്ന വാദങ്ങള്‍ ആറ്റിക്കുറുക്കിയാല്‍ കാര്യം ഇങ്ങനെ സംഗ്രഹിക്കാം.... പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ സിപിഎം പൊളിറ്റ്ബ്യൂറോയില്‍ വരാനും വരാതിരിക്കാനും സാധ്യതയുണ്ട്. നിലവില്‍ പൊളിറ്റ് ബ്യൂറോയിലുളള രണ്ടൊഴിവുകളിലേയ്ക്ക് കേന്ദ്രക്കമ്മിറ്റി അംഗങ്ങളാരെങ്കിലും വരും. കേന്ദ്രക്കമ്മിറ്റി അംഗങ്ങളല്ലാത്ത ആരും പിബിയിലേയ്ക്ക് വരാന്‍ തെല്ലും സാധ്യതയില്ല. ബ്രാഞ്ച്, ലോക്കല്‍, ഏരിയാ, ജില്ലാ, സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഇക്കുറി പിബിയിലേയ്ക്ക് പരിഗണിക്കില്ല എന്നകാര്യം ഉറപ്പാണ്.

നിര്‍ന്നിമേഷനായി, നിരങ്കുശനായി, നാണവും മാനവും തെല്ലുമില്ലാതെ ഇങ്ങനെ വ്യാഖ്യാനിക്കുന്ന കഴിവാണ് ആര്‍. ഹരികുമാറിനെ മാധ്യമസിന്‍ഡിക്കേറ്റിലെ പ്രധാനിയാക്കുന്നത്. വിഎസ് പിബിയില്‍ എത്താനിടയുണ്ട് എന്ന് ഇന്നും വിഎസ് പിബിയിലെത്താനിടയില്ല എന്നു നാളെയും വ്യാഖ്യാനിക്കുന്ന സാധാരണ സിന്‍ഡിക്കേറ്റ് അടവ് ഹരികുമാറിന് പഥ്യമല്ല. വിഎസ് വരാനും വരാതിരിക്കാനും സാധ്യതയുണ്ട് എന്ന് ഒറ്റവാര്‍ത്തയില്‍ വെട്ടിത്തുറന്നു പറയും. അത്രയ്ക്കുണ്ട് ചങ്കൂറ്റം.

മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയെപ്പോലെയാണ് ഹരികുമാറും. വാര്‍ത്തയെഴുതാനും ചോര്‍ത്താനും മറ്റാരും പോകാത്ത വഴികളിലൂടെയൊക്കെ അദ്ദേഹം പോകും. യാത്ര ഏതാണ്ട് ഇങ്ങനെയാണത്രേ.

ഒരുസ്ഥലത്ത് ഒരു വിവരമിരിക്കുന്നു എന്ന് ഹരികുമാര്‍ അറിഞ്ഞുവെന്നിരിക്കട്ടെ. അദ്ദേഹം അര്‍ദ്ധരാത്രി വരെ കാത്തിരിക്കും. നേരെ ഫോണുമെടുത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലേയ്ക്കു പോകും. സ്റ്റേഡിയത്തിന്റെ ഒത്തമധ്യത്തു ചെന്നു നിന്ന് പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി എന്നിവരെ നേരിട്ടു വിളിക്കും. കിട്ടിയ വിവരങ്ങള്‍ ഫെഡല്‍ കാസ്രോയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചു സ്ഥിരീകരിക്കും. ചൂടാറാതെ പത്രത്തില്‍ തട്ടും.

വിഎസ് അച്യുതാനന്ദന്‍ വരാനും വരാതിരിക്കാനും സാധ്യതയുണ്ട് എന്നതുപോലെയുളള അതിനിഗൂഢമായ കണ്ടെത്തലുകള്‍ അദ്ദേഹം സംഘടിപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണത്രേ.

ഏറെക്കാലമായി ആര്‍. ഹരികുമാര്‍ എന്ന ബൈലൈന്‍ മാതൃഭൂമിയില്‍ കണ്ടിട്ട്. ഹരികുമാറിന്റെ തട്ടകമായ തിരുവനന്തപുരത്ത് സംസ്ഥാന സമ്മേളനവും വീരേന്ദ്രകുമാറിന്റെ നെടുങ്കോട്ടയായ കോഴിക്കോട്ട് പാര്‍ട്ടി കോണ്‍ഗ്രസും നടത്താന്‍ തീരുമാനിക്കുക വഴി ഭയങ്കരമായ പ്രകോപനമാണ് സിപിഎം ഉയര്‍ത്തിയത്. എന്നാല്‍, സംസ്ഥാന സമ്മേളനത്തെ സംബന്ധിക്കുന്ന ഹരികുമാര്‍ വിശകലനങ്ങള്‍ മാതൃഭൂമിയില്‍ കാണാഞ്ഞപ്പോള്‍ ഉറവ വറ്റിയെന്നു തിരിച്ചറിഞ്ഞ് വീരേന്ദ്രന്‍ ഹരികുമാറിനെ പിരിച്ചുവിട്ടോ എന്നുപോലും സംശയിച്ചവരുണ്ട്. പക്ഷേ, എല്ലാ കഴിവുകളും കോഴിക്കോട്ടേയ്ക്ക് കാത്തുവെച്ചിരിക്കുകയായിരുന്നു ഹരികുമാര്‍. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനദിവസം തന്നെ അദ്ദേഹം തന്റെ പ്രതിഭ ഊറ്റിപ്പിഴിഞ്ഞൊഴിഞ്ഞ് പത്രത്തിലൊഴിച്ചു.

2004ലെ മലപ്പുറം സമ്മേളനത്തിനുശേഷം ഇത് ഹരികുമാറിന്റെ രണ്ടാം വരവാണ്. തേവളളിപ്പറമ്പില്‍ ജോസഫ് അലക്‌സിന്റെയും ഭരത്ചന്ദ്രന്റെയും മടങ്ങിവരവുപോലെ ചീറ്റിപ്പോയ വരവല്ല ഇത്. ചവച്ചു തുപ്പുന്നത് ഉച്ചിഷ്ടമാണോ അമേധ്യമാണോ എന്നു തിരിച്ചറിയാനുളള സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയും നഷ്ടപ്പെട്ട് സിനിമാ സ്‌ക്രീനില്‍ ചുറ്റിത്തിരിയുകയാണ് ജോസഫ് അലക്‌സും ഭരത്ചന്ദ്രനും. തീപ്പൊരി നായകക്കോലങ്ങളെ വസ്ത്രാക്ഷേപം ചെയ്ത കലികാലത്തിന്റെ വേനല്‍ത്തിളപ്പിന് പക്ഷേ, ആര്‍ ഹരികുമാറിന്റെ വീറും പ്രാഗത്ഭ്യവും ഉളുപ്പില്ലായ്മയും ഉരുക്കിക്കളയാനായിട്ടില്ല. അതാണ് ഹരികുമാര്‍.

ആരാധകരില്‍ ആര്‍പ്പുവിളികളുയര്‍ത്തി ആര്‍. ഹരികുമാര്‍ ഇതാ കോഴിക്കോട്ടെത്തിക്കഴിഞ്ഞു. മഴ പെയ്യാം, പെയ്യാതിരിക്കാം. വിഎസ് വരാം, വരാതിരിക്കാം... കാറ്റു വീശാം, വീശാതിരിക്കാം.... ഒന്നുറപ്പ്... ഹരികുമാര്‍ അറിയാത്തതൊന്നും കോഴിക്കോട്ട് നടക്കുകയില്ല. ചുരുങ്ങിയപക്ഷം വീരേന്ദ്രകുമാറെങ്കിലും അതൊന്നു സമ്മതിച്ചുകൊടുക്കണം...

Saturday, October 22, 2011

ആ ദൃശ്യങ്ങളെ കീറി മുറിക്കുമ്പോള്‍ ...

നിയമസഭയിലെ കോലാഹലങ്ങള്‍ പൂര്‍ണമായും കെട്ടടങ്ങിക്കഴിഞ്ഞു. ഭരണ പ്രതിപക്ഷ ബഹളങ്ങളുടെ ടെലിവിഷന്‍ ദൃശ്യങ്ങളും പൂര്‍ണമായും മറവിയിലാണ്ടു. വാക്പോരിന്‍റെയും വാഗ്വാദങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും കാര്‍മേഘങ്ങള്‍ പെയ്തൊഴിഞ്ഞു. പക്ഷേ, അതുകൊണ്ടൊന്നും ഒരു പോസ്റ്റുമോര്‍ട്ടത്തിന്‍റെ പ്രസക്തി ഇല്ലാതാകുന്നില്ല.

2011 ഒക്ടോബര്‍ 19ന്റെ മനോരമയില്‍ സുജിത് നായര്‍ വക ഒരവലോകനമുണ്ട്. പിഴവിനെ പഴിച്ച് പ്രതിപക്ഷം, പ്രതിക്കൂട്ടില്‍ നേതൃത്വം എന്നാണ് അപഗ്രഥനത്തിന്റെ തലക്കെട്ട്. അതിങ്ങനെ ആരംഭിക്കുന്നു.. "ഒത്തുതീര്‍പ്പു പൊളിഞ്ഞു, രണ്ടുപേര്‍ സസ്പെന്‍ഷന്‍ ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ പിഴച്ചത് എവിടെയെന്ന ചോദ്യം ഇടതുനിയമസഭാ കക്ഷിയില്‍ ശക്തം. പലരുടെയും ചൂണ്ടുവിരല്‍ നീളുന്നത് സ്പീക്കര്‍ക്കെതിരെ പൊട്ടിത്തെറിച്ച ജെയിംസ് മാത്യുവിന്‍റെയും ടി വി രാജേഷിന്റെയും നേര്‍ക്കു തന്നെ".

ഇടതുനിയമസഭാ കക്ഷിയുടെ ചിന്താഗതി മണത്തറിയാന്‍ സുജിത് നായര്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളൊന്നും നമ്മുടെ പക്കലില്ല. ചെയ്യാത്തത് ചെയ്തെന്നു പറഞ്ഞാല്‍ ആത്മാഭിമാനമുളളവര്‍ക്ക് കേട്ടുനില്‍ക്കാനാവില്ല എന്നു എസ്എഫ്ഐയുടെ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രഖ്യാപിച്ചത് സാക്ഷാല്‍ പിണറായി വിജയന്‍. എന്നുവെച്ചാല്‍ പിഴച്ചത് എവിടെയെന്ന കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്ക് സംശയമൊന്നുമില്ല.

എന്തിന്റെ ഒത്തുതീര്‍പ്പ് എന്നു പരിശോധിക്കാനാണ് നാം സംഗതികള്‍ റീവൈന്‍ഡു ചെയ്യുന്നത്. കൂട്ടിന് ദൃശ്യങ്ങളുണ്ട്. സമയവും...

രംഗം ഒന്ന് - 2011 ഒക്‌ടോബര്‍ 14 വെളളി :


വീഡിയോ തുടങ്ങുന്നത് 10.54 നാണ്.. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. പ്രമേയം പ്രസു ചെയ്യരുത് എന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ സമയം 10.54.33. മൂന്നു സെക്കന്റുകള്‍ കൂടി കഴിഞ്ഞപ്പോള്‍ ആ സ്ത്രീയെ കയ്യേറ്റം ചെയ്യുന്നുവെന്ന് ട്രഷറി ബഞ്ചുകളില്‍ ആരവം. 10.54.45 ആയപ്പോള്‍ ആ സ്ത്രീകളെ കയ്യേറ്റം ചെയ്തു.. ആ സ്ത്രീകളെ കയ്യേറ്റം ചെയ്തു എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൈക്കിലൂടെ വിളിച്ചു പറയുന്നു.10.54.53വരെ ആ നിലവിളി നീണ്ടു നിന്നു. പിന്നീട് ദൃശ്യങ്ങളിലെവിടെയും സ്ത്രീകളെ കയ്യേറ്റം ചെയ്യുന്നു എന്ന ആരോപണമില്ല.

ആരും നിലത്തു വീഴുന്ന ദൃശ്യങ്ങളില്ല. ഉടനടി ആരെയും ആശുപത്രിയിലേയ്ക്കു മാറ്റുന്നില്ല. വീണുപോയ സഹപ്രവര്‍ത്തകയെ രക്ഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിക്കുന്ന ദൃശ്യങ്ങളില്ല. ഭരണപക്ഷ ബഞ്ചുകളില്‍ നിന്നും മുഴങ്ങിയ മുറവിളികളല്ലാതെ, സ്ത്രീകളെ ആരെങ്കിലും കയ്യേറ്റം ചെയ്യുന്നതിന്റെയോ സ്ത്രീകള്‍ കയ്യേറ്റം ചെയ്യപ്പെട്ടതിന്റെയോ ദൃശ്യങ്ങളില്ല.



