
സര്,
ഗംഭീരമായിരുന്നു മഹാനവമി ദിനത്തിലെ മാതൃഭൂമിയുടെ വാരാന്തപ്പതിപ്പ്. അങ്ങനെ പറയാന്‍ കാരണമുണ്ട്. ആ വാരാന്തപ്പതിപ്പിന്റെ ആമുഖപേജില്‍ ഇങ്ങനെയൊരു പ്രഖ്യാപനമുണ്ട്.
''അക്ഷരമാണ് ജീവിതായോധനത്തിനുളള ആയുധം എ തിരിച്ചറിവാണ് അക്ഷരപൂജയും ആയുധപൂജയുമായി കൊണ്ടാടു വിജയദശമിയുടെ ധന്യത. അക്ഷരപൂജയില്‍ മതേതരമായ ഒരു ആധ്യാത്മികത ഉളളടങ്ങിയിരിക്കുു. ഭാഷയുടെയോ മതത്തിന്റെയോ ആവിഷ്കാരമാധ്യമത്തിന്റെയോ അതിര്‍ത്തികള്‍ക്കപ്പുറത്തേയ്ക്ക് അതിന്റെ വെളിച്ചം ചെത്തെുു. ഈ ലക്കത്തില്‍ അത്തരത്തിലുളള ഏതാനും അക്ഷരോപാകസരെയും കലോപാസകരെയും പരിചയപ്പെടുത്താം".
പ്രിയപ്പെട്ട കേശവമേനോന്. ഇവര്‍ക്കു പുറമെ, ഉപജാപത്തെ ഉപാസിക്കുന്ന ബഹുകേമന്മാരും താങ്കളുടെ പത്രത്തിലുണ്ട്. അതിനൊരുദാഹരണം മഹാനവമി ദിനത്തിലെ മാതൃഭൂമിയില്‍ നിന്നുതന്നെ പരിചയപ്പെടുത്താം. ബൈലൈന്‍ ഇല്ലാത്തതുകൊണ്ട്, ഉപാസകനെ അങ്ങു കണ്ടെത്തേണ്ടി വരും. ചില കാര്യങ്ങള്‍ ആമുഖമായി പറയട്ടെ.
ലാവലിന്‍ വിവാദം കത്തിനില്ക്കു കാലത്താണല്ലോ അങ്ങ് മാതൃഭൂമിയുടെ പത്രാധിപരായി ചുമതലയേറ്റത്.
ആ വാര്‍ത്ത ഒന്നാം പേജില്‍ മാതൃഭൂമി അറിയിച്ചത് 2009 ഫെബ്രുവരി 19ന്. അതിന്റെ അവസാന ഖണ്ഡികയില്‍ നിന്ന് രണ്ടുവാചകങ്ങള്‍.
ബിഎ ഓണേഴ്സിനു ശേഷം, ഡല്‍ഹി യൂണിവേഴ്സിറ്റി കാമ്പസ് ലോ സെന്ററില്‍ നിന്ന് എല്‍എല്‍ബിയും നേടി. അല്പകാലം അഭിഭാഷകനായും പ്രവര്‍ത്തിച്ചു.
ആ ദിവസത്തെ പത്രം അങ്ങു സൂക്ഷിച്ചുവെച്ചിട്ടുണ്ടെങ്കില്‍ ലീഡ് വാര്‍ത്ത നോക്കുക. പി സി ജോര്‍ജിന്റെ ശൈലി കടമെടുത്താല്‍ "നല്ല ചെവല നെറത്തിലെ" തലക്കെട്ട്,
ധാരണാപത്രം പുതുക്കാത്തതിനാല്‍ പണം നഷ്ടമായി - ലാവലിന്‍. അതായത് ഈ വിവാദം കത്തിനില്‍ക്കുന്ന കാലത്താണ് താങ്കള്‍ മാതൃഭൂമിയുടെ പത്രാധിപരായത്.
