Wednesday, November 3, 2010

മനോരമയുടെ ലോട്ടറി...

സര്‍ക്കാരിനെതിരെ  ഉപയോഗിക്കാന്‍ കിട്ടുന്നതെന്തും ‘ലോട്ടറി’യായി കരുതുന്ന ‘മനോരമ’യുടെ‘ഭാഗ്യാന്വേഷണ’വഴികള്‍...
മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനെതിരെയും മാര്‍ട്ടിനും കെന്നഡിക്കും എതിരെയും കേസെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു എന്ന ‘ബോക്സ്  വാര്‍ത്ത’യുമായാണ് ‘മനോരമ’ ഒക്ടോബര്‍ 31ന് ഇറങ്ങിയത്. കേസെടുക്കാന്‍ കഴിയില്ല എന്ന ധനവകുപ്പിന്റെയും മന്ത്രി ഐസക്കിന്റെയും നിലപാട് പൊളിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നീക്കം എന്നും ‘മനോരമ’ക്കാരന്‍ എഴുതി.
(വാര്‍ത്തയുടെ പ്രസക്ത ഭാഗം) 


അടിച്ചല്ലോ ലോട്ടറി...!
വാര്‍ത്ത വന്നപാടെ ചാണ്ടിച്ചായന്‍ ചാടി വീണു... മാര്‍ട്ടിനെതിരെ മാത്രമല്ല, ഐസക്കിനെതിരെയും നടപടി വേണമെന്ന്...


എന്നാല്‍  അതേ ‘മനോരമ‘യുടെ നവംബര്‍ ഒന്നാംതീയതിയിലെ ’ഫ്ലാഷ് ന്യൂസ്‘  ഇതാ...


ഭൂട്ടാന്‍ ലോട്ടറിയുമായുള്ള കരാറുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വ്യാജരേഖ ഹാജരാക്കിയതിന്റെ അടിസ്ഥാ‍നത്തിലാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചതെന്ന്  ‘വെളിപാടു’ണ്ടായിരിക്കുന്നൂ..!
കേസെടുക്കാന്‍ ആധാരമായ വ്യാജരേഖാസമര്‍പ്പണം നടന്നിട്ട് നാലരക്കൊല്ലം പോയിട്ട് നാലാഴ്ച പോലും ആയില്ല എന്നിരിക്കെ ‘നാലര വര്‍ഷമായി തോമസ് ഐസക്  ഉന്നയിക്കുന്ന വാദം പൊളിച്ചുകൊണ്ടാണ്‘ വി എസ്സിന്റെ നീക്കം എന്ന് “വിശകലിച്ച”തും ചാണ്ടിച്ചായന്‍ അതില്‍ കയറി പിടിച്ചതും  വില്‍ക്കാത്ത ലോട്ടറിക്ക് സമ്മാനം പ്രഖ്യാപിച്ചതു പോലെയായിപ്പോയി!

അവലംബം - വിജി പിണറായിയുടെ ബസ്

http://www.google.com/buzz/VijiPinarayi/VNyX9kApzmF/%E0%B4%AE%E0%B4%A8-%E0%B4%B0%E0%B4%AE-%E0%B4%AF-%E0%B4%95-%E0%B4%95-%E0%B4%B2-%E0%B4%9F-%E0%B4%9F%E0%B4%B1

2 comments:

ramachandran said...

ഈ പത്രമാണല്ലോ തമ്പുരാനെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വായിക്കുന്നത് !

Unknown said...

രാമചന്ദ്രൻ പറഞ്ഞത് ശുദ്ധ അബദ്ധം, ഏറ്റവും കൂടുതൽ അച്ചടിക്കുന്നത് എന്ന് പറയാം :))

വായിക്കുന്നത് ആരൊക്കെയെന്നത് കണക്ക്ര്ടുക്കേണ്ടി വരും, ചിലവാകുന്നത് എന്നതിന് അത് ഉപയോഗിച്ച് തന്നെ ആവണമെന്നില്ല. ഉദാഹരണത്തിനു എത്രയോ പഴകിയ ധാന്യം കടലിൽ തള്ളിയിരിക്കണു, ഉപയോഗ്യമെന്നർത്ഥമില്ലെന്ന് സാരം :))