ഇനി സഭയ്ക്കു പുറത്തെ ചില ദൃശ്യങ്ങള്‍ - 


നമ്പര്‍ ഒന്ന് പി സി ജോര്‍ജ് വക :


video


നമ്പര്‍ ടു കുഞ്ഞാലിക്കുട്ടി വക :
video

നമ്പര്‍ ത്രീ പി സി വിഷ്ണുനാഥ് വക :
video


ആക്ഷന്‍ സഹിതമാണ് മൂവരുടെയും കഥാകഥനം. എത്ര അകലെ നിന്നാലും ഏതു സ്ത്രീയായാലും കുഞ്ഞാലിക്കുട്ടിയുടെ കണ്ണില്‍പെടാതെ പോവില്ലെന്നു സാരം. ആ കൂട്ടപ്പൊരിച്ചിലില്‍ പെണ്ണിനെയും ആണിനെയും വേര്‍തിരിച്ചറിയുന്നു എന്നതു തന്നെ ഒരു വലിയ കഴിവാണ്. പാണക്കാട്ടു തമ്പുരാന്‍ സഹായിച്ച് ആ കഴിവിനിപ്പോഴും കുഞ്ഞാലിക്കുട്ടിയ്ക്ക് ഒരു കുറവുമില്ല.

ഇനി ആക്രമണ വിധേയയ്ക്കു പറയാനുളളത് എന്തെന്നു കേള്‍ക്കാം -
ആദ്യം അവര്‍ പറഞ്ഞത് :



video


കയ്യേറ്റത്തിനു ശ്രമമുണ്ടായിരുന്നോ എന്ന ചോദ്യത്തിന്, പ്രത്യേകിച്ച് എന്നു കൃത്യമായി ആരാഞ്ഞശേഷം ഇല്ല എന്നു വ്യക്തമായി അവര്‍ പറയുന്നു. വനിതകളെ കയ്യേറ്റം ചെയ്തു എന്ന ആരോപണത്തിനുശേഷം ആരോപണ വിധേയ നടത്തിയ ആദ്യ പ്രതികരണത്തില്‍ എംഎല്‍എമാരുടെ പേരൊന്നും പറയുന്നില്ല.

ഇനി അടുത്ത ദൃശ്യം. കിടക്കയില്‍ നിന്ന് രജനി വീല്‍ചെയറിലേയ്ക്കു കയറി ശേഷം നല്‍കിയ ഇന്ററ്‌വ്യൂ :

video

 എംഎല്‍എമാരുടെ പേരു പറയുന്നു... തൊപ്പി തെറിച്ചെന്നു പറയുന്നു... മറിഞ്ഞു വീണെന്നു പറയുന്നു... പിന്നീട് അസ്വസ്ഥത തോന്നിയെന്നു പറയുന്നു...



ഇനി മറ്റൊരു ദൃശ്യം കൂടി കാണാം :

ഉമ്മന്‍ചാണ്ടിയോട് അനുവാദം ചോദിച്ച ശേഷം ജി. കാര്‍ത്തികേയന്‍ സഭ നിര്‍ത്തിവെച്ചു. തുടര്‍ന്നു ഏതാനും സെക്കന്റുകള്‍ കൂടി വീഡിയോ ദൃശ്യങ്ങളിലുണ്ട്. ശ്രദ്ധിച്ചു കാണുക.

video

 10.59.19ന് ഓഡിയോ നിലയ്ക്കുന്നു. സ്പീക്കറുടെ ഡയസിനു താഴെ ഇടതുഭാഗത്തു നില്‍ക്കുന്ന മൂന്നുപേരെ ശ്രദ്ധിക്കുക. സ്പീക്കറുടെ രണ്ട് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍. രണ്ടുപേരും കോണ്‍ഗ്രസ് അനുഭാവികള്‍. അവരോട് ബെന്നി ബഹനാന്‍ വന്നു സംസാരിക്കുന്നു. കണ്ണാടി വെച്ച അഡീഷണല്‍ പിഎസ് (മോഹന്‍ കുമാര്‍ എന്നാണത്രേ ഇദ്ദേഹത്തിന്റെ പേര്) ബെന്നി ബെഹനാനോട് ഒരാംഗ്യം കാണിക്കുന്നു. ബെന്നി നേരെ യുഡിഎഫ് നിരകളിലേയ്ക്ക് പോകുന്നു. ഒരാള്‍ നടന്നകലുന്നു. പിന്നെയും ബെന്നി തിരികെ വരുന്നു. രണ്ടാമന്‍ ബെന്നിയോട് എല്ലാം ഒകെയെന്ന മട്ടില്‍ വീണ്ടും ആംഗ്യം. തുടര്‍ന്നാണ് സഭയ്ക്കു പുറത്ത് ഈ രംഗം അരങ്ങേറിയത്.

ആദ്യം കെ സി ജോസഫ്, പിന്നെ, പി സി ജോര്‍ജ്... തുടര്‍ന്ന് ഉമ്മന്‍ചാണ്ടി, കെ. എം. മാണി, പി. കെ. കുഞ്ഞാലിക്കുട്ടി... ടി വി രാജേഷും ജെയിംസ് മാത്യുവും, രണ്ടുപേരും കൂടി ചേര്‍ന്ന് ഒരു വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കയ്യേറ്റം ചെയ്തു എന്ന കഥ സൃഷ്ടിക്കപ്പെട്ടു. 


ഇതംഗീകരിച്ച് ഖേദം പ്രകടിപ്പിക്കാനുളള ഓളമൊന്നും ടി. വി. രാജേഷിനും ജെയിംസ് മാത്യുവിനുമുണ്ടാകാന്‍ വഴിയില്ല. നടക്കാത്ത സ്ത്രീപീഢനം കെട്ടിച്ചമച്ച്, അതിനു സ്പീക്കറെ സ്വകാര്യമായി കണ്ട് ഖേദം പ്രകടിപ്പിച്ചുവെന്ന വാര്‍ത്ത പി സി ജോര്‍ജും മനോരമയും പ്രചരിപ്പിക്കുന്നതിനെക്കാള്‍ എത്രയോ ഭേദമാണ്, സ്പീക്കറുടെ അധികാരം ഉപയോഗിച്ച് പച്ചക്കളളം പറഞ്ഞ ജി. കാര്‍ത്തികേയന്‍ എന്ന കോണ്‍ഗ്രസ് നേതാവിനോട് ഉച്ചത്തില്‍ കയര്‍ത്ത് സസ്‌പെന്‍ഷന്‍ വാങ്ങുന്നത്.

ഇതുവരെ കണ്ടത് ടെലിവിഷന്‍ ദൃശ്യങ്ങള്‍. ഇനി മനോരമ പരതിയാലോ ?


ഒക്‌ടോബര്‍ 15ന് ഒന്നാം പേജില്‍ എട്ടുകോളം വാര്‍ത്ത. വാര്‍ത്തയില്‍ നിന്ന് :

അംഗങ്ങളുടെ തളളിക്കയറ്റത്തില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തൊപ്പി തെറിക്കുന്നതും കുനിഞ്ഞു തൊപ്പിയെടുത്തു കരഞ്ഞു കൊണ്ട് മറ്റൊരു വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലേയ്ക്കു മാറി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഇതേ വാര്‍ത്തയില്‍ തന്നെ :

കോടിയേരി ബാലകൃഷ്ണനോട് ജയിംസ് മാത്യു എന്തോ പറയുകയും പൊടുന്നനെ ടി വി രാജേഷിനൊപ്പം മുദ്രാവാക്യം വിളികളുമായി വേദിയിലേയ്ക്ക് ഇടിച്ചുകയറാന്‍ കുതിക്കുകയുമായിരുന്നു. ഇതിനിടെയിലാണ് രജനിയ്ക്കു ശക്തമായ തളളലേറ്റത്. താഴെവീണ തൊപ്പിയെടുത്ത് അവര്‍ മുന്‍നിരയിലുണ്ടായിരുന്ന വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലേയ്ക്കു കരഞ്ഞുകൊണ്ടു മാറി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ടെങ്കിലും ആരാണു തളളിയതെന്നു വ്യക്തമായില്ലെന്നാണു വിവരം..
സഭയില്‍ നടന്നത് നാടിന് അപമാനം - മുഖ്യമന്ത്രി എന്ന തലക്കെട്ടിനു താഴേയ്ക്കു വായിച്ചു ചെന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ ഭാഷ്യം. 
അടിക്കുന്നതും തൊപ്പി തെറിക്കുന്നതും കരഞ്ഞു കൊണ്ട് മാറിനില്‍ക്കുന്നതുമെല്ലാം മുന്‍നിരയിലിരുന്ന താന്‍ നേരിട്ടു കണ്ടുവെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തൊപ്പി പോയി, കരഞ്ഞു എന്ന നാലുകോളം വാര്‍ത്ത വേറേയുണ്ട്. പോലീസുകാര്‍ക്കു ബുദ്ധിമുട്ടുണ്ടായി. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തൊപ്പി താഴെപ്പോയി എന്നു മാത്രമേ ഡെപ്യൂട്ടി സ്പീക്കര്‍ പറയുന്നുളളൂ. തൊപ്പി താഴെ വീണു, കരഞ്ഞുവെന്നൊക്കെ പി സി ജോര്‍ജ് തറപ്പിച്ചു പറയുന്നു.

ഇതേ പേജില്‍ രജനിയുടെ പ്രതികരണമുണ്ട്. അവിടെ കരച്ചിലില്ല. കുഞ്ഞാലിക്കുട്ടി പറഞ്ഞതുപോലെ തല്ലിയെന്ന് അവരുടെ മൊഴിയിലില്ല. പൊലീസുകാരി കരഞ്ഞുവെന്ന് പുറത്തറിയുന്നതിലെ നാണക്കേടു കൊണ്ടാകാം, രജനി അതും പറഞ്ഞിട്ടില്ല.

മലദ്വാരത്തില്‍ നിന്നൊരു കുഴല്‍ സ്വനപേടകത്തില്‍ ഘടിപ്പിച്ചു ചെകുത്താന്‍ സൃഷ്ടിച്ച സന്തതിയാണ് പി സി ജോര്‍ജ്. തൂറാനിരിക്കുമ്പോഴുളള നാറ്റം വാ തുറന്നാലും കുമിഞ്ഞുയരും. അതുകൊണ്ട് ജോര്‍ജിന്റെ മൊഴിയിലെ സത്യവും അസത്യവും നമുക്കു വിടാം.

എന്നാല്‍ പത്രലേഖകരെ സഭാ ദൃശ്യങ്ങള്‍ കാണിക്കുന്നതിനു മുമ്പേ, അംഗങ്ങളുടെ തളളിക്കയറ്റത്തില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തൊപ്പി തെറിക്കുന്നതും കുനിഞ്ഞു തൊപ്പിയെടുത്തു കരഞ്ഞു കൊണ്ട് മറ്റൊരു വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലേയ്ക്കു മാറി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്  എന്നും, താഴെവീണ തൊപ്പിയെടുത്ത് അവര്‍ മുന്‍നിരയിലുണ്ടായിരുന്ന വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലേയ്ക്കു കരഞ്ഞുകൊണ്ടു മാറി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ടെങ്കിലും ആരാണു തളളിയതെന്നു വ്യക്തമായില്ലെന്നാണു വിവരം എന്നുമൊക്കെ ഒക്‌ടോബര്‍ 15ന്റെ മനോരമ റിപ്പോര്‍ട്ടില്‍ എങ്ങനെ വന്നു ?

ഒക്‌ടോബര്‍ 14ന്റെ ദൃശ്യങ്ങള്‍ സ്പീക്കര്‍ പുറത്തുവിട്ടത് ഒക്‌ടോബര്‍ 17 തിങ്കളാഴ്ചയാണ്. രജനിയെ തല്ലിയോ, രജനിയുടെ തൊപ്പി പോയോ, രജനി കരഞ്ഞോ തുടങ്ങിയ പ്രഹേളികകള്‍ക്ക് സുവ്യക്തമായ ഉത്തരം മനോരമ നല്‍കുമെന്ന് നാം പ്രതീക്ഷിക്കും. ആ പ്രതീക്ഷയില്‍ പത്രം പരതിയാല്‍ നിരാശയാണ് ഫലം. 