പ്രിയപ്പട്ട കേശവമേനോന്, അങ്ങേയ്ക്ക് നിയമത്തില്‍ ബിരുദമുണ്ട്. ചുരുങ്ങിയ കാലമെങ്കിലും അഭിഭാഷകനായി പ്രവര്‍ത്തിച്ച പരിചയവും. റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ അന്തര്‍ദേശീയ തലത്തിലെ അതിവിപുലമായ പരിചയസമ്പത്തും. ഈ രണ്ടുമേഖലയിലുമുളള അറിവും അനുഭവസമ്പത്തും ഉപയോഗിച്ച് താഴെ പറയു മാതൃഭൂമി വാര്‍ത്ത മനസിരുത്തി വായിക്കണമെ
ന്ന് അങ്ങയോട് അഭ്യര്‍ത്ഥിക്കുന്നു (ഒക്ടോ 13, 2013).
ലാവലിന്‍: കോടതി വിമര്‍ശിച്ച പ്രോസിക്യൂട്ടര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ ദുരൂഹത
തിരുവനന്തപുരം: ലാവലിന്‍ കേസിന്റെ വാദത്തില്‍ സി.ബി.ഐ അഭിഭാഷകനെതിരെ കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനമുണ്ടായിട്ടും പ്രോസിക്യൂട്ടര്‍ക്കെതിരെ സി.ബി.ഐ. നടപടിയെടുക്കാത്തതില്‍ ദുരൂഹത. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉള്‍പ്പെടെ അഞ്ചു പ്രതികളുടെ വിടുതല്‍ വാദത്തിനിടെയാണ് പലതവണ കോടതി സി.ബി.ഐ. അഭിഭാഷകനെ രൂക്ഷമായി വിമര്‍ശിച്ചത്.
ലാവലിന്‍ കേസില്‍ സി.ബി.ഐ. പിന്നാക്കം പോയ രീതിയിലായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസിനെ സംബന്ധിച്ച് കൃത്യമായി പഠിക്കുകയും എല്ലാ വിചാരണ ദിവസങ്ങളിലും ഹാജരാവുകയും ചെയ്തിരുന്ന അഭിഭാഷകനെ മാറ്റിയാണ് പുതിയ അഭിഭാഷകനെ രംഗത്തിറക്കിയത്. കേസിന്റെ വിചാരണവേളയില്‍ അഭിഭാഷകനെ മാറ്റിയത് നേരത്തെ തന്നെ വിവാദമായിരുന്നു.
കേസിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെയെത്തിയ അഭിഭാഷകന് കോടതിയുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും ഉത്തരംമുട്ടി നിന്നു. കരാര്‍ നിയമം സംബന്ധിച്ച് സി.ബി.ഐ. അഭിഭാഷകന്റെ ധാരണാക്കുറവ് പലതവണ കോടതി ചൂണ്ടിക്കാട്ടി. കേസ് വിശദമായി പഠിച്ചുവരാന്‍ പലദിവസവും വാദത്തിനിടെ കോടതി പറഞ്ഞു. സി.ബി.ഐയുടെ വാദത്തില്‍ ക്ഷമ നശിച്ച് കോടതി ഇറങ്ങിപ്പോയ സംഭവവും ഉണ്ടായിട്ടുണ്ട്. സാങ്കേതിക വിദഗ്ധരില്ലാതെ പിണറായി വിജയന് കാനഡ സന്ദര്‍ശിച്ചത് എന്തിനാണെന്ന് ഹര്‍ജി പരിഗണിച്ച പലദിവസങ്ങളിലും കോടതി സി.ബി.ഐയോട് ആരാഞ്ഞിരുന്നു. ലാവലിന്‍ കമ്പനിയുടെ ക്ഷണപ്രകാരമാണ് പിണറായി പോയതെന്ന് പറഞ്ഞ് സി.ബി.ഐ ഒഴിയുകയായിരുന്നു. അത്തരത്തിലൊരു ക്ഷണമുണ്ടെങ്കില്‍ അതിന്റെ തെളിവ് ഹാജരാക്കാനും കോടതി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് കൃത്യമായ വാദം പറയാന്‍ സി.ബി.ഐ യ്ക്ക് കഴിഞ്ഞില്ല. സിദ്ധാര്‍ത്ഥ മേനോനെതിരെ അഴിമതിയും ഗൂഢാലോചനയുമാണ് സി.ബി.ഐ ആരോപിച്ചിരുന്നത്. അഴിമതി സംബന്ധിച്ച വാദമുഖങ്ങള്‍ നിരത്തിയെങ്കിലും ഗൂഢാലോചനയില്‍ ഇദ്ദേഹത്തിന് പങ്കുണ്ടെന്ന് വ്യക്തമാക്കിയില്ല. ഇത് വ്യക്തമാക്കാന്‍ നിരവധി അവസരങ്ങള്‍ നല്കി. ഇതിന് വേണ്ടി ഒരു വിചാരണ തന്നെ മാറ്റിവെച്ചു.
