Sunday, January 30, 2011

കുഞ്ഞാപ്പയ്ക്കു കൂട്ടിക്കൊടുക്കാന്‍ മാമ്മന്‍ മാത്യുവും

പി. കെ. കുഞ്ഞാലിക്കുട്ടിയും കെ എ റൗഫും തമ്മിലുളള കോഴിപ്പോരില്‍ മുഖം നഷ്ടപ്പെട്ട യുഡിഎഫിനെ രക്ഷിച്ചെടുക്കാന്‍ മാമ്മന്‍ മാത്യുവിനു തന്നെ രംഗത്തിറങ്ങേണ്ടി വന്നു. പത്രസമ്മേളനത്തില്‍ കുമ്പസാരിച്ച് പുണ്യവാളാനാകാനുളള കുഞ്ഞാലിക്കുട്ടിയുടെ ശ്രമവും തെറ്റ് ഏറ്റു പറഞ്ഞതിന് അഭിനന്ദിക്കുന്നു എന്ന ഉമ്മന്‍ചാണ്ടിയുടെ നമ്പരും എട്ടുനിലയില്‍ പൊട്ടിയതോടെ കളിക്കളത്തില്‍ മനോരമയും മാതൃഭൂമിയും കൈമെയ് മറന്നിറങ്ങേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. കണ്ടത്തില്‍ കുടുംബത്തിലെ കൂട്ടിക്കൊടുപ്പുകാരുടെയും കൂലിത്തല്ലുകാരുടെയും വ്യാഖ്യാനവൈഭവം മാത്രമാണ് ഇനി യുഡിഎഫിനു രക്ഷ. വിവാദത്തിന്റെ രണ്ടാം ദിനം സെന്റര്‍ഫോര്‍വേഡുകളായി മാമ്മുക്കുട്ടിച്ചായന്‍ രംഗത്തിറങ്ങിയത് സുജിത് നായരെയും പേരുവെയ്ക്കാത്ത വ്യാഖ്യാന പടുവിനെയും.

പശ്ചാത്തലം

രണ്ടു വിശകലനങ്ങളാണ് മനോരമ 2011 ജനുവരി 30 ഞായറാഴ്ച പ്രസിദ്ധീകരിച്ചത്. തൊട്ടുതലേന്ന് ശനിയാഴ്ച ചാനലുകള്‍ സംഭവബഹുലമായിരുന്നു. പെണ്‍വാണിഭക്കേസിലെ പ്രധാന സാക്ഷികളായ റെജീന, റജുല എന്നിവരില്‍ നിന്ന് 100 രൂപയുടെ മുദ്രക്കടലാസില്‍ നോട്ടറിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തി എഴുതിവാങ്ങിയ മൊഴികളാണ് എല്ലാ ന്യൂസ് ചാനലുകളും ശനിയാഴ്ച (ജനുവരി 29) ആഘോഷിച്ചത്. ആഘോഷിച്ചവരില്‍ മനോരമ ന്യൂസ് ചാനലും മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.

വാണിഭപ്രതിയും പ്രതിഭയും തമ്മിലുളള മുഖാമുഖത്തില്‍ ശനിയാഴ്ച നടന്ന പ്രധാന സംഭവം ഏതുനിമിഷവും പ്രവഹിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട തെളിവുപരമ്പരയിലെ ചെറുപടക്കങ്ങള്‍ പൊട്ടിത്തെറിച്ചതാണ്. പുറത്തുവന്ന തെളിവുകള്‍ ഏതൊക്കെയെന്നും അതില്‍ പറയുന്നതെന്ത് എന്നും വായനക്കാരെ അറിയിക്കാനുളള ബാധ്യത പത്രങ്ങള്‍ക്കുണ്ട്. എന്നാല്‍ തങ്ങളുടെ വായനക്കാരില്‍ നിന്ന് ഞായറാഴ്ചത്തെ മനോരമ ആ സുപ്രധാന വിവരം മറച്ചുവെച്ചു.