പക്ഷേ, അക്ഷരവും വാക്കും ഭൂതക്കണ്ണാടി വെച്ച് അരിച്ചുപെറുക്കിയാല്‍ ഒന്നാംപേജില്‍ ഒരു സൂപ്പര്‍ ഡയലോഗു കാണാം: സ്പീക്കര്‍ക്കെതിരെ ആക്രോശം, ദൃശ്യങ്ങള്‍ പുറത്ത് എന്ന വാര്‍ത്ത; ഒടുവിലെ ഖണ്ഡിക, അവസാന വരി ആവര്‍ത്തിച്ചു വായിച്ച് കോള്‍മയിര്‍ കൊണ്ടാലും :

വെളളിയാഴ്ചത്തെ ദൃശ്യങ്ങളില്‍, രാജേഷും ജെയിംസ് മാത്യുവും നടത്തുന്ന മുന്നേറ്റം വ്യക്തമായും കാണാം. ആദ്യം വാച്ച് ആന്‍ഡ് വാര്‍ഡിനു മുന്നില്‍ നിന്നു കയര്‍ക്കുന്ന ഇവര്‍ പിന്നീട് പുറകിലേയ്ക്കു പോയി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനോട് ഒരു സെക്കന്റ് സംസാരിക്കുന്നു. പിന്നീട് ശക്തിയായി വാച്ച് ആന്‍ഡ് വാര്‍ഡ് വലയം ഭേദിച്ച് സ്പീക്കറുടെ ഡയസിലേയ്ക്കു തളളിക്കയറാന്‍ ശ്രമിക്കുന്നു. ഇതിനിടെയിലാണ് വാച്ച് ആന്‍ഡ് വാര്‍ഡ് പെട്ടുപോകുന്നത്.

കേട്ടില്ലേ... പാവം വാച്ച് ആന്‍ഡ് വാര്‍ഡ്.. ദിവസം നാലു കഴി‍ഞ്ഞപ്പോഴേയ്ക്കും അതിന്റെ യോഗം ഈ ഗതിയായി..  സത്യത്തില്‍ പെട്ടുപോയത് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡു മാത്രമല്ല, ഉമ്മന്‍ചാണ്ടി, മാണി, കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ്, പി സി ജോര്‍ജ്, വിഷ്ണുനാഥ്... ജെയിംസ് മാത്യുവിനെയും ടി. വി. രാജേഷിനെയും സ്വഭാവഹത്യ നടത്താന്‍ ചാനലു തോറും കയറിയിറങ്ങിയ എംഎല്‍എ പുംഗവന്മാര്‍.. പിന്നെ മനോരമയും... പെട്ടുപോയവരുടെ പട്ടിക ഇങ്ങനെ നീളും.

ഇനി നമുക്കു സുജിത് നായരിലേയ്ക്കു മടങ്ങാം. ഒക്‌ടോബര്‍ 14 മുതല്‍ പ്രചരിപ്പിച്ച നുണകള്‍ ഒന്നൊന്നായി പൊളിഞ്ഞു പോയതിനുശേഷമാണ് പ്രതിപക്ഷം സ്പീക്കറുമായി ചര്‍ച്ച നടത്തുന്നത്. വസ്തുത ഇതാണെന്ന് ലോകമെമ്പാടുമുളള മലയാളികള്‍ കണ്ടശേഷം, എന്തിന് രാജേഷും ജെയിംസ് മാത്യുവും ഖേദം പ്രകടിപ്പിക്കണം? പ്രതിപക്ഷ നേതാക്കള്‍ എന്തിന് അങ്ങനെയൊരു ഒത്തുതീര്‍പ്പിനു വഴങ്ങണം? ചെയ്യാത്ത കുറ്റത്തിന് ഖേദം പ്രകടിപ്പിക്കാന്‍ സിപിഎം എംഎല്‍എമാര്‍, അതും എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകള്‍ക്ക് തീപ്പൊരി നേതൃത്വം നല്‍കിയ കണ്ണൂരിലെ ചെറുപ്പക്കാര്‍... തയ്യാറാകുമെന്ന് കരുതാന്‍ മാത്രം വിഡ്ഢികളല്ല, ഉമ്മന്‍ചാണ്ടിയും  കാര്‍ത്തികേയനും കോണ്‍ഗ്രസും. അതുകൊണ്ടാണ് ഗൃഹപാഠം ചെയ്ത സസ്പെന്‍ഷന്‍ ഉത്തരവ് ഉമ്മന്‍ചാണ്ടിയ്ക്ക് വായിക്കാന്‍ കഴിഞ്ഞത്.

പി സി ജോര്‍ജിനെപ്പോലുളള ചവറുകൂനകളില്‍ നിന്ന് വാര്‍ത്തയ്ക്കു വേണ്ട വിവരങ്ങള്‍ ചിക്കിച്ചികയുന്ന സുജിത് നായര്‍ക്കും സംഘത്തിനും മേല്‍പറഞ്ഞ വിധമേ വാര്‍ത്തയും വ്യാഖ്യാനങ്ങളുമെഴുതാന്‍ കഴിയൂ. സുജിത്തിന്റെ തകര്‍പ്പന്‍ നിരീക്ഷണം കേട്ടില്ലേ... സംഭവവികാസങ്ങള്‍ രാഷ്ട്രീയപരമായോ പ്രചരണപരമായോ ഒരു നേട്ടവും ഇടതുമുന്നണിയ്ക്ക് ഉണ്ടാക്കിയതുമില്ല പോലും...

നുണ വിഴുങ്ങി നുണ വിസര്‍ജിക്കാന്‍ സുജിത്തും സംഘവും മനോരമയില്‍ തറ്റുടുത്തു  നില്‍ക്കുമ്പോള്‍ ഇടതുമുന്നണിയ്‌ക്കൊക്കെ പ്രചരണപരമായും രാഷ്ട്രീയപരമായും വല്ല രക്ഷയുമുണ്ടോ പൊന്നു പളനിയാണ്ടവനേ...

Tuesday, October 11, 2011

കുറ്റവാളിക്കു കുഴലൂതുന്നവരോട്...

റിപ്പോര്‍ട്ടര്‍ ടിവിയുടെ ടെലിഫോണ്‍ ഓപ്പറേഷന്‍ സംബന്ധിച്ച ബെര്‍ളി തോമസ് എഴുതിയ Reporter Effect (അല്‍പം ജേണലിസം) (ബ്ലോഗ് / ബസ്) എന്ന ലേഖനം ഇങ്ങനെ തുടങ്ങുന്നു:
ഏതു തൊഴിലിനും അതിന്റേതായ നിയമങ്ങളുണ്ട്, തത്വശാസ്ത്രങ്ങളും മാന്യതയുമുണ്ട്. പത്രപ്രവര്‍ത്തനം അത്തരത്തില്‍ ലോകത്ത് ഏറെ മൂല്യങ്ങളുള്ള ഒരു തൊഴില്‍മേഖലയാണ്.അത് തകരുമ്പോള്‍ ഇല്ലാതാവുന്നത് ഒരു പ്രൊഫഷന്റെ മാന്യത മാത്രമല്ല,വിശ്വാസ്യത കൂടിയാണ്.
ഒന്നുറക്കെച്ചിരിക്കാനുള്ള ഇടവേളയില്ലാതെ തുടര്‍ന്നുള്ള വായന അസാധ്യം. "നിയമം", "മൂല്യം", "മാന്യത", "വിശ്വാസ്യത" എന്നിങ്ങനെ എത്ര ഗുണങ്ങള്‍ ... അതും പത്രപ്രവര്‍ത്തകന്... മുടങ്ങാതെ പത്രം വായിക്കുന്നവരെയും വായിച്ച വാര്‍ത്തകള്‍ ഓര്‍മ്മയുള്ളവരെയും പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ന്യായം ഡിക്ലറേറ്റീവായി സ്ഥാപിച്ചശേഷമേ  പിള്ളയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട റിപ്പോര്‍ട്ടര്‍ ടിവിയെയും അതിനെ അനുകൂലിക്കുന്നവരെയും ചൊറിയാനാവൂ എന്നു വരുന്നത് ഒരു ഗതികേടാണ്. വരദാചാരിയെ ഓര്‍മ്മയുള്ളവരുടെ മുന്നില്‍ത്തന്നെ വേണം പത്രപ്രവര്‍ത്തകന്റെ മൂല്യബോധത്തെയും മാന്യതയെയും കുറിച്ച് ഉപന്യസിക്കാന്‍...

സോഴ്സിനെ ഒറ്റിക്കൊടുക്കരുത് എന്ന, പത്രലോകം അലിഖിതമായി പിന്തുടരുന്ന ഒരു കീഴ്‌വഴക്കത്തിന്മേലാണല്ലോ പ്രശ്നവിചാരം.  വാര്‍ത്താ ഉറവിടത്തിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ പത്രലേഖകനു ബാധ്യതയുമുണ്ട്. പക്ഷേ, ബാലകൃഷ്ണപിള്ള - റിപ്പോര്‍ട്ടര്‍ പ്രശ്നത്തില്‍ ഈ ന്യായവുമായി രംഗത്തിറങ്ങുന്നവരെ വിഡ്ഢികള്‍ എന്നുപോലും വിളിക്കാനാവില്ല. കാരണമുണ്ട്.

ബാലകൃഷ്ണപിള്ളയുടെ ഫോണിലേയ്ക്ക് റിപ്പോര്‍ട്ടര്‍ ടിവിയുടെ ലേഖകന്‍ പ്രദീപ് നെടുമണ്‍ വിളിക്കുന്നു. പിള്ള ഫോണെടുക്കുന്നു. വിശദമായി സംസാരിക്കുന്നു. താന്‍ സംസാരിച്ച വിവരം കൊടുക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇതാണല്ലോ സംഭവിച്ചത്.

ഇവിടെ പിള്ള തങ്ങളോട് വെളിപ്പെടുത്തിയ വിവരങ്ങളെക്കാള്‍ പ്രാധാന്യം തടവുപുള്ളിയായ ബാലകൃഷ്ണപിള്ള ഫോണ്‍ ഉപയോഗിക്കുന്നു എന്ന വാര്‍ത്തയ്ക്കാണെന്ന് റിപ്പോര്‍ട്ടര്‍ ടിവി തിരിച്ചറിഞ്ഞു. ആ വാര്‍ത്ത അവര്‍ സംപ്രേഷണം ചെയ്തു.

പത്രപ്രവര്‍ത്തനം പരിപാലിക്കുന്ന ഏത് നിര്‍വചനം വച്ചളന്നാലും ബാലകൃഷ്ണപിള്ള വാര്‍ത്താ ഉറവിടമല്ല. വാര്‍ത്ത തന്നെയാണ്. അതുകൊണ്ട് വാര്‍ത്ത നല്‍കുന്നയാളാണ് വാര്‍ത്താ ഉറവിടം എന്ന ലളിതയുക്തി യാന്ത്രികമായി ഇവിടെ പ്രയോഗിക്കാനാവില്ല. താന്‍ ചെയ്ത കുറ്റം കുറ്റവാളി തന്നെ മാദ്ധ്യമപ്രവര്‍ത്തകനോട് തുറന്നു പറഞ്ഞാല്‍, അതു മറച്ചുവെയ്ക്കുകയാണ് മാദ്ധ്യമ ധര്‍മ്മം എന്ന കുഴലൂത്തിന്റെ ഗുണഭോക്താവ് കുറ്റവാളി മാത്രമാണ്. കുറ്റകൃത്യം മറച്ചുവച്ച് കുറ്റവാളിയെ സഹായിക്കുന്നതിലൂടെ, മാദ്ധ്യമപ്രവര്‍ത്തകനും കുറ്റവാളിയും തമ്മിലുണ്ടാകുന്നത് അധോലോക ബന്ധമാണ്.

താനിന്നലെ വൈകുന്നേരം 100 കോടിയുടെ അഴിമതി നടത്തിയെന്ന് ഒരു മന്ത്രി, മാദ്ധ്യമപ്രവര്‍ത്തകനോട് സ്വകാര്യമായി വെളിപ്പെടുത്തിയാല്‍, എന്നെങ്കിലും മറ്റാരെങ്കിലും അന്വേഷിച്ച് അക്കാര്യം കണ്ടുപിടിക്കട്ടെയെന്ന് കരുതി അക്കാര്യം വാര്‍ത്തയാക്കാതെ ഉറവിടത്തോട് വിശ്വാസ്യത പുലര്‍ത്തുന്നവന്‍, പത്രപ്രവര്‍ത്തകനല്ല, എ വണ്‍ പിമ്പാണ്. ഭരണാധികാരത്തിന്റെ കൂട്ടിക്കൊടുപ്പാണ് മാദ്ധ്യമപ്രവര്‍ത്തനം എന്നു വിശ്വസിക്കുന്നവരുടെ എണ്ണവും വണ്ണവും നീരാ റാഡിയ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ.