ലാവലിന്‍ കേസിന്റെ കുറ്റപത്രത്തില്‍ ഓരോ പ്രതികള്‍ക്കെതിരെയും പ്രത്യേകം പ്രത്യേകമായി അക്കമിട്ട് നിരത്തിയ കുറ്റങ്ങള്‍ കൃത്യമായി കോടതിക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ സി.ബി.ഐ. അഭിഭാഷകന് വീഴ്ചയുണ്ടായി. പലപ്പോഴും പ്രതികള്‍ക്കെതിരെ സി.ബി. ഐ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി അതില്‍ സി.ബി.ഐ യ്ക്ക് എന്ത് പറയാനുണ്ടെന്ന് കോടതി ചോദിച്ച് മനസ്സിലാക്കുന്ന സാഹചര്യമായിരുന്നു. ഹൈക്കോടതിയിലെ പ്രഗത്ഭരായ അഭിഭാഷകരാണ് പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്നത്. അവരുടെ വാദമുഖങ്ങള്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താതെയാണ് പ്രോസിക്യൂഷന് കോടതിയില്‍ സി.ബി.ഐയുടെ വാദങ്ങള്‍ നിരത്തുന്നത്. പലപ്പോഴും സി.ബി.ഐ ഉയര്‍ത്തിക്കൊണ്ടുവന്ന കേസിന്റെ വസ്തുതകള്‍ കോടതിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. പിണറായി വിജയന്റെ ചേംബറില്‍ വെച്ച് എസ്.എന്‍.സി ലാവലിനുമായി കരാര്‍ ഒപ്പിടുമ്പോള്‍ സാക്ഷിയായി ഉണ്ടായിരുന്ന ദിലീപ് രാഹുലനെയും ആദ്യ കരാര്‍ ഉണ്ടാക്കുമ്പോള്‍ മന്ത്രിയായിരുന്ന കാര്‍ത്തികേയനെയും പ്രതിയാക്കുന്നില്ലേയെന്ന് നിരവധി തവണ കോടതി ആരാഞ്ഞെങ്കിലും ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നതിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സി. ബി.ഐ യ്ക്ക് കഴിഞ്ഞില്ല.