ഒന്നാംപേജില്‍ രണ്ട്, പത്താം പേജില്‍ ഒന്ന്, പതിനൊന്നാം പേജില്‍ പതിനേഴ് എന്ന ക്രമത്തില്‍ ആകെ ഐസ്ക്രീം വാര്‍ത്തകള്‍ 20. അതില്‍ 18ഉം പ്രസ്താവനകള്‍. രണ്ടെണ്ണം മനോരമയുടെ കൂലിപ്പടയുടെ വ്യാഖ്യാനങ്ങള്‍. തലേന്ന് ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട രേഖയും അതിന്റെ വിശദാംശങ്ങളും മനോരമ മുക്കി. രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളൊന്നും വായനക്കാരില്‍ ഒരു ചലനവും സൃഷ്ടിക്കില്ലെന്നും അവരെന്തു പറയുമെന്നും പറയില്ലെന്നും പത്രം വായിക്കുന്നവരെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും മാമ്മന്‍ മാത്യുവിനും നന്നായി അറിയാം. പക്ഷേ രേഖയുടെ കാര്യം അങ്ങനെയല്ല.

ക്വട്ടേഷന്‍ സംഘം ഒരുക്കുന്ന പ്ലോട്ട്...

ഐസ്ക്രീം ബോംബ് ഒരുങ്ങിയത് ചാനലില്‍, പൊട്ടിയത് വാര്‍ത്താ സമ്മേളനത്തില്‍ എന്ന തലക്കെട്ടില്‍ സ്വന്തം ലേഖകന്‍ പടച്ച വിശകലനം ഓടിച്ചു വായിച്ചാല്‍, കുഞ്ഞാലിക്കുട്ടിയ്ക്ക് ഇനി കൂട്ടിക്കൊടുക്കുന്നത് മനോരമയാണെന്ന് വ്യക്തമാകും. റൗഫ് എന്തുകൊണ്ട് കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ തിരിഞ്ഞു, കുഞ്ഞാലിക്കുട്ടി എന്തിന് റൗഫിനെതിരെ പത്രസമ്മേളനം നടത്തി, ആരാണ് ഈ നീക്കങ്ങള്‍ക്കു പിന്നില്‍ എന്നൊക്കെയുളള ചോദ്യങ്ങള്‍ക്ക് മനോരമയുടെ തനതു ശൈലിയില്‍ ഈ വിശകലനത്തില്‍ മറുപടിയുണ്ട്. അവ ഒന്നൊന്നായി പരിശോധിക്കാം.

കുഞ്ഞാലിക്കുട്ടിയും റൗഫും തമ്മില്‍ തെറ്റിയതെന്തിന്...

മനോരമ പറയുന്നു.... ഒന്നര വര്‍ഷം മുമ്പ് കുഞ്ഞാലിക്കുട്ടിയുമായി തെറ്റിപ്പിരിഞ്ഞതു മുതല്‍ തന്നെ ഐസ്ക്രീം കേസ് അട്ടിമറി സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ക്കു തയ്യാറായി റൗഫ് ചില ചാനല്‍ പ്രവര്‍ത്തകരെ സമീപിച്ചിരുന്നു........കര്‍ഷകനെന്ന വ്യാജരേഖയുണ്ടാക്കി മഹാരാഷ്ട്രയില്‍ ഭൂമി വാങ്ങിയതുള്‍പ്പെടെയുളള കേസുകളില്‍ റൗഫ് പ്രതിയായതോടെയാണ് കുഞ്ഞാലിക്കുട്ടിയുമായുളള ശത്രുത മൂര്‍ച്ഛിച്ചത്. ഈ കേസുകളില്‍ നിന്ന് രക്ഷിച്ചെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കുഞ്ഞാലിക്കുട്ടിയെ റൗഫ് സമീപിച്ചു. കുഞ്ഞാലിക്കുട്ടി വിസമ്മതിച്ചപ്പോള്‍ കേസുകള്‍ക്കു പിന്നില്‍ അദ്ദേഹമാണെന്ന് റൗഫ് കരുതി. വിവാദ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഇടപെട്ട് തന്നെ പെണ്‍വാണിഭക്കേസില്‍ പ്രതിയാക്കാന്‍ നീക്കം നടന്നതായുളള സംശയം കൂടിയായപ്പോള്‍ സ്വന്തം നിലയ്ക്കു നീങ്ങാന്‍ റൗഫ് ഉറപ്പിച്ചു.