വാര്‍ത്താ ഉറവിടത്തിന്റെ സ്വകാര്യത മാദ്ധ്യമപ്രവര്‍ത്തകന്‍ സംരക്ഷിക്കണമെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നത് പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ്.  The right is based on a recognition that without a strong guarantee of anonymity, many people would be deterred from coming forward and sharing information of public interests with journalists. As a result, problems such as corruption or crime might go undetected and unchallenged, to the ultimate detriment of society as a whole എന്ന് മാദ്ധ്യമലോകവും പൊതുസമൂഹവും പൊതുവേ അംഗീകരിച്ചിരിക്കുന്നതും പൊതുതാല്‍പര്യത്തെ മുന്‍നിര്‍ത്തിയാണ്. problems such as corruption or crime might go undetected and unchallenged എന്നത് അമര്‍ത്തി വായിക്കണം. കുറ്റകൃത്യങ്ങളും അഴിമതിയും മറച്ചുവെയ്ക്കാന്‍ സഹായിക്കുന്നവനല്ല, അത് പൊതുസമൂഹത്തിനുമുന്നില്‍ തുറന്നിടുന്നവനാണ് മാദ്ധ്യമപ്രവര്‍ത്തകന്‍.
അജ്ഞാതമായ വാര്‍ത്താ ഉറവിടത്തിന്റെ തെളിവായി ജേണലിസം ക്ലാസുകളില്‍ ആവര്‍ത്തിക്കപ്പെടുന്ന  വാട്ടര്‍ഗേറ്റ് വിവാദത്തിലും ടേപ്പും റെക്കോഡിംഗുമൊക്കെയുണ്ട്. റിച്ചാര്‍ഡ് നിക്സന്‍ എന്ന അമേരിക്കന്‍ പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കും വിധം ആ വിവാദം കത്തിച്ച കാള്‍ ബേണ്‍സ്റ്റീന്‍, ബോബ് വുഡ്‌വേഡ് എന്നീ പത്രലേഖകര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത ഉറവിടമേത് എന്ന ചോദ്യത്തിന്  2005ല്‍ മാത്രമാണ് ഉത്തരം കിട്ടിയത്. നിക്സന്‍ രാജിവെച്ചത് 1972ലും.  ഡീപ് ത്രോട്ട് താനാണ് എന്ന്  എഫ്ബിഐ അസോസിയേറ്റ് ഡയറക്ടറായിരുന്ന വില്യം മാര്‍ക്ക് ഫെല്‍ട്ട് വെളിപ്പെടുത്തിയത് 2005ലാണ്. 33 വര്‍ഷത്തിനു ശേഷം!  ബേണ്‍സ്റ്റീനും വുഡ്‌വേഡും അതുവരെ ഒരുസൂചനപോലും പുറംലോകത്തിന് നല്‍കിയിരുന്നില്ല.

റിപ്പോര്‍ട്ടര്‍ ചാനലിനെ താറടിക്കാന്‍ ഉത്സാഹിക്കുന്നവര്‍ അവതരിപ്പിക്കുന്ന യുക്തികള്‍ കേട്ടാല്‍ , റിച്ചാര്‍ഡ് നിക്സനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ലേഖകര്‍ ചോര്‍ത്തിയതു കൊണ്ടാണ് അയാള്‍ക്കു രാജിവെയ്ക്കേണ്ടി വന്നത് എന്നു തോന്നും. അധികാരത്തിന്റെ ചെലവില്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനം പുറംലോകം കൂടി അറിയണമെന്ന സദ്ദുദ്ദേശത്തില്‍ നിന്നാണ് ഡീപ് ത്രോട്ട് എന്ന ന്യൂസ് സോഴ്സുണ്ടായത്. റിപ്പോര്‍ട്ടര്‍ ചാനലിനെ ഭര്‍ത്സിക്കാന്‍ കെട്ടിപ്പൊക്കുന്ന യുക്തികള്‍ വില്യം മാര്‍ക്ക് ഫെല്‍ട്ടിനെതിരെ തിരിച്ചു വയ്ക്കാന്‍ ഏറെയൊന്നും അധ്വാനിക്കേണ്ടതില്ല.

സര്‍ക്കാരുദ്യോഗസ്ഥന്‍ തന്റെ തൊഴിലിന്റെ ഭാഗമായി ശേഖരിച്ച, അറിയുന്ന വിവരങ്ങള്‍ പത്രലേഖകര്‍ക്ക് ചോര്‍ത്തി നല്‍കുകയും രാഷ്ട്രീയസംവിധാനത്തെ അട്ടിമറിക്കുകയും ചെയ്യുന്നത് തന്തയില്ലായ്മയല്ലേ എന്ന് വളരെ ലളിതമായി ചോദിക്കാവുന്നതേയുള്ളൂ. 1942 ജനുവരി 26നാണ് അദ്ദേഹം ഒരു ഏജന്റായി എഫ്ബിഐയില്‍ പ്രവേശിക്കുന്നത്. 1972ല്‍ അസോസിയേറ്റ് ഡയറക്ടര്‍ തസ്തികയില്‍ എഫ്ബിഐയുടെ രണ്ടാമനായി വിരാജിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. 30 വര്‍ഷക്കാലം തന്നെ പോറ്റിയ അമേരിക്കന്‍ ഭരണകൂടത്തെ വില്യം മാര്‍ക്ക് ഫെല്‍ട്ട് വഞ്ചിക്കുകയായിരുന്നു എന്ന് വിധിയെഴുതാന്‍ വലിയ ഗവേഷണമൊന്നും വേണ്ട.
"ഏതു തൊഴിലിനും അതിന്റേതായ നിയമങ്ങളുണ്ട്, തത്വശാസ്ത്രങ്ങളും മാന്യതയുമുണ്ട്. പത്രപ്രവര്‍ത്തനം അത്തരത്തില്‍ ലോകത്ത് ഏറെ മൂല്യങ്ങളുള്ള ഒരു തൊഴില്‍മേഖലയാണ്.അത് തകരുമ്പോള്‍ ഇല്ലാതാവുന്നത് ഒരു പ്രൊഫഷന്റെ മാന്യത മാത്രമല്ല,വിശ്വാസ്യത കൂടിയാണ്" എന്ന ബെര്‍ളിയന്‍ മുഴക്കോല്‍ വെച്ചളന്നാല്‍ വില്യം മാര്‍ക്ക് ഫെല്‍ട്ട് കുറ്റവാളിയുടെ കൂട്ടില്‍ നില്‍ക്കും. പക്ഷേ, അദ്ദേഹത്തെ ഒറ്റുകാരനെന്ന് ആക്ഷേപിക്കാന്‍ മാദ്ധ്യമലോകത്തും പൊതുസമൂഹത്തിലും  സാമാന്യബുദ്ധിയുള്ള ഒരു മനുഷ്യനും ഇന്നോളം മുതിര്‍ന്നിട്ടില്ല.
വാര്‍ത്ത ചോര്‍ത്തുന്നവരുടെയും അതു പ്രസിദ്ധീകരിക്കുന്നവരുടെയും ചെമ്പ് അളക്കുന്നത് ഉദ്ദേശശുദ്ധി എന്ന ഉരകല്ലില്‍ ഉരച്ചു നോക്കിയാണ്. ചോര്‍ത്തലും വാര്‍ത്തയും പ്രക്ഷേപണവും പൊതുതാല്‍പര്യത്തെ മുന്‍നിര്‍ത്തണം. നടക്കുന്നത് തോന്നിയവാസമാണ് എന്ന തോന്നലാണ് താനറിഞ്ഞ വിവരം ചോര്‍ത്താന്‍ ഉറവിടത്തെ പ്രേരിപ്പിക്കുന്നത്. വ്യക്തിവൈരാഗ്യമോ രാഷ്ട്രീയവൈര്യനിരാതനമോ സോഴ്സുകളെ നിര്‍മ്മിക്കാറുണ്ട്. ഉറവിടത്തിന്റെ ഉദ്ദേശം ഇതിലേതാണ് എന്ന് വിവേചനബുദ്ധ്യാ പരിശോധിക്കാനുള്ള ഉത്തരവാദിത്തം മാദ്ധ്യമപ്രവര്‍ത്തകന്റേതാണ്.

വ്യക്തിവൈരാഗ്യം മൂലം ഉറവിടവേഷത്തില്‍ ഉറഞ്ഞാടുന്നവരെ അടിപടല നമ്പിയാല്‍ എന്തുസംഭവിക്കുമെന്നതിന് മനോരമത്താളുകളില്‍ ഉദാഹരണമുണ്ട്. "വരദാചാരിയുടെ തലപരിശോധനക്കഥ" മറക്കാറായിട്ടില്ല. ആ സംഭവം ഇങ്ങനെയായിരുന്നു.


ധനസെക്രട്ടറിയ്ക്കെതിരെ മന്ത്രിയുടെ പരാമര്‍ശം വിവാദമായി എന്ന തലക്കെട്ടില്‍  1997 സെപ്തംബര്‍ 12ന് മനോരമയില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തയാണ് ആറു വര്‍ഷങ്ങള്‍ക്കു ശേഷം, 2003 മാര്‍ച്ച് 8ന് വേഷം മാറി കാനഡാ കരാര്‍ എതിര്‍ത്ത് സെക്രട്ടറിയുടെ തലയ്ക്ക് തകരാറെന്ന് പിണറായി എഴുതി എന്ന തലക്കെട്ടായത്. പുതിയ വാര്‍ത്തയുടെ സൃഷ്ടാവ് മനോരമ തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ പി. കിഷോര്‍.
"പഞ്ചായത്തുകള്‍ക്ക് അനുവദിച്ച പണം ട്രഷറിയില്‍ നിക്ഷേപിക്കാതെ അതതു പഞ്ചായത്തിലെ ഏതെങ്കിലും സഹകരണസംഘത്തില്‍ നിക്ഷേപിക്കണമെന്ന സഹകരണമന്ത്രിയുടെ നിര്‍ദ്ദേശത്തെ ധനസെക്രട്ടറി എതിര്‍ത്തിരുന്നു. അധികാരപരിധിവിട്ടു പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയെ നിലയ്ക്കു നിര്‍ത്തണമെന്നും മനോരോഗവിദഗ്ധനെക്കൊണ്ട് പരിശോധിക്കണമെന്നും മന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രിയ്ക്കു കത്തെഴുതിയത് ഐഎഎസ് വൃത്തങ്ങളിലും സംഘടനാഭേദമെന്യേ ധനകാര്യ സെക്രട്ടേറിയറ്റിലും പ്രതിഷേധമുയര്‍ത്തി"
എന്ന് 1997 സെപ്തംബര്‍ 12ലെ വാര്‍ത്തയില്‍ പറഞ്ഞതും മനോരമ.
"ടെന്‍ഡറില്ലാതെ വിദേശകരാര്‍ നല്‍കുന്നതിനെ എതിര്‍ത്ത ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ തല പരിശോധനയ്ക്കു വിധേയമാക്കണമെന്നു വരെ പിണറായി വിജയന്‍ ഫയലില്‍ എഴുതി. കാനഡാ കമ്പനിയുമായുള്ള ഇടപാടിനെ അസംബന്ധം എന്നു വിശേഷിപ്പിച്ചതിനു തിരിച്ചടിയായിട്ടാണ് പിണറായി അദ്ദേഹത്തിന്റെ തല പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിലേയ്ക്ക് അയയ്ക്കണമെന്ന് എഴുതിയത്"
എന്ന് 2003 മാര്‍ച്ച് എട്ടിന് എഴുതിയതും മനോരമ.
തല പരിശോധനാ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് 1997 സെപ്തംബര്‍ 11ന് കേരള കൗമുദിയാണ്. അവരുടെ റിപ്പോര്‍ട്ടില്‍ നിന്ന്...
"മാത്രമല്ല, പ്രപ്പോസല്‍ ശുദ്ധഅസംബന്ധമാണെന്ന് ഫയലില്‍ എഴുതിവെയ്ക്കുകയും ചെയ്തു. സെക്രട്ടറിയുടെ ഈ നിര്‍ദ്ദേശമാണ് സഹകരണമന്ത്രിയെ ചൊടിപ്പിച്ചത്".
സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഫയലിലെ "അസംബന്ധം" എന്ന പരാമര്‍ശം സൃഷ്ടിച്ച പ്രകോപനവും തിരിച്ചടിയും ആറുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലാവലിന്‍ കേസില്‍ വേഷം മാറിയെത്തി. (കൃത്യം ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണല്ലോ, ചില കളികള്‍ കളിക്കാനും ചിലതു കളിച്ചു പഠിപ്പിക്കാനും നരസിംഹാവതരാമെടുത്ത ഇന്ദുചൂഢനും എത്തിയത്. രജനീകാന്തെങ്ങാനും ഇക്കഥ അറിഞ്ഞിരുന്നെങ്കില്‍ "ആറുക്കുള്ളെ ഉലകമിരുക്ക് രാമയ്യാ" എന്നു പാട്ടും തിരുത്തിയേനെ!)

വാര്‍ത്താ ഉറവിടവും (news source) പത്രലേഖകനും തമ്മിലുള്ള  ആഭാസകരമായ ബന്ധത്തിന്റെ ചീഞ്ഞഗന്ധം നിര്‍ഗമിക്കുന്ന ഒന്നാന്തരം ഉദാഹരണമാണിത്. ദുഷ്ടലാക്കോടെയുള്ള വാര്‍ത്താനിര്‍മ്മാണം, പ്രചരണം എന്നിങ്ങനെ മാദ്ധ്യമകുറ്റകൃത്യങ്ങളുടെ ലക്ഷണങ്ങളെല്ലാം തികഞ്ഞ കഥയാണ് മനോരമയുടെ വരദാചാരീപുരാണം. മാദ്ധ്യമപ്രവര്‍ത്തനത്തെ ഗൗരവബുദ്ധ്യാ നിരീക്ഷിക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഉദാഹരണം.