കോടതി നടപടികള്‍ നിരീക്ഷിക്കുന്നതിന് വിചാരണ ദിവസങ്ങളില്‍ സി.ബി.ഐ ഉദ്യോഗസ്ഥന് എത്താറുണ്ട്. അതത് ദിവസത്തെ നടപടിക്രമങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാറുമുണ്ട്. സി.ബി.ഐയുടെ വാദങ്ങള്‍ നിരത്തുന്നതിനിടെ നിരന്തരം കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന അഭിഭാഷകനെതിരെ നടപടിയെടുക്കാത്തതില്‍ ലാവലിന്‍ കേസില്‍ നിന്ന് സി. ബി.ഐ. പിന്നാക്കം പോകുകയാണെന്ന സംശയം ഉയര്‍ത്തിയിട്ടുണ്ട്. കവിയൂര്‍ കേസില്‍ ശാസ്ത്രീയ അടിത്തറ ഇല്ലാതെ തുടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതില്‍ ഇതേ കോടതിയുടെ ശാസന ഏറ്റുവാങ്ങിയ നന്ദകുമാരന് നായര്‍ക്കെതിരെ വളരെ കര്‍ശന നടപടിയാണ് സി.ബി.ഐ സ്വീകരിച്ചത്. അനഘയെ പീഡിപ്പിച്ചത് അച്ഛന് നാരായണന് നമ്പൂതിരിയാണെന്ന് ശാസ്ത്രീയ തെളിവുകളില്ലാതെ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചതിനാണ് നന്ദകുമാരന് നായരെ കോടതി വിമര്‍ശിച്ചത്. വിമര്‍ശനം ഉണ്ടായി ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തെ മുംബൈയിലേക്ക് സ്ഥലംമാറ്റി. ഇത്രയും കൃത്യമായി കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന സി.ബി.ഐ ലാവലിന്‍ കേസിന്റെ വിടുതല്‍ ഹര്‍ജി ലഘുവായി കൈകാര്യം ചെയ്തത് എന്തിനാണെന്ന ചോദ്യം ഉയരുന്നുണ്ട്.
വിധി വരുംമുമ്പേ എന്തീനീ വെപ്രാളം?ചില പ്രയോഗങ്ങള്‍ ശ്രദ്ധിക്കുമല്ലോ. "ലാവലിന്‍ കേസില്‍ നിന്ന് സിബിഐ പിന്നാക്കം പോയ രീതിയിലായിരുന്നു സിബിഐയുടെ വാദം", "കേസിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ എത്തിയ അഭിഭാഷകന്", "കരാര്‍ നിയമം സംബന്ധിച്ച് അഭിഭാഷകന്റെ ധാരണാക്കുറവ്" എന്നൊക്കെയുളള ആരോപണങ്ങളുടെ സ്വഭാവമുളള പരാമര്‍ശങ്ങള്‍ ഈ വാര്‍ത്തയിലുണ്ട്. വിധിയ്ക്കു മുമ്പാണ് ഈ അഭ്യാസം. വിധി വരുതിനു മുമ്പേ അഭിഭാഷകനെ വിചാരണ ചെയ്യു വാര്‍ത്താവിശകലനം എന്തിനുവേണ്ടിയെന്ന സംശയം അങ്ങേയ്ക്കുമില്ലേ.
ഇനി അങ്ങെടുക്കേണ്ടത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 4ന്റെ മാതൃഭൂമി. ലാലുപ്രസാദ് യാദവിന്റെ തടവുശിക്ഷയ്ക്കും തെലങ്കാന സംസ്ഥാന രൂപീകരണത്തിനുമൊപ്പം പ്രാധാന്യം നല്കി ഒന്നാം പേജില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചത്,
ഗൂഢാലോചനയില്‍ പിണറായിക്കു പങ്ക് - സിബിഐ എന്ന വാര്‍ത്ത. ആ വാര്‍ത്ത ഉദ്ധരിക്കട്ടെ.
ലാവലിന്‍: ഗൂഢാലോചനയില്‍ പിണറായിക്ക് പങ്കെന്ന് സി. ബി. ഐ
തിരുവനന്തപുരം: ലാവലിന്‍ കരാര്‍ ഭാഗികമായി അംഗീകരിച്ചത് പിണറായി വിജയന്റെ ചേംബറില്‍ വെച്ചാണെന്നും ഗൂഢാലോചനയില്‍ പങ്കില്ലെന്ന പിണറായിയുടെ വാദം പൊള്ളയാണെന്നും സി. ബി. ഐ വ്യക്തമാക്കി. കേസ് എത്രയും വേഗം വിചാരണ ചെയ്ത് തീര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക സി. ബി. ഐ കോടതിയില്‍ പിണറായി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയുടെ വിചാരണയിലാണ് സി. ബി. ഐ ഇക്കാര്യം വെളിപ്പെടുത്തിയത്.