മേലുദ്ധരിച്ച വാക്യങ്ങളുടെ ഘടന ഇഴപിരിച്ചെടുത്താല്‍ മനോരമയുടെ തന്ത്രം വ്യക്തമാകും. റൗഫുമായി ആത്മബന്ധമുളള, റൗഫിന്റെ മനോവ്യാപാരങ്ങളുടെ ചുഴിയും മലരും ചുണ്ടും നാവും കൊണ്ടൊപ്പിയെടുത്ത ഒരു സന്തതസഹചാരിയുടെ ആംഗിളില്‍ നിന്നാണ് വിശകലനങ്ങള്‍ ചിറകടിക്കുന്നത്. റൗഫിനെ തനിക്ക് നന്നായി അറിയാം എന്ന് ലേഖകന്‍ ഓരോ വാചകത്തിലൂടെയും വായനക്കാരനോട് പറയാതെ പറയുന്നു. "ശത്രുത മൂര്‍ച്ഛിച്ചത്", "റൗഫ് സമീപിച്ചു", "റൗഫ് കരുതി", "റൗഫ് ഉറപ്പിച്ചു" എന്നീ പ്രയോഗങ്ങള്‍ വഴി വായനക്കാരന്റെ തലച്ചോറിനെ മനോരമ കുഞ്ഞാലിക്കുട്ടിയുടെ കാല്‍ച്ചുവട്ടിലെത്തിക്കുന്നു, അതുവഴി യുഡിഎഫിന്റെയും. വാര്‍ത്തയെഴുത്തിലെ ഈ ചതി തിരിച്ചറിയാന്‍ സാധാരണ വായനക്കാര്‍ക്കു പലപ്പോഴും കഴിയാറില്ല.

ഇനി മേല്‍ചൂണ്ടിക്കാണിച്ച വാക്യഘടന വഴി മനോരമ കുത്തിവെയ്ക്കാന്‍ ശ്രമിക്കുന്ന ബോധ്യങ്ങളുടെ യുക്തിരാഹിത്യം പരിശോധിക്കാം. റൗഫിന്റെ പേരിലുണ്ടായ ഒരു കേസ് ഒഴിവാക്കിക്കൊടുക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചില്ല എന്നതാണ് അവര്‍ തമ്മില്‍ തെറ്റാന്‍ മനോരമാലേഖകന്‍ പറയുന്ന കാരണം. വ്യാജരേഖയുണ്ടാക്കി റൗഫ് ഭൂമി വാങ്ങിയത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിലെ കേസ് മലപ്പുറത്തിരുന്ന് ആവിയാക്കാന്‍ പോന്ന രാഷ്ട്രീയസ്വാധീനമൊന്നും ഇന്ത്യാ മഹാരാജ്യത്ത് പാണ്ടിക്കടവത്തു കുഞ്ഞാപ്പയ്ക്കില്ല. അതു ചെയ്യണമെങ്കില്‍ സഹായിക്കേണ്ടത് കോണ്‍ഗ്രസാണ്. വ്യാജരേഖ ഉണ്ടാക്കി ഭൂമി വാങ്ങിയതിന്റെ പേരില്‍ മഹാരാഷ്ട്രയിലെ കേസ് ഒഴിവാക്കിക്കൊടുക്കാന്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്താത്തതു കൊണ്ടാണ് റൗഫ് താനുമായി തെറ്റിയത് എന്ന് രണ്ടു തവണ പത്രസമ്മേളനം നടത്തിയിട്ടും കുഞ്ഞാലിക്കുട്ടി പറഞ്ഞില്ല. കുഞ്ഞാപ്പയെ ന്യായീകരിക്കാന്‍ പത്രസമ്മേളനത്തിലും ചാനല്‍ ചര്‍ച്ചകളിലും വല്ലാതെ ബന്ധപ്പെട്ട ഒരു കോണ്‍ഗ്രസ് നേതാവും മുസ്ലിം ലീഗ് നേതാവും ഇക്കാര്യം പറഞ്ഞില്ല. സത്യം അതായിരുന്നുവെങ്കില്‍ അതു വെളിപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസും ഒരു നിമിഷം വൈകുമായിരുന്നില്ല. അപ്പോള്‍ അവരാരും പറയാത്ത ന്യായം മാമ്മന്‍ മാത്യുവിന്റെ പത്രം അച്ചടിക്കണമെങ്കില്‍ എന്തായിരിക്കും കാരണം....?