ബാലകൃഷ്ണപിള്ള  വിവാദത്തിലേയ്ക്കു മടങ്ങാം. നിയമം ലംഘിച്ച് പിള്ള ഫോണ്‍ ഉപയോഗിക്കുന്നു എന്ന വാര്‍ത്ത, പിള്ളയുടെ ഓഡിയോ ബൈറ്റ് സഹിതം ബ്രേക്കു ചെയ്യുക വഴി ഒരു കുറ്റവാളിയെ കയ്യോടെ പിടിച്ച് പൊതുസമൂഹത്തിനു മുന്നില്‍ നിര്‍ത്തുകയായിരുന്നു, റിപ്പോര്‍ട്ടര്‍ ചാനല്‍. മറ്റാരെയെങ്കിലും കുറിച്ച് പിള്ള വെളിപ്പെടുത്തിയ ഒരു വിവരത്തിന്റെ ശബ്ദരേഖ പ്രക്ഷേപണം ചെയ്യുകയായിരുന്നില്ല അവര്‍. ഉദാഹരണത്തിന്, റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖകനെ വിശ്വസിച്ച് പിള്ള ഇങ്ങനെ പറഞ്ഞുവെന്നിരിക്കട്ടെ... "ഗണേശന്റെ വകുപ്പില്‍ നിറയെ അഴിമതിയാണെന്ന് എനിക്ക് വിവരം കിട്ടിയിട്ടുണ്ട്... നിങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിച്ചോ.. ഞാന്‍ പറഞ്ഞതാണ് എന്നു പറയരുത്..."

ഗണേശന്റെ വകുപ്പില്‍ അഴിമതിയെന്ന് പിള്ള എന്നൊരു വാര്‍ത്ത, ശബ്ദരേഖ സഹിതം ചാനല്‍ ബ്രേക്ക് ചെയ്താല്‍  സോഴ്സിനെ ഒറ്റിയത് ശരിയോ എന്ന ചോദ്യമുയര്‍ത്താം. "ജയിലില്‍ പിള്ള ഫോണ്‍ ഉപയോഗിക്കാറുണ്ട്" എന്ന് ഗണേശന്‍ ഒരു മാദ്ധ്യമപ്രവര്‍ത്തകനോട് ഓഫ് ദി റെക്കോഡായി പറയുന്ന കാര്യം, ആ ശബ്ദരേഖ സഹിതം വാര്‍ത്തയാക്കുമ്പോഴും  അത് പത്രപ്രവര്‍ത്തനമര്യാദകളുടെ ലംഘനമാണ് എന്ന വിമര്‍ശനം ശക്തമായി ഉയരും. പക്ഷേ, ഇവിടെ അതൊന്നുമല്ല നടന്നത്. മറ്റാരെയെങ്കിലും സംബന്ധിക്കുന്ന വിവരം വിശ്വസിച്ച് പറഞ്ഞ പിള്ളയെ ചതിക്കുകയായിരുന്നില്ല, പത്രലേഖകന്‍. മറിച്ച് പിള്ള അയാളോട് വെളിപ്പെടുത്തിയത്, സ്വയം ചെയ്ത, ചെയ്തുകൊണ്ടിരിക്കുന്ന ഒരു കുറ്റകൃത്യമാണ്. ആ കുറ്റകൃത്യം മറച്ചു വച്ച് പിള്ളയെ സംരക്ഷിക്കേണ്ട ഒരു ബാധ്യതയും പ്രദീപ് നെടുമണ്‍ ഏറ്റെടുക്കേണ്ടതില്ല.

മിടുക്കനായ ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ എറിഞ്ഞ ചൂണ്ടയില്‍ പിള്ള കൊത്തി. പിള്ളയെന്ന വന്‍തിമിംഗലത്തെ പിന്നീട് കിട്ടാവുന്ന വാര്‍ത്തകള്‍ക്കു വേണ്ടി, സുഖിപ്പിക്കാവുന്നിടത്തോളം സുഖിപ്പിച്ച് തൊട്ടിലാട്ടി താരാട്ടുപാടാനല്ല, ലേഖകനും ചാനലും തുനിഞ്ഞത്. ഇതാ, പിള്ള നിയമലംഘനം നടത്തുന്നു എന്ന് തന്റേടത്തോടെ സമൂഹത്തോട് വിളിച്ചു പറയുകയായിരുന്നു അവര്‍.

താനൊരു വിവരദോഷിയും വിഡ്ഢിയുമല്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് ബെര്‍ളി തോമസ് (മറ്റുള്ളവരെ അങ്ങനെ വിശേഷിപ്പിക്കുന്നത്, താനങ്ങനെയൊന്നുമല്ലെന്ന് സ്വയം വിശ്വസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാം) മാദ്ധ്യമപ്രവര്‍ത്തകന്റെ "തന്തയില്ലായ്മ"യ്ക്ക് തെളിവായി ഇങ്ങനെയൊരുദാഹരണം എഴുന്നള്ളിക്കുന്നുണ്ട്.
നിങ്ങളുടെ വാഹനം ഇടിച്ച് ഒരാള്‍ മരിക്കുന്നു എന്നു കരുതുക. നിങ്ങള്‍ക്ക് പരിചയമുള്ള പത്രക്കാരന്‍ നിങ്ങളെ വിളിക്കുന്നു. അപകടത്തെപ്പറ്റി നിങ്ങള്‍ വിശദമായി എല്ലാം പറയുന്നു.ഒപ്പം നിങ്ങള്‍ക്ക് ലൈസന്‍സില്ലായിരുന്നു എന്ന വിവരം പത്രത്തില്‍ കൊടുക്കരുത് എന്നു പറയുന്നു.പത്രക്കാരന്‍ അത് സമ്മതിക്കുന്നു.പിറ്റേന്ന് ലൈസന്‍സില്ലാത്ത ഡാഷ് മോന്‍ ഒരാളെ വണ്ടികയറ്റി കൊന്നു എന്നു വാര്‍ത്ത വന്നാല്‍ നിങ്ങള്‍ അതിനെ സ്റ്റിങ് ഓപ്പറേഷനെന്നു വിളിക്കുമോ അതോ പരിയചക്കാരനായ പത്രക്കാരനെ തന്തയ്ക്കു പിറക്കാത്തവന്‍ എന്നു വിശേഷിപ്പിക്കുമോ?
ലൈസന്‍സില്ലാത്ത വണ്ടിയോടിക്കല്‍ മറച്ചുവയ്ക്കുന്നതിലെ പൊതുതാല്‍പര്യമെന്ത് എന്നു മാത്രം മാദ്ധ്യമസദാചാരത്തിന്റെ ഈശോമിശിഹ വെളിപ്പെടുത്തുന്നില്ല. ലൈസന്‍സില്ലാതെ വണ്ടിയോടിക്കുന്നത് കുറ്റകൃത്യമാണ്. മോട്ടോര്‍ വാഹനനിയമപ്രകാരം 500 രൂപ പിഴയും മൂന്നു മാസം തടവും ലഭിക്കാവുന്ന കുറ്റം. ആ കുറ്റം ചെയ്തപ്പോള്‍ സംഭവിച്ചതോ, മനപ്പൂര്‍വമല്ലാത്ത (?) നരഹത്യയും. വാഹനമിടിച്ച് ഒരാള്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്ന പത്രലേഖകന് കിട്ടാവുന്നതിലേയ്ക്ക് ഏറ്റവും വിലപ്പെട്ടതാണ്  ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നു എന്ന വിവരം.

ആ വിവരം എവിടുന്ന്, എങ്ങനെ കിട്ടി എന്നത് മാദ്ധ്യമ പ്രവര്‍ത്തകന്റെ തലവേദനയല്ല. പ്രതിയ്ക്ക് ലൈസന്‍സ് ഇല്ലായിരുന്നു എന്ന മര്‍മ്മപ്രധാനവിവരം സൗഹൃദത്തിന്റെ അതിരുകളെ ഭേദിച്ചും റിപ്പോര്‍ട്ടു ചെയ്യാന്‍ തയ്യാറാകുന്ന പത്രപ്രവര്‍ത്തകനെ അവന്റെ സാമൂഹ്യപ്രതിബദ്ധത മാത്രമാണ് തൊഴിലില്‍ മുന്നോട്ടു നയിക്കുന്നത്. അങ്ങനെ സാമൂഹ്യപ്രതിബദ്ധത കാണിക്കുന്നവരെ കുറ്റവാളികളും അവരുടെ കൂട്ടിക്കൊടുപ്പുകാരും "തന്തയില്ലാത്തവന്‍", "വിവരദോഷി", "വിഡ്ഢി" എന്നൊക്കെ വിളിച്ചെന്നിരിക്കും. വിളിക്കുന്നത് ആരൊക്കെ എന്നു കൂടി പരിശോധിച്ചുവേണം, തന്തയില്ലാത്തവന്‍, വിവരദോഷി, വിഡ്ഢി തുടങ്ങിയ ആക്ഷേപങ്ങള്‍ അളന്നെടുക്കാന്‍. മിക്കവാറും  അവസരങ്ങളിലും ഈ ആക്ഷേപങ്ങള്‍, അതു മുഴക്കിയ കഴുത്തുകള്‍ക്കു തന്നെയാണ് പരിക്കേല്‍പ്പിച്ചു കണ്ടിട്ടുള്ളത്.
ബെര്‍ളി തോമസ് എഴുതുന്നു...
ഇവിടെ ലേഖകന്‍ സംസാരിക്കുന്നത് കേരളാ കോണ്‍ഗ്രസ് നേതാവായോ ശരണ്യ ബസിലെ തൊഴിലാളിയായോ പിള്ളയുടെ ഗുണ്ടയായോ ഭാവിച്ചല്ല,റിപ്പോര്‍ട്ടര്‍ ടിവിയില്‍ പ്രവര്‍ത്തിക്കുന്ന പിള്ളയുമായി അടുത്ത പരിചയമുള്ള വ്യക്തി എന്ന നിലയിലാണ്.
പത്രലേഖകന്‍ എന്നു പറഞ്ഞാല്‍ വിവരം ലഭിക്കില്ല എന്നുറപ്പുള്ളിടത്താണ് തൊഴിലാളിയും ഗുണ്ടയും ഒക്കെയായി പത്രലേഖകനു വേഷം കെട്ടേണ്ടി വരുന്നത്. ഇവിടെ അതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. പത്രലേഖകന്‍ ഐഡന്റിറ്റി വെളിപ്പെടുത്തി. വിളിക്കുന്നത് പത്രക്കാരനാണ് എന്നറിഞ്ഞു കൊണ്ട് പ്രദീപിനോട് ബാലകൃഷ്ണപിള്ള സംസാരിക്കുകയും ചെയ്തു. "ഒന്നും പുറത്തുപറയരുതേ" എന്ന് പിള്ള അഭ്യര്‍ത്ഥിച്ചതുകൊണ്ടു മാത്രം, പിള്ളയെ അനുസരിക്കേണ്ട ബാധ്യതയൊന്നും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖകനുണ്ടാവുന്നില്ല. പിള്ള ചെയ്തത് കുറ്റകൃത്യമാണോ അല്ലയോ എന്നതു മാത്രമാണ് വിഷയം. പിള്ളയുടെ നാലു ദിവസത്തെ ഇളവ് വെട്ടിക്കുറയ്ക്കാന്‍ ഉമ്മന്‍ചാണ്ടിയ്ക്കു തീരുമാനിക്കേണ്ടി വന്നതും ചെയ്തത് കുറ്റകൃത്യമായതു കൊണ്ടാണ്.
ബെര്‍ളി തുടരുന്നു...
പത്രസമ്മേളനങ്ങളില്‍ സംസാരിക്കുന്നവരും അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നവരും ഓഫ് ദി റെക്കോര്‍ഡ് ആയി പലതും പറയാറുണ്ട്. ഇത് കൊടുക്കരുത് എന്നു പറയുന്ന കാര്യങ്ങള്‍ കൊടുക്കാതിരിക്കുക എന്നത് പത്രപ്രവര്‍ത്തന മര്യാദയുടെ ഭാഗമാണ്.ആ മര്യാദയാണ് നികേഷിന്റെ ജേണലിസം തകര്‍ത്തുകളഞ്ഞത്.
മൂല്യങ്ങളെയും മര്യാദയെയുമൊക്കെക്കുറിച്ച് നെടുനീളത്തില്‍ ഉപദേശസാഹിത്യമെഴുതുന്ന ബെര്‍ളിയ്ക്ക് പത്രപ്രവര്‍ത്തനം എന്ത്, എന്തിന് എന്നതിനെക്കുറിച്ച് വല്ല ബോധവുമുണ്ടോ എന്ന് സ്വാഭാവികമായും സംശയിക്കണം. ലൈസന്‍സില്ലാത്ത ഡ്രൈവറുടെ ഉദാഹരണം കൊണ്ടുതന്നെ തീര്‍ച്ചപ്പെട്ട സംശയമാണത്.  ഓഫ് ദി റെക്കോഡായി പറയുന്നത് പലപ്പോഴും പരദൂഷണമാണ്. ഒരേ മുന്നണിയില്‍ , ഒരേ പാര്‍ട്ടിയില്‍ ഒക്കെ ഉള്ളവരെ സംബന്ധിച്ച് പറയുന്ന പരദൂഷണങ്ങള്‍ .

"പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് പെണ്‍വാണിഭത്തില്‍ പങ്കുണ്ട്" എന്ന് വി എസ് അച്യുതാനന്ദന്‍ ഒരിക്കലും ഓഫ് ദി റെക്കോഡായി പറയില്ല. അങ്ങനെയൊരു ആക്ഷേപം എം കെ മുനീര്‍ ഓഫ് ദി റെക്കോഡായി പറയാന്‍ വഴിയുമുണ്ട് താനും. ഓഫ് ദി റെക്കോഡു കൊണ്ടുദ്ദേശിക്കുന്നതെന്ത് എന്ന് വ്യക്തം. ഓഫ് ദി റെക്കോഡ് കേള്‍ക്കുന്ന പത്രക്കാരനും പറയുന്ന സോഴ്സും തമ്മില്‍ അലിഖിതമായ ഒരു വിശ്വാസ ഉടമ്പടിയുണ്ട്. അതു തെറ്റിക്കില്ല എന്നു കരുതിയാണല്ലോ ഓഫ് ദി റെക്കോഡ് വിളമ്പുന്നത്. സോഴ്സും മറ്റാരുമായെങ്കിലുമുള്ള ഒരു വിശ്വാസ ഉടമ്പടി തെറ്റിച്ചുകൊണ്ടാണ് ഓഫ് ദി റെക്കോഡുകള്‍ ഉണ്ടാകുന്നത്. അവയച്ചടിച്ചു പ്രസിദ്ധീകരിച്ചാല്‍ ആ ബന്ധം തെറ്റും. എന്നുവച്ചാല്‍ ഓഫ് ദി റെക്കോഡ് എന്നു പറയുന്നത് ഒന്നാന്തരം വിശ്വാസവഞ്ചനയാണ്.

ഓഫ് ദി റെക്കോഡാണേ, എന്നെ ഉദ്ധരിക്കല്ലേ എന്ന് കെഞ്ചിക്കേണ്,  വിവരങ്ങള്‍ വിസ്തരിക്കുന്ന ഒരാള്‍ക്ക് നല്ല ലക്ഷ്യങ്ങളല്ല എന്ന് സുബോധമുള്ള ഏത് പത്രക്കാരനുമറിയാം.  ഇഎംഎസിനും നായനാര്‍ക്കും ഓഫ് ദി റെക്കോര്‍ഡ് സേവ ഉണ്ടായിരുന്നില്ല. എ കെ ആന്റണിയോ പിണറായിയോ ഉമ്മന്‍ചാണ്ടിയോ ഈ സേവ നടത്തി മാദ്ധ്യമപ്രവര്‍ത്തകരെ പ്രീണിപ്പിക്കുന്നവരല്ല. ട്രെയിനികളും തുടക്കക്കാരും പരിചയസമ്പന്നരുമടങ്ങിയ ആരെന്നോ എന്തെന്നോ ഏതെന്നോ അറിയാത്ത ഒരു സദസിനു മുന്നില്‍ ഓഫ് ദി റെക്കോഡായി പരദൂഷണപ്പേമാരി ചൊരിയുന്നവരെക്കുറിച്ച് ബുദ്ധിയുള്ള മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് എപ്പോഴും കരുതലുണ്ടായിരിക്കും.  പരദൂഷണതാല്‍പര്യമുള്ള കേള്‍വിക്കാര്‍ക്ക് ഓഫ് ദി റെക്കോഡ് വരവു നിലയ്ക്കുന്നതില്‍ ആശങ്കയുണ്ടാകാം. ആ വരവില്‍ തൂങ്ങി മനോരമയ്ക്കു മീതെ പട്ടം പറത്തേണ്ടെന്ന് നികേഷും സംഘവും തീരുമാനിച്ചാല്‍, അതൊരു നല്ല കാര്യം തന്നെയാണ്.

ഓഫ് ദി റെക്കോഡിന് വേറെയുമൊരു വശമുണ്ട്. തന്നെക്കുറിച്ചോ തനിക്കു വേണ്ടപ്പെട്ടവരെക്കുറിച്ചോ ആരും ഓഫ് ദി റെക്കോഡായി ഒന്നും പറയാറില്ല. മുനീറിനെക്കുറിച്ച് പി കെ കുഞ്ഞാലിക്കുട്ടി ഓഫ് ദി റെക്കോഡുകള്‍ പറഞ്ഞേക്കാം. വി കെ ഇബ്രാഹിംകുഞ്ഞിനെക്കുറിച്ച് നെവര്‍. പറയേണ്ടത് എന്ത്, പറയരുതാത്തത് എന്ത് എന്നൊക്കെ  നന്നായി അറിയാവുന്നവര്‍ തന്നെയാണ് ഓഫ് ദി റെക്കോഡിന്റെ ആസാമികള്‍ .

താന്‍ നടത്തിയ അഴിമതിയും കൊള്ളരുതായ്മയും കുറ്റകൃത്യവുമൊന്നും ഒരു രാഷ്ട്രീയനേതാവും ഉദ്യോഗസ്ഥനും ഇന്നേവരെ ഓഫ് ദി റെക്കോഡായി പറഞ്ഞിട്ടില്ല. തനിക്ക് പറയാനുള്ളത് സ്വപക്ഷത്തെ മറുക്യാമ്പില്‍ എത്തിക്കാന്‍  ബോധപൂര്‍വം ഓഫ് ദി റെക്കോഡിനെ ആശ്രയിക്കുന്നവരും അപൂര്‍വമല്ല.

സാക്ഷാല്‍ ബാലകൃഷ്ണപിള്ളയ്ക്കെതിരെ പണ്ടു കെ കരുണാകരന്‍ തന്നെ ഓഫ് ദി റെക്കോര്‍ഡ് ഉപയോഗിച്ചു പാരപണിതിട്ടുണ്ട്. പഞ്ചാബ് മോഡല്‍ പ്രസംഗത്തെക്കുറിച്ച് എജി റിപ്പോര്‍ട്ടാവശ്യപ്പെട്ടു എന്നായിരുന്നു, അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരന്റെ ഗുണ്ട്. അപ്പോഴാവട്ടെ കരുണാകരന്‍ ഡല്‍ഹി വരെ പോയി എന്നതൊഴിച്ച് "ഹൈക്കമാന്‍ഡിനെ" പോലും കാണാന്‍ അനുമതി ലഭിക്കാതിരിക്കവേയാണ്, ആയിടെമാത്രം ഇന്ദ്രപ്രസ്ഥത്തെ പ്രധാനപരുന്തായ ഇക്കാലത്തെ ഒരു മാദ്ധ്യമസിങ്കത്തെ വിളിച്ച് ഇക്കഥ തട്ടിമൂളിച്ചത്. ഫലമോ, അന്ന് കേരളകൌമുദി പത്രത്തിന്റെ ഒന്നാംപുറത്ത് ഈ ഓഫ് ദ റെക്കോഡ് പരാമര്‍ശം പ്രധാനവാര്‍ത്തയായി. പിള്ളയ്ക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. ഈ മാദ്ധ്യമസിങ്കം തന്നെ, എന്റെ പൊന്നുമക്കളെ, നിങ്ങള്‍ രാഷ്ട്രീയക്കാരുടെ ഓഫ് ദ റെക്കോഡിനെ വെള്ളംതൊടാതെ വിഴുങ്ങരുതേയെന്ന് സ്വാനുഭവം വിശദീകരിച്ചു ജേണലിസം ക്ലാസുകളില്‍ കരഞ്ഞുപറഞ്ഞുനടന്നിരുന്നതുകൊണ്ടാണ് ഇക്കഥ പുറത്തറിഞ്ഞത്.

ബെര്‍ളിയുടെ ശൈലിയില്‍  ഓഫ് ദി റെക്കോഡിന്റെ ആശാന്മാരെ വേണമെങ്കില്‍ "തന്തയ്ക്കു പിറക്കാത്തവര്‍" എന്നു വിശേഷിപ്പിക്കാം.

ബെര്‍ളി തോമസിന്റെ  സങ്കടങ്ങള്‍ ഇങ്ങനെ വഴിഞ്ഞൊഴുകുന്നു...
പത്രക്കാരന്‍ ചതിയനും കൂട്ടിക്കൊടുപ്പുകാരനെപ്പോലെ അകറ്റിനിര്‍ത്തേണ്ടവനുമാണെന്ന ഇമേജ് സമ്പാദിച്ചുനല്‍കാന്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ പിള്ളത്തരത്തിനു സാധിച്ചു.
ആ ഇമേജ് പലപ്പോഴായി സൃഷ്ടിച്ചത് റിപ്പോര്‍ട്ടര്‍ ചാനലിന്റെ പിള്ളത്തരമല്ല. എഴുതാനാണെങ്കില്‍ ഒന്നാം നമ്പര്‍ പത്രമായ മനോരമയില്‍ നിന്നു തന്നെ നൂറു നൂറുദാഹരണങ്ങളുണ്ട്. അതിലൊന്നു മാത്രമാണ് നേരത്തെ ചൂണ്ടിക്കാട്ടിയ വരദാചാരീ പുരാണം.

പല പത്രലേഖകര്‍ക്കും ഉദ്യോഗസ്ഥരും മന്ത്രിമാരുമൊന്നും വാര്‍ത്താ ഉറവിടങ്ങളൊന്നുമല്ല. ലാഭം മാത്രം ലക്ഷ്യമിടുന്ന ഒരധോലോക ബന്ധമാണത്. രാഷ്ട്രീയഉപജാപങ്ങളില്‍ പത്രപ്രവര്‍ത്തകരുടെ സ്ഥാനം തിരിച്ചറിയാത്ത ഒരിള്ളക്കുട്ടിയുടെ ജല്‍പനങ്ങള്‍ എന്നു കരുതി വേണമെങ്കില്‍ അവഗണിച്ചു തള്ളാവുന്ന നിഗമനങ്ങളാണ് ബെര്‍ളിയുടേത്.

പക്ഷേ, അതിനപ്പുറത്തു മറ്റൊന്നുണ്ട്. അത് റിപ്പോര്‍ട്ടര്‍ ടിവി പ്രകടിപ്പിച്ച തന്റേടമാണ്. മുന്‍ മന്ത്രി, നിലവില്‍മന്ത്രിയുടെ പിതാവ്, വമ്പന്മാരായ രണ്ട്  ഐഎഎസ് കൊമ്പന്മാരുടെ ജാമാതാവ്, പിന്നെ പുറത്തുപറയാന്‍ കൊള്ളാവുന്നതും കൊള്ളാത്തതുമായ അസംഖ്യം വേറെ ബിരുദങ്ങള്‍ എന്നിങ്ങനെ, പ്രീണിപ്പിച്ചു നിര്‍ത്താന്‍ ഏത് മാദ്ധ്യമപ്രവര്‍ത്തകനെയും കൊതിപ്പിക്കുന്ന ഒരുബന്ധമാണ് ആര്‍. ബാലകൃഷ്ണപിള്ള. ഒട്ടി നിന്നാല്‍ പലതാണ് ഉപയോഗം. പ്രസാദിപ്പിച്ചു നിര്‍ത്തിയാല്‍ ഗുണമേയുണ്ടാകൂ.
അങ്ങനെയൊരു സോഴ്സിന്റെ കൊരവള്ളിയാണ് റിപ്പോര്‍ട്ടര്‍ അരിഞ്ഞു കളഞ്ഞത്. ഭരണകൂടത്തിന്റെ വലിയൊരു അധോലോകമേഖലയുടെ ശത്രുപക്ഷമാണ് അതുവഴി അവര്‍ സ്വയം തിരഞ്ഞെടുത്തത്. ഒടുങ്ങാത്ത പകയുമായി തങ്ങളെ വേട്ടയാടാന്‍ ഘോരാധികാരത്തിന്റെ വെമ്പാലമൂര്‍ഖന്മാര്‍ എന്നും പിന്നാലെയുണ്ടാകുമെന്ന ബോധത്തോടെയാണ് അവര്‍ പിള്ളയുടെ സ്വരരാഗസുധ സംപ്രേക്ഷണം ചെയ്തത്. മനോരമ, മാതൃഭൂമി തുടങ്ങിയ മഹാവൃക്ഷങ്ങളുടെ തണലുകളില്‍ തൂക്കിയ ചാരുകസേരകളിലിരുന്ന് ഗീര്‍വാണം പ്രസംഗിക്കുന്നവര്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത തന്റേടമാണത്.