ലാവലിന്‍ കമ്പനിയുമായി ഭാഗികമായ കരാര്‍ ഒപ്പിട്ടത് പിണറായിയുടെ ചേംബറിലായിരുന്നുവെന്നും പിണറായിയെക്കൂടാതെ ഊര്‍ജവകുപ്പ് സെക്രട്ടറി മോഹനചന്ദ്രനും കമ്പനി പ്രതിനിധി ക്ലൗഡ് ട്രെന്‍ഡലും ഇടനിലക്കാരന് ദിലീപ് രാഹുലനും ചേംബറിലുണ്ടായിരുന്നുവെന്ന് സി. ബി. ഐ വിശദീകരിച്ചു. പിണറായിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗവും മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പ്രത്യേക ഓഫീസറുമായ എന്‍. ശശിധരന് നായര്‍ ഇതുസംബന്ധിച്ച് മൊഴി നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂട്ടറായ സി. ബി. ഐ ഡെപ്യൂട്ടി ലീഗല്‍ അഡൈ്വസര്‍ എസ്. ഭാസുരന്‍ കോടതിയെ അറിയിച്ചു. അന്തിമ കരാര്‍ തയ്യാറാകുന്നതിന് മുമ്പ് ഭാഗിക കരാറിന് അംഗീകാരം നല്‍കിയത് ചട്ടവിരുദ്ധമാണെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ അനുമതിയോടെയാണ് വൈദ്യുതി ബോര്‍ഡ് കരാറില്‍ ഏര്‍പ്പെട്ടതെന്ന വാദം തെറ്റാണ്. കരാറിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അന്നത്തെ ധനമന്ത്രി ടി. ശിവദാസ മേനോന് വിയോജനക്കുറിപ്പ് എഴുതിയിരുന്നു. എന്നാല്‍ ഇത് മറികടക്കാന്‍ പൊതുമേഖലാ ബാങ്കിനെ ജാമ്യക്കാരാക്കി. കാന്‍സര്‍ സെന്ററിന് മുന്‍കൈയെടുത്തത് താനാണെന്ന് പിണറായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പിന്‍ഗാമികള്‍ കരാര്‍ മുന്നോട്ടുകൊണ്ടുപോകാത്തതാണ് നഷ്ടത്തിന് കാരണമെന്ന പിണറായിയുടെ വാദത്തിലും കഴമ്പില്ല. പിന്‍ഗാമിയായ എസ്. ശര്‍മ, കരാര്‍ പ്രകാരം കാന്‍സര്‍ സെന്ററിന് സഹായം നല്കി കരാറിന് നിയമപ്രാബല്യം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് കരാറിന് നിയമപരമായ സാധുതയില്ലെന്ന് വ്യക്തമായതായും അതിനാല്‍ നിയമപ്രാബല്യം നല്കാന് കഴിയില്ലെന്ന് ബോധ്യമായതായും ശര്‍മ മൊഴി നല്‍കിയിട്ടുണ്ട്.
വൈദ്യുത പദ്ധതികളുടെ അറ്റകുറ്റപ്പണിക്ക് ലാവലിന്‍ കമ്പനിക്ക് ഉയര്‍ന്ന തുകയാണ് നല്‍കിയതെന്ന് സി. ബി. ഐ വാദിച്ചു. ഒരുകോടി രൂപയില്‍ താഴെയുള്ള തുകയ്ക്കാണ് കര്‍ണാടകത്തിലും തമിഴ്നാട്ടിലും സമാന സ്വഭാവമുള്