തന്നെ രക്ഷിക്കണമെന്ന ആവശ്യം നിരസിച്ചപ്പോള്‍ കേസുകള്‍ക്കു പിന്നില്‍ കുഞ്ഞാലിക്കുട്ടിയായിരിക്കുമെന്ന് റൗഫ് കരുതിയെന്നാണ് മനോരമ വ്യാഖ്യാനിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ ഭാഷയില്‍ കോഴിക്കോട്ടും പരിസരപ്രദേശത്തും കൊളളപ്പലിശയ്ക്കു കടം കൊടുക്കുന്നയാളാണ് റൗഫ് എന്ന ഭീകര ജീവി. മുസ്ലിംലീഗുപോലൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ സര്‍വസൈന്യാധിപന് തന്നെ ഒതുക്കാന്‍ മഹാരാഷ്ട്ര വഴി ഒരു കേസ് കെട്ടിച്ചമച്ചു എന്ന് ആ ഭീകര ജീവി കരുതി പോലും. ഒരു വ്യാജരേഖക്കേസു കൊണ്ട് കുഞ്ഞാപ്പയ്ക്ക് റൗഫിനെ ഒതുക്കാനാവുമോ... കുഞ്ഞാപ്പയുടെ സകല നികൃഷ്ടകൃത്യങ്ങളും മനപ്പാഠമായ റൗഫ് കരുതുമോ, ഒരു ചീള് വ്യാജരേഖക്കേസു കൊട്ടി കുഞ്ഞാലിക്കുട്ടി തന്നെ പേടിപ്പിക്കുമെന്ന്... ആഴ്ചപ്പതിപ്പിലെ ഫലിതബിന്ദുവില്‍ ചെലവാകാത്ത തമാശകളാണ് മാമ്മുക്കുട്ടിച്ചായന്റെ പത്രം വാര്‍ത്താ വിശകലനത്തില്‍ അച്ചടിക്കുന്നത്.

വേറൊരു പെണ്ണു കേസിന്റെ കഥ...

വ്യാജരേഖാക്കഥയ്ക്കു ബലം പോരെന്നു കണ്ടു മാത്രമായിരിക്കില്ല, റൗഫിനും അപഥസഞ്ചാരമുണ്ടെന്ന സൂചന അച്ചായന്‍ പ്രസിദ്ധീകരിച്ചത്. റൗഫിനും ചില ചുറ്റിക്കളികളൊക്കെയുണ്ട് എന്ന് വായനക്കാരനെ അറിയിക്കുന്നതോടൊപ്പം അതിലൊരു ഭീഷണിയുണ്ട്, തിരിച്ചും കുടുംബം നാറ്റിക്കുമെന്ന് റൗഫിനുളള മുന്നറിയിപ്പാണ് ആ സൂചന.

മനോരമ പറഞ്ഞതിങ്ങനെയാണ്...

കോഴിക്കോട് നഗരത്തിലെ സ്വകാര്യഹോട്ടലില്‍ റൗഫും മറ്റൊരു സ്ത്രീയും മുറി പങ്കിടുന്നെന്നും ഇരുവരെയും അനാശാസ്യക്കുറ്റത്തിന് ഉടന്‍ അറസ്റ്റു ചെയ്യണമെന്നും ഈ ഉന്നത ഉദ്യോഗസ്ഥന്‍ കോഴിക്കോട്ടെ കീഴുദ്യോഗസ്ഥനോട് ആവശ്യപ്പെടുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശമുണ്ടെന്നും ഇയാള്‍ കീഴുദ്യോഗസ്ഥനെ ധരിപ്പിച്ചു. എന്നാല്‍, മന്ത്രിയുടെ ഭാഗത്തു നിന്ന് അത്തരമൊരു നിര്‍ദ്ദേശമുണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ച കീഴുദ്യോഗസ്ഥന്‍ നിര്‍ദ്ദേശം നടപ്പാക്കാന്‍ വിസമ്മതിച്ചു. ഇക്കാര്യം റൗഫിന് പൊലീസില്‍ നിന്നു തന്നെ ചോര്‍ന്നു കിട്ടുകയും ചെയ്തു. ഇതോടെ ഐസ്ക്രിം രേഖകള്‍ ആര്‍ക്കും കൈമാറാന്‍ റൗഫ് സന്നദ്ധനായി.

ഒരു വിശകലനവും ആവശ്യമില്ലാത്തവിധം സ്വയം സംസാരിക്കുന്നതാണ് മനോരമയുടെ ഉളുപ്പില്ലായ്മ. അതവിടെ നില്‍ക്കട്ടെ. റൗഫിനുളള മുന്നറിയിപ്പ് ഇതിലൊതുങ്ങുന്നില്ല. ഈ ക്വട്ടേഷന്‍ ആരെയാണ് ഏല്‍പ്പിച്ചതെന്ന് അറിയാന്‍ ഈ വാര്‍ത്ത പത്രത്തില്‍ പ്രത്യക്ഷപ്പെട്ടത് എങ്ങനെയെന്നു കാണണം. ചിത്രം നോക്കുക.