തടവില്‍ കിടന്ന പിള്ള മുന്നൂറിലേറെ കോളുകള്‍ വിളിച്ചെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെയും മകന്‍മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ സര്‍വരെയും വിളിച്ചുവെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അതിലെത്രയെണ്ണം മനോരമ, മാതൃഭൂമി പത്രങ്ങളും അവരുടെ ന്യൂസ് പോര്‍ട്ടലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന കണക്കെടുപ്പ് കൂടി നടത്തിയാല്‍ ബെര്‍ളി തോമസിന്റെ ഉപദേശസാഹിത്യത്തിന് മിഴിവേറും. പണ്ട്, സൂര്യനെല്ലി പെണ്‍വാണിഭം നടന്ന കാലത്ത് ഇരയ്ക്കൊപ്പം വാര്‍ത്ത കൈകാര്യം ചെയ്ത മനോരമ, കേസില്‍ പി. ജെ. കുര്യന്റെ പേരു പൊങ്ങിയപ്പോള്‍ നടത്തിയ മലക്കംമറിച്ചില്‍ ഓര്‍ക്കുക. സൂര്യനെല്ലിക്കാരി എന്ന വിശേഷണം നല്‍കി ആ കുട്ടിയെ അപമാനിക്കാന്‍ മുതിര്‍ന്ന ചരിത്രവും മനോരമയ്ക്കു സ്വന്തം.

ആ ചരിത്രമൊക്കെ ഓര്‍മ്മയുള്ളവരാണ് ബെര്‍ളിയുടെ ലേഖനം ഇങ്ങനെ വായിച്ചു തുടങ്ങേണ്ടത്...
ഏതു തൊഴിലിനും അതിന്റേതായ നിയമങ്ങളുണ്ട്, തത്വശാസ്ത്രങ്ങളും മാന്യതയുമുണ്ട്. പത്രപ്രവര്‍ത്തനം അത്തരത്തില്‍ ലോകത്ത് ഏറെ മൂല്യങ്ങളുള്ള ഒരു തൊഴില്‍മേഖലയാണ്.അത് തകരുമ്പോള്‍ ഇല്ലാതാവുന്നത് ഒരു പ്രൊഫഷന്റെ മാന്യത മാത്രമല്ല,വിശ്വാസ്യത കൂടിയാണ്.
നിയമം, മൂല്യം, മാന്യത, വിശ്വാസ്യത എന്നൊക്കെ പാകം പാകം തെറ്റാതെ മിക്സ് ചെയ്തും  കുറ്റവാളിയ്ക്കു വേണ്ടിയുള്ള  കുഴല്‍വിളി ട്യൂണ്‍ ചെയ്യാം എന്നു ഗുണപാഠം...

(ഈ കുറിപ്പ് മലയാളത്തിലും പ്രസിദ്ധീകരിച്ചിരുന്നു)

Wednesday, April 27, 2011

മെര്‍ക്കിസ്റ്റണ്‍ വിവാദവും ഗൗരീദാസന്‍ നായരും

മെര്‍ക്കിസ്റണ്‍ ഭൂമി ഐഎസ്ആര്‍ഒയ്ക്ക് വിറ്റതുമായി ബന്ധപ്പെട്ട് കേരളത്തില്‍ വന്‍വിവാദം തുടങ്ങിയത് 2007 ജൂലൈ മാസത്തിലാണ്. പൊന്‍മുടിയില്‍ ഐഎസ്ആര്‍ഒ സ്ഥാപിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് എന്ന സ്ഥാപനത്തിനു തറക്കല്ലിടാന്‍ ആഗസ്റ് 18ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എത്തുമെന്ന് 2007 ജൂലൈ 22 ഞായറാഴ്ച സി ഗൌരിദാസന്‍ നായര്‍ വക വാര്‍ത്ത ഹിന്ദുവില്‍ പ്രത്യക്ഷപ്പെട്ടു. മെര്‍ക്കിസ്റണ്‍ എസ്റേറ്റില്‍ നിന്ന് 85 ഏക്കര്‍ ഭൂമി ഐഎസ്ആര്‍ഒ വാങ്ങാനുളള ഡീല്‍ ശനിയാഴ്ച രാത്രി ഉറപ്പിച്ചുവെന്നും വാര്‍ത്ത പ്രഖ്യാപിച്ചു. വാര്‍ത്തയുടെ മര്‍മ്മം ഇതായിരുന്നു :

The Prime Minister has tentatively given August 18 as the date for the ceremony, but highly placed sources said there could be a date change depending on Dr. Singh’s convenience and logistical issues.

നോട്ട് ദിസ് പോയിന്റ്. വസ്തു വാങ്ങാനുളള ഡീല്‍ ഉറപ്പിച്ചതിന്റെ തൊട്ടുപിറ്റേന്ന് തറക്കല്ലിടാന്‍ പ്രധാനമന്ത്രിയെ തരപ്പെടുത്തുന്നു, തീയതിയും തീരുമാനിക്കുന്നു. എന്നാല്‍ തറക്കല്ലിടാന്‍ പോയിട്ട് സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനു പോലും പ്രധാനമന്ത്രി വന്നില്ല.

പരിസ്ഥിതി ദുര്‍ബലപ്രദേശമായി നോട്ടിഫൈ ചെയ്ത എസ്റേറ്റ് സ്വകാര്യവ്യക്തി വില്‍ക്കാന്‍ തീരുമാനിച്ചത് വിവാദമായി. വാക്പയറ്റും ആരോപണ പ്രത്യാരോപണങ്ങളും ഉയര്‍ന്നു. കേരളത്തിന്റെ ചീഫ് സെക്രട്ടറിയുടെ കസേര തെറിപ്പിക്കുന്നതില്‍ വരെ അതെത്തി. അത്രയ്ക്ക് മൂര്‍ച്ചയേറിയതായിരുന്നു ആ വിവാദം.

വിവാദം കത്തിക്കാളവെ 2007 ഒക്ടോബര്‍ 5 വെളളിയാഴ്ച ദീപിക പത്രത്തിന്റെ ഏഴാംപേജില്‍ ഒരു പരമ്പര പ്രത്യക്ഷപ്പെട്ടു. ഒരു സംഘം ലേഖകന്മാര്‍ തയ്യാറാക്കിയ ആ പരമ്പര സി. ഗൌരിദാസന്‍ നായര്‍ എന്ന ദി ഹിന്ദുവിന്റെ സ്പെഷ്യല്‍ കറസ്പോണ്ടന്റിന് എതിരെ ആയിരുന്നു. സാദാ രാഷ്ട്രീയക്കാരന്റെ വീട്ടുവരാന്ത മുതല്‍ മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും അടുക്കളപ്പുറത്തുവരെ സ്വാതന്ത്യ്രമുളള ചില മാധ്യമ പ്രവര്‍ത്തകരാണ് ബ്രോക്കറുടെ വേഷത്തിലെത്തുന്നതെങ്കില്‍ പ്രധാനമന്ത്രിയുടെ പേരില്‍ പോലും പിരിവു നടത്താം എന്നു തുടങ്ങി രൂക്ഷമായ ആക്രമണമാണ് പത്രം ഗൌരിദാസന്‍ നായര്‍ക്കെതിരെ നടത്തിയത്.

പരമ്പരയുടെ ആദ്യഭാഗം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു.... വാര്‍ത്തയുടെ വിശ്വാസ്യതയുടെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലാത്ത ഹിന്ദു ദിനപത്രത്തില്‍ നിന്ന് വ്യാജവാര്‍ത്തകള്‍ ആരും പ്രതീക്ഷിക്കുന്നില്ല. വിശ്വാസ്യത നിലനിര്‍ത്താന്‍ ഹിന്ദുവിന് പ്രത്യേക മാനദണ്ഡങ്ങളുമുണ്ട്. പിന്നെ, കളവായ വാര്‍ത്ത തങ്ങളുടെ പത്രത്തില്‍ കയറിക്കൂടാനിടയായ സാഹചര്യങ്ങളെ ദി ഹിന്ദു വളരെ ഗൌരവത്തോടെയാണ് കാണുന്നത്. അതുകൊണ്ടു തന്നെ അവര്‍ അന്വേഷണവും തുടങ്ങിക്കഴിഞ്ഞു.

എന്നാല്‍ ഇതിന്റെ പിന്നിലേയ്ക്കു നടന്നു പോയപ്പോഴാണ് ചില വിവരങ്ങള്‍ പുറത്തു വന്നത്. സ്ഥലത്തിന്റെ ഉടമസ്ഥന്‍ സേവി മനോമാത്യുവും ഗൌരീദാസന്‍ നായരുമായുളള ബന്ധം... വാര്‍ത്ത വന്നതിന്റെ തലേന്ന് നക്ഷത്ര ഹോട്ടലില്‍ നടന്ന ഫൈവ് കോഴ്സ് ഡിന്നര്‍ വിത്ത് കോക്ടെയില്‍ പാര്‍ട്ടി. ഇതിനു ശേഷം നടന്ന ചില കൈമാറലുകള്‍... ഈ കണ്ടെത്തലുകള്‍ക്ക് കുറേ പുറകിലേയ്ക്കു പോയപ്പോള്‍ മറ്റു ചില വിവരങ്ങളും ലഭിച്ചു. അടിക്കടിയുളള വിദേശയാത്രകള്‍... പ്രത്യേകിച്ച് തായ്ലന്റ് സന്ദര്‍ശനം.. സിഐഎ എന്ന അമേരിക്കന്‍ ചാര സംഘടന നിയന്ത്രിക്കുന്ന യഎസ്ഐഎസിന്റെ അതിഥിയായുളള അമേരിക്കന്‍ സന്ദര്‍ശനം. ഇങ്ങനെ നിരവധി നിരവധി കഥകള്‍... ഈ കഥകള്‍ മാന്യനായ പത്രപ്രവര്‍ത്തകന്റെ സമകാലികരോട് സംശയത്തോടെ വിവരിച്ചപ്പോള്‍ അവരുടെ മറുപടി.. സുഹൃത്തേ, മഞ്ഞുമലയുടെ മുകളറ്റമല്ലേ ഇത്.. ഇനിയെന്തെല്ലാം... പുറത്തുവന്നതിനെക്കാള്‍ ഭീകരമല്ലേ വരാനിരിക്കുന്നത്....


ഈ പരമ്പരയുടെ പേരിലാണോ സിപിഎം ഗൌരിദാസന്‍ നായരോട് ഫോണില്‍ കുമ്പസാരിച്ചത്? ചെക്കുട്ടിയാണ് മറുപടി പറയേണ്ടത്...

പരമ്പരയുടെ രണ്ടും മൂന്നും ഭാഗങ്ങളില്‍ ദീപിക ഗൌരിദാസന്‍ നായരെ കടിച്ചു കീറി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ അധികാരദല്ലാള്‍ വേഷം വലിച്ചു കീറിയ പരമ്പര വെളിപ്പെടുത്തിയ ഒരു വിവരവും നിഷേധിക്കപ്പെട്ടില്ല. ആരും മാനനഷ്ടക്കേസ് കൊടുത്തില്ല. പത്രപ്രവര്‍ത്തക യൂണിയന്‍ പ്രമേയം പാസാക്കുകയോ പ്രസ് ക്ളബില്‍ ഉണ്ണാവൃതം (പീനവൃതം എന്നു തിരുത്തണം) അനുഷ്ഠിക്കുകയോ ഉണ്ടായില്ല.

പരമ്പര പ്രസിദ്ധീകരിച്ചത് ദീപിക. ദീപിക സമം ഫാരിസ് അബൂബേക്കര്‍. അദ്ദേഹം സമം പിണറായി എന്നൊരു സമവാക്യം സൃഷ്ടിച്ചാണ് മാപ്പുപറച്ചില്‍ കഥ പ്ളാന്റു ചെയ്തത് എങ്കില്‍ ചെക്കുട്ടിയ്ക്ക് അവിടെയും തെറ്റി. ആ ന്യായം പറയുന്നതിനു മുമ്പ് 2007 ഒക്ടോബര്‍ ഒന്നിന്റെ പുറത്തിറങ്ങിയ മാധ്യമം വാരിക തപ്പിപ്പിടിക്കുക. അതില്‍ 26 മുതല്‍ 31വരെ പേജുകളില്‍ വൈരുദ്ധാത്മക പരിസ്ഥിതി ബോധത്തെക്കുറിച്ച് ചില കാര്യങ്ങള്‍ എന്ന തലക്കെട്ടില്‍ വിജു വി നായര്‍ എഴുതിയ ലേഖനമുണ്ട്. 28, 29 പേജുകളില്‍ ഗൌരിദാസന്‍ നായരെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു.