സൂചന വ്യക്തം.. ഹോട്ടലില്‍ റൗഫിനോടൊപ്പം മുറി പങ്കിട്ട മറ്റൊരു സ്ത്രീ ആര്, വിവാദ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്, സത്യസന്ധനും വിവാദ ഉദ്യോഗസ്ഥന്റെ ആവശ്യത്തിന്റെ സത്യസന്ധത തെളിയിക്കാന്‍ മിന്നല്‍ വേഗത്തില്‍ സ്ഥിരീകരിക്കാന്‍ പാകത്തിന് ആഭ്യന്തരമന്ത്രിയുമായി ഹോട്ട് ലൈന്‍ ബന്ധമുളള കീഴുദ്യോഗസ്ഥന്‍ ആര്... റൗഫിന് ഇക്കാര്യം ചോര്‍ന്നു കിട്ടിയത് ഏതു ഹോട്ടലില്‍ ആരുമായി മുറി പങ്കിട്ടപ്പോള്‍ തുടങ്ങിയ സ്തോഭജനകമായ വെളിപ്പെടുത്തലുളള ക്രൈം വാരിക ഉടന്‍ വിപണിയിലെത്തും. ചിത്രങ്ങള്‍ സഹിതം...

കുഞ്ഞാലിക്കുട്ടി മാന്യനാണ്, റൗഫ് കരുതുന്നതു പോലെയല്ല, അവര്‍ തമ്മിലുളളത് വെറും തെറ്റിദ്ധാരണയാണ്, വ്യാജരേഖക്കേസിലും ഹോട്ടലില്‍ നിന്ന് പൊക്കാന്‍ ശ്രമിച്ചതിലും കുഞ്ഞാലിക്കുട്ടിയ്ക്കു മനസറിവു പോലുമില്ല, തെറ്റിദ്ധാരണ മാറ്റി എത്രയും പെട്ടെന്ന് ഒന്നിക്കൂ... തുടങ്ങിയ സൂചനകളും ഈ വാര്‍ത്തയിലുണ്ട്. യഥാര്‍ത്ഥത്തില്‍ പീഡനക്കേസ് ഒതുക്കാന്‍ കുഞ്ഞാപ്പ സമീപിക്കേണ്ടിയിരുന്നത് മനോരമയിലെ ഈ ഭാവനാശാലിയെയാണ്. പത്തു റൗഫിനു സമം ഈ മനോരമാപാഷാണം.

വാര്‍ത്തയിലെ ഭീഷണി ഉള്‍ക്കൊണ്ടു പിന്മാറിയാല്‍ വിവാദം തങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോയി റൗഫിനെ രക്ഷിക്കാം എന്നും ഈ വാര്‍ത്തയില്‍ സൂചനയുണ്ട്.

അതിങ്ങനെയാണ്...

റൗഫിന്റെ കൈകളില്‍ വിവാദരേഖകളുണ്ടെന്നറിഞ്ഞ സിപിഎമ്മിലെ ഒരുവിഭാഗവും ലീഗില്‍ നിന്നും വിട്ടുപോയ യുവനേതാവും ചേര്‍ന്നാണ് ഐസ്ക്രീം കേസ് വീണ്ടും കുത്തിപ്പൊക്കാനുളള നീക്കങ്ങള്‍ക്ക് തുടക്കമിട്ടത് എന്നാണ് സൂചന.

പാവം റൗഫ്. തെറ്റിദ്ധാരണ കൊണ്ട് കുഞ്ഞാപ്പയെ തളളിപ്പറഞ്ഞ് സിപിഎമ്മിലെ ഒരു വിഭാഗവും ലീഗില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ യുവനേതാവും ഒരുക്കിയ കെണിയില്‍ ചെന്നു വീണു. കുഞ്ഞാപ്പ പാവം. തെറ്റ് ഏറ്റുപറഞ്ഞ നല്ല മനസുളള കുഞ്ഞാപ്പയെ തോളില്‍ തട്ടി അനുഗ്രഹിച്ച കുഞ്ഞൂഞ്ഞ് പഞ്ചപാവം.

പരമദുഷ്ടന്മാര്‍ രണ്ട്. സിപിഎമ്മിലെ ഒരു വിഭാഗവും ലീഗില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ യുവനേതാവും...

മിസ്റ്റര്‍ മാമ്മന്‍ മാത്യു... ഈ കൂട്ടിക്കൊടുപ്പിന് നിങ്ങളുടെ പ്രതിഫലം എത്രയാണ്?

15 comments:

Puyipukal! said...

കന്നാലിക്കുട്ടി പത്ര സമ്മേളനം നടത്തുന്നത് ലൈവ് ആയി കാണിക്കുമ്പോള്‍ ആ മുഴുവന്‍ സമയവും മനോരമ ചാനലില്‍ ഫ്ലാഷ് ന്യൂസ്‌ ആയി മിന്നി മറഞ്ഞിരുന്നത് കുറച്ച കാര്യങ്ങളായിരുന്നു. "റൌഫ് കാരണം ആത്മഹത്യ ചെയ്തവരുണ്ട്:" "രൌഫിന് ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം" "റൌഫ് ക്രിമിനല്‍" എന്നിങ്ങനെ പോയി അത്. താന്‍ രുഫിനെ സഹായിച്ചെന്നും അതിനു എല്ലാരും തനിക്ക് മാപ് നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറയുന്നതോ, ഒന്നും എഴുതി കാണിക്കാതെ, കുഞ്ഞാലി ക്കുട്ടി പറഞ്ഞ കാര്യങ്ങള്‍ ശരിയെന്നുരപ്പിച്ചു മുകളിലെ വാക്യങ്ങള്‍ ആവര്‍ത്തിച്ചു കാണിക്കുകയായിരുന്നു.

ayyopavam said...

മനോരമക്ക് മനോരോഗമാണെന്ന് മലയാളി മസില്‍ ആക്കട്ടെ

vipin said...

ഏഷ്യാനെറ്റിന്റെ കഷ്ടപ്പാട് കണ്ടാല്‍ സങ്കടം വരും !!!..ഹഹഹ ..അവര്‍ മനോരമയെക്കാള്‍ കഷ്ടപ്പെടുന്നു !!!!!

വി ബി എന്‍ said...

മനോരമ എത്ര നോക്കിയാലും ഈ ഐസ്ക്രീം അത്ര പെട്ടന്ന് അലിയും എന്ന് തോന്നുന്നില്ല.

ഇനി മനോരമക്ക് ശ്രമിക്കാവുന്ന ഒരു കാര്യം എങ്ങനെ ഇതിനെ സിപിഎമ്മുമായി ബന്ധിപ്പിക്കാം എന്നാണ്. അതിനുള്ള പരിപ്പ് വെള്ളത്തിലിട്ടു കഴിഞ്ഞു.

നമ്മള്‍ വരികള്‍ക്കിടയില്‍ വായിക്കേണ്ട ഒരു കാര്യം ഇത്ര മോശക്കരനാരുന്ന റൗഫിനെ ഇത്രയും കാലം സംരക്ഷിച്ചത് കുഞ്ഞാലിക്കുട്ടിയാണ് എന്നതാണ്. എന്നാല്‍ അതൊന്നും മ പത്രങ്ങളുടെ വിശകലന വേശ്യകള്‍ കാണില്ല എന്നുറപ്പാണ്.

vipin said...

ഇന്ത്യാവിഷന്‍ എഡിറ്റര്‍ ബഷീര്‍ സൂചിപ്പിച്ച മറ്റൊരു പ്രമുഖ " യൂ ഡി എഫ് ഘടകകക്ഷി നേതാവ് " ആരാണാവോ ?

http://pkvishnu.clappana.net said...

കുഞ്ഞാലികുട്ടിക്ക് എതിരെ തെളിവുകളുമായി മുനീറിന്‍റെ ചാനല്‍ http://www.indiavisionnewslive.com/
മനോരമയും ജയ്‌ ഹിന്ദും വാര്‍ത്തകള്‍ മുക്കുന്നു ഏഷ്യാനെറ്റ്‌വാര്‍ത്തകള്‍ വളച്ചൊടിക്കുന്നു ..

http://pkvishnu.clappana.net said...
This comment has been removed by the author.
viju said...