ഇനിയാണ് മേജര്‍ സെറ്റ് കഥകളി. ഭൂമി ഏതായാലും കിട്ടി. നേരത്തെ ഉറപ്പിച്ചിരുന്ന കച്ചോടം ഉറപ്പായി. എങ്കിലും വല്ല അലമ്പുമുണ്ടായാലോ? അതുകൊണ്ട് എത്രയും വേഗം ബഹിരാകാശ പളളിക്കൂടത്തിന്റെ കല്ലിടണം. അത് പ്രധാനമന്ത്രിയെപ്പോലൊരാളാണ് ഇടുന്നതെങ്കില്‍ പിന്നെ സംസ്ഥാന സര്‍ക്കാര്‍ തൊട്ട് സകല കശ്മലന്മാരുടെയും നാവടപ്പിക്കാം. ക്രയവിക്രയക്കാര്‍ ബുദ്ധിയില്‍ ഒട്ടും പിന്നാക്കമല്ലല്ലോ...

ആ ബുദ്ധി ഇറങ്ങി വന്നത് ദി ഹിന്ദു ദിനപത്രം വഴിയാണ്. സത്യത്തില്‍ പാരിസ്ഥിതിക ദുര്‍ബല പ്രദേശത്ത് ഭൂമിയിടപാടിനു ശ്രമം നടക്കുന്നു എന്ന വസ്തുത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഈ പത്രത്തിലെ റോയ് മാത്യുവാണ്. സാധാരണഗതിയില്‍ ഇത്തരം പ്രമേയങ്ങളുടെ ബീറ്റിലുളള റോയിയെ പിന്നെ ഇന്നേവരെ പൊന്മുടിക്കേസ് റിപ്പോര്‍ട്ടിംഗില്‍ കണ്ടിട്ടില്ല. പകരം മറ്റൊരാള്‍ ഇതിന്റെ ഹോള്‍സെയില്‍ വിപണനം ഏറ്റെടുക്കുകയുണ്ടായി. സെപ്ഷ്യല്‍ കറസ്പോണ്ടന്റ് സി ഗൌരീദാസന്‍ നായര്‍.

കഴിഞ്ഞ ജൂലൈ 22ന് അദ്ദേഹത്തിന്റേതായി വാര്‍ത്ത വരുന്നു. Manmohan Sing to lay the foundations in the third week of August.

 നാളിതുവരെ പത്രങ്ങള്‍ പോയിട്ട് സംസ്ഥാന സര്‍ക്കാര്‍ പോലും അറിയാത്ത വിവരമാണിത്. പ്രധാനമന്ത്രി സന്ദര്‍ശിക്കണമെങ്കില്‍ രണ്ടു മാസം മുമ്പേ സംസ്ഥാന സര്‍ക്കാരിനെ വിവരമറിയിച്ചിരിക്കണം. അങ്ങനെയാണ് പ്രോട്ടോക്കോള്‍. ഇവിടെ സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് ഔദ്യോഗികമായി പ്രതികരണം തന്നെയുണ്ടായി. പക്ഷേ, നമ്മുടെ ദേശീയ പത്രം സംഗതി തിരുത്തിയില്ല. വല്യ പത്രമല്ലേ, അവരെയാണ് പ്രധാനമന്ത്രി തന്റെ കാര്യപരിപാടികള്‍ ആദ്യമറിയിക്കുന്നത് എന്ന് വിചാരിക്കാം.

മേല്‍പറഞ്ഞ സ്പെഷ്യല്‍ കറസ്പോണ്ടന്റിന് ആവേശം മൂത്തുമൂത്ത് ഏതാണ്ടൊരു കാമ്പയിന്‍ പോലെയായി. രസം അതുമല്ല. ഇക്കഴിഞ്ഞ സെപ്തംബര്‍ 2ന് പത്രത്തില്‍ മേപ്പടി ലേഖകന്റെ മറ്റൊരു റിപ്പോര്‍ട്ട് - VS convenes meet on land sale to ISRO  - അതില്‍ കേരള സര്‍ക്കാരിന്റെ നിയമപരമായ നിലപാടായി എഴുതിപ്പിടിപ്പിച്ചിരിക്കുന്ന വരികള്‍ അത്രയും നേരത്തെ വേറൊരിടത്ത് വന്നത്. മറ്റെങ്ങുമല്ല, തര്‍ക്കവസ്തു തന്റെ വകയാണെന്നു പറഞ്ഞ് സാക്ഷാല്‍ സേവി മനോമാത്യു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ അതേവരികള്‍. പത്രപ്രവര്‍ത്തനത്തെപ്പറ്റി എന്‍ റാം ചമച്ച ഗീര്‍വാണങ്ങളില്‍ ഒന്ന് അജണ്ടയുണ്ടാവണം ഈ പണിയ്ക്ക് എന്നാണ്. പത്രാധിപരെ അക്ഷരംപ്രതി അനുസരിക്കുന്ന ഇത്തരം വാലുകളെ നമ്മള്‍ വായനക്കാര്‍ അഭിനന്ദിക്കുക തന്നെ വേണം.

പ്രധാനമന്ത്രി വരുന്നു എന്ന് ഹിന്ദുലേഖകന്‍ പറഞ്ഞയുടനെ മന്ത്രിസഭ പോലുമറിയാതെ പൊതുഖജനാവില്‍ നിന്ന് ഒരു കോടി രൂപ അനുവദിക്കുന്നു. ഉദ്യോഗസ്ഥ മേല്‍വൃന്ദം പൊന്മുടിയില്‍ ഹെലിപ്പാടു കെട്ടാന്‍. പണി ശഠേന്നു തുടങ്ങുകയും ചെയ്തു. എങ്ങനെ തുടങ്ങാതിരിക്കും. ജൂലൈ 22ന് മാന്യപത്രത്തിലെ മാന്യലേഖകന്‍ പ്രഖ്യാപിച്ചത് ആഗസ്റ് മൂന്നാം വാരം  മന്‍മോഹന്‍ വരുമെന്നല്ലേ. കഷ്ടിച്ച് ഇരുപത്തിയഞ്ചു ദിവസം. സര്‍ക്കാരിന് അറിയിപ്പ് കിട്ടിയില്ലെന്നു വെച്ച് ദേഹണ്ഡം തുടങ്ങാതിരിക്കാനാവുമോ?

സേവി മനോമാത്യുവിനു വേണ്ടി ഹിന്ദു പത്രത്തെ അതിലെ ഒരു വ്യക്തിമാത്രം ഇങ്ങനെ കൊണ്ടുപിടിച്ച് ഉപയോഗിക്കുന്നതിനു പിന്നിലെ കഥ വേറെയാണ്. കഴിഞ്ഞ ജൂലൈ 21ന് കോവളത്തെ സമുദ്ര ഹോട്ടലില്‍ നടന്ന രാത്രിവിരുന്നില്‍ പങ്കെടുത്തവര്‍ക്കെല്ലാം അറിയാവുന്ന ആ തൊമ്മിക്കഥ എഴുതാന്‍ പറ്റിയ ഒരാളുണ്ട് - വിരുന്നിനെ അനുഗ്രഹിച്ച മലയാള സാഹിത്യത്തിലെ ഒരു പ്രമുഖ തച്ചന്‍. ഇവിടെ മനോമാത്യുവിന്റെ ഇംഗിതം ലളിതമായിരുന്നു. പ്രധാനമന്ത്രി വന്ന് തറക്കല്ലിടുമെന്ന് പ്രചരിപ്പിച്ചാല്‍ ഇടപാട് വേഗവും സുതാര്യവുമാകും. അതിന് വിശ്വാസ്യതയുളള ഒരു ദേശീയ പത്രം വേണം. ഇത്തരം പത്രങ്ങളെന്നു കേട്ടാല്‍ മുട്ടിടിക്കുന്ന ഐഎഎസ് പുംഗന്മാരെ പറ്റിക്കാന്‍ പറ്റിയ വഴി...


ഇങ്ങനെയാണ് ശാന്തകുമാര്‍ വേലപ്പന്‍ നായര്‍, 2007ലെ ഹിന്ദു വാര്‍ത്തയെ തുടര്‍ന്ന് കുടം പൊട്ടിപ്പുറത്തു ചാടിയ മെര്‍ക്കിസ്റണ്‍ വിവാദത്തില്‍ സി. ഗൌരീദാസന്‍ നായരുടെ പങ്ക് മാധ്യമങ്ങല്‍ അടയാളപ്പെടുത്തിയത്.

ചേക്കുട്ടിയും എം ജി രാധാകൃഷ്ണനുമൊന്നും ഇക്കാര്യം എഫ്ഇസിയില്‍ പറയാതിരുന്നതിന്റെ കാരണമാണ് വേദവാക്യങ്ങള്‍ക്കു വേണ്ടി ഇവരെ ആശ്രയിക്കുന്നവര്‍ അവിടെ ഉറക്കെ ചോദിക്കേണ്ടത്. മെര്‍ക്കിസ്റണ്‍ വിവാദവുമായി ബന്ധപ്പെട്ട് ഗൌരിയ്ക്കെതിരെ ഉയര്‍ന്ന ആരോപണം സിപിഎമ്മിന്റെ സൃഷ്ടിയാണോ? 2007 ആഗസ്റ് 18ന് മന്‍മോഹന്‍ സിംഗ് കേരളത്തില്‍ സ്പേസ് ഇന്‍സ്റിറ്റ്യൂട്ടിന് തറക്കല്ലിടാനെത്തുമെന്ന് ഗൌരിയെ തെറ്റിദ്ധരിപ്പിച്ചത് പിണറായി വിജയനാണോ? ഏകെജി സെന്ററില്‍ നിന്നാണോ ആ വ്യാജവിവരം ഗൌരിയിലെത്തിയത്. ഗൌരിയെ കേരളത്തിലെ സിപിഎമ്മുകാര്‍ തെറ്റിദ്ധരിപ്പിച്ച് ഒരു വാര്‍ത്ത കൊടുക്കുകയും ആ വാര്‍ത്തയെ തുടര്‍ന്ന് ഗൌരിയുടെ കീര്‍ത്തിയ്ക്ക് ഹാനികരമാകുന്ന വിധത്തില്‍ ആരോപണങ്ങള്‍ ഉയരുകയും ചെയ്തു എന്ന് ഗൌരിയോ മറ്റാരെങ്കിലുമോ രേഖാമൂലമോ അല്ലാതെയോ ആരെങ്കിലും സിപിഎം കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടോ? എന്തിന്റെ പേരിലാണ് സിപിഎം അന്വേഷണം നടത്തിയത്?

അന്വേഷണം നടത്തിയവര്‍ ദീപികയില്‍ പരമ്പരയെഴുതിയവരില്‍ നിന്നോ വിജു വി നായരില്‍ നിന്നോ വിശദീകരണമോ തെളിവെടുപ്പോ നടത്തിയിട്ടുണ്ടോ? പിണറായി വിജയനോ അദ്ദേഹത്തിന്റെ അനുയായികളോ തങ്ങളെ വിലയ്ക്കെടുക്കുകയായിരുന്നുവെന്ന് ഇവരാരെങ്കിലും സിപിഎമ്മിന്റെ അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ടോ?

ആഗസ്റ് 18ന് പ്രധാനമന്ത്രി വരുമെന്ന് ഗൌരിയെ തെറ്റിദ്ധരിപ്പിച്ചത് കേരളത്തിലെ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗമാണ് എന്ന്  അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ടോ? അങ്ങനെ തെറ്റിദ്ധരിപ്പിച്ചതിനാണോ പിബി മെമ്പര്‍ ഗൌരിയെ ചേക്കുട്ടിയ്ക്ക് സിസി വെച്ച് ഫോണില്‍ വിളിച്ച് മാപ്പു പറഞ്ഞത്? സംഗതി സിപിഎം അവിടം കൊണ്ടു നിര്‍ത്തിയോ? ഗൌരിയുടെ ജീവനും കീര്‍ത്തിയും തൊഴിലും നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പാര്‍ട്ടി എന്തെങ്കിലും നടപടിയെടുത്തോ? ഈ ചോദ്യങ്ങള്‍ക്കൊന്നും നീലന്‍, ചേക്കുട്ടി, എം ജി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ക്ക് മറുപടിയുണ്ടാവില്ല. കാരണം അവര്‍ മറ്റുളളവരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവതാരമെടുത്തവരാണ്. ഒരു ചോദ്യത്തിനും ഉത്തരം പറയേണ്ട ബാധ്യത അവര്‍ക്കില്ല. അവരോടു ചോദ്യം ചോദിച്ചാല്‍ ചില വിലാസങ്ങളും ഫോണ്‍ നമ്പരും തന്ന് ചോദ്യങ്ങള്‍ അങ്ങോട്ടു മതി എന്നാജ്ഞാപിക്കും. അതിന്റെ പഴിയും രാഷ്ട്രീയഗുരുവിന്റെ തലയിലിടും.

ഈ വിഗ്രഹങ്ങളെ എന്തിനു പൂജിക്കണം എന്ന് എഫ്ഇസിയിലെ വിവരമുളള പ്രജകള്‍ ആത്മപരിശോധന നടത്തട്ടെ.
 
(ഒന്നാംഭാഗം - ഉടഞ്ഞു ചിതറുന്ന ബൈലൈന്‍ വിഗ്രഹങ്ങള്‍ )

Sociable