കിളിരൂരിലെ ശാരി എന്ന പെണ്‍കുട്ടിയും അനഘാ എന്ന കുട്ടിയും ഇന്ന് ജീവിച്ചിരിപ്പില്ല എന്നാല്‍ ഐസ് ക്രീം ഇരകള്‍ ജീവിചിരുപ്പുണ്ട് .
കൊല നടത്തി തെളിവ് നശിപ്പിച്ചവര്‍ ഇന്നും മാന്യന്‍ മാര്‍ ആയി വിലസുമ്പോള്‍ എന്തിനീ കോലാഹലം .ശാരിയുടെയും അനഘയുടെയും ആത്മാവിന്റെ പിന്നാലെ എന്തെ വേറിട്ട ചാനല്‍ പോവാത്തത്‌ ?

viju said...

ഒരു MLA യും മുന്‍ MP യും indiavision ലെ INL അനുഭാവി ആയ ഒരു എഡിറ്റര്‍ ഉള്‍പെടെയുള്ള ഒരു സംഘം അടുത്ത ഇലക്ഷനില്‍ ഇടതുമുന്നണിക്ക് വേണ്ടി ആസൂത്രണം ചെയ്ത ഒളി കാമറ ഓപറേഷന്‍ ആണ് കുഞ്ഞാലികുട്ടിയുടെ പത്ര സമ്മേളനത്തിലൂടെ പുറത്തു വന്നത് .

നാല് മാസം മുന്‍പ് ഇവരുമായി കരാറില്‍ എത്തുകയും ,പരസ്പര സഹായത്തോടെ പ്രവര്‍ത്തിച്ചു UDF അധികാരത്തില്‍ വരുന്നതിനെ തടയുക എന്നതായിരുന്നു കരാറിന്റെ കാതലായ വശം.
ഇടയ്ക്കു ലീഗിലേക്ക് തിരിച്ചു പോകാന്‍ നടത്തിയ ശ്രമം വിജയിക്കാത്തതിന്റെ അരിശമാണ് MLA യെ ഇതിനു പ്രേരിപ്പിച്ചത് ,കഴിഞ്ഞ ഇലക്ഷനില്‍ തോറ്റതോടെ നഷ്ടപ്പെട്ട പ്രതാപവും അലി ലീഗില്‍ ചേരാന്‍ കാരണക്കാരന്‍ എന്ന ചീത്തപ്പേര് ഇല്ലാതാക്കാന്‍ കിട്ടിയ അവസരമായിട്ടാണ് മുന്‍ MP ഇതിനെ കണ്ടത് .ഒട്ടനവധി കേസുകളില്‍ കുടുങ്ങിയ വിവാദ വ്യവസായി തുടര്‍ന്നുള്ള ഭരണത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായം ലഭിക്കില്ല എന്ന തിരിച്ചറിവും LDF വീണ്ടും വന്നാല്‍ കേസില്‍ നിന്നും രക്ഷപ്പെടാം എന്ന പ്രതീക്ഷയും കോടികളുടെ ഓഫറും ചേര്‍ന്നപ്പോള്‍ കേരളം കണ്ട ഏറ്റവും ചീഞ്ഞ രാഷ്ട്രീയ നാടകത്തിനു അണിയറയില്‍ പരിശീലനം തുടങ്ങി .
എന്നാല്‍ ഇത് മണത്തറിഞ്ഞ കുഞ്ഞാലിക്കുട്ടി ബോംബിന്റെ മുന്‍പിലേക്ക് ചാടുകയായിരുന്നു .താനും തന്‍റെ പാര്‍ടിയും മാത്രമല്ല കേരളത്തില്‍ UDF അധികാരത്തില്‍ വരുന്നതിനുള്ള സാധ്യതകളെ കൂടി തല്ലിക്കെടുതാന്‍ ഇടയുള്ള ബോംബു നിര്‍വീര്യമാക്കാന്‍ ഉള്ള ശ്രമമാണ് നാം കാണുന്നത്.ഏതായാലും ബോംബു പൊട്ടിക്കാഴിഞ്ഞു .ഇതിന്റെ പുക പടലങ്ങള്‍ അടങ്ങുന്നതിനു മുന്‍പ് ഇലക്ഷന്‍ ആയാലും ബോംബിന്റെ വീര്യം കുറയും എന്നുള്ളതില്‍ തര്‍ക്കമില്ല .മാത്രമല്ല ഇത് പിന്നില്‍ കളിച്ചവരെ ജന മധ്യത്തില്‍ തുറന്നു കാട്ടാന്‍ സാധിച്ചാല്‍ ഒരു ക്രൂശിതന്റെ പരിവേഷത്തില്‍ ഉയര്‍ന്നു വരാനുള്ള സാധ്യതയും കുഞ്ഞാലി കാണുന്നുണ്ട് .അല്ലെങ്കില്‍ മത്സര രംഗത്ത് നിന്നും വേണ്ടി വന്നാല്‍ പാര്‍ട്ടി സ്ഥാനവും രാജി വെച്ച് UDF സാധ്യതകളെ നിലനിര്‍ത്താനുള്ള സമയവും ഇതിലൂടെ ലഭിച്ചു .തങ്ങളുടെ അധ്വാനത്തിന്റെ പൂര്‍ണ്ണ ഫലം ലഭിക്കാത്തതിന്റെ നിരാശ indiavision എഡിറ്ററുടെ മുഖത്ത് നിഴലിക്കുന്നുണ്ട്.
ഈ നാറിയ കേസ് കൊണ്ട് കഴുകിയാല്‍ തീരുന്നതാണോ ഇടതന്റെ ദുര്‍ഭരണം

mani said...

Viju, Drink a Tea, try Green tree, or tri colour tea, it will reduce vijus Kunjalifeaver

വീ.കെ.ബാല said...

മനോരമയുടെ ചീഫ് എഡിറ്റർ നേരിട്ട് വന്ന് കമന്റിടുകയോ അതോ നന്ദകുമാരൻ ആണോ ആവോ. കുഞ്ഞാലി വിശുദ്ധനാണ് എന്ന് പറയാതെ പറയുന്ന കമന്റ് എനിക്ക് ബോധിച്ചു. ഇദ്ദ്യേത്തിന് മുൻപ് ഇങ്ങനെ പറഞ്ഞ ഒരാൾ ആണ് നമ്മുടെ കുഞ്ഞുഞ്ഞ്.... പാവം വിമോചന യാത്ര മാറ്റിവച്ചു.. ക്ഷീണം, ക്ഷീണം ഗ്രഹണിപിടിച്ച കുഞ്ഞിന് ചക്കക്കൂട്ടൻ കൊടുത്തമാതിരിയായിപ്പോയി.

jaison said...

ഐസ്ക്രീം കേസില്‍ പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കി സിബിഐ അന്വേഷണത്തിന് വി എസ് കത്തെഴുതി എന്ന് ഇന്നത്തെ മനോരമയുടെ ഒന്നാം പേജ് വാര്‍ത്ത‍ ഇത് വായിച്ചാ തോന്നും കുഞ്ഞാലിക്കുട്ടി സിപിഎം നേതാവാണെന്ന്.

പക്ഷം പിടിക്കുന്നത്‌ ഒരു കുറ്റമൊന്നുമല്ല
പക്ഷെ,പക്ഷം പിടിക്കുന്നത്‌ വാര്‍ത്തകള്‍ വളച്ചൊടിച്ചും, വക്രീകരിച്ചും ആവരുത്. നിഴ്പഷത എന്ന തട്ടിപ്പ് മുഖമൂടി മാറ്റിവച്ച് തങ്ങള്‍ ഇന്ന പക്ഷത്തിനു വേണ്ടി നിലകൊള്ളുന്നു എന്ന് വിളിച്ചു പറയാനുള്ള ചങ്കൂറ്റം കാണിക്കണം.
പക്ഷെ ഇത് രണ്ടും ചെയ്യാതെ പിതൃശൂന്യ പത്രപ്രവര്‍ത്തനം ആണ് മനോരമ നടത്തുന്നത്.

കിരണ്‍ തോമസ് തോമ്പില്‍ said...

see my post മനോരമയുടെ ഐസ്ക്രീം നയം

http://kiranthompil.blogspot.com/2011/01/blog-post_1718.html

കാക്കര kaakkara said...

റൗഫേ... നീയാടാ പുലി... പുലിക്കുട്ടിയെ കെണിയിൽ വീഴ്ത്തിയ ചാവേർ പുലി, കൂടെ കുറെ ചാവാലി പട്ടികളേയും...

vipin said...

ഇന്നത്തെ പത്രം കണ്ടാല്‍ ഇതിലും ഭേദം കുഞാപ്പാന്റെ അങ്ങ് വായിച്ചു കൊടുക്കുന്നതല്ലേ എന്നു ചോദിക്കാനാണ് തോന്നുക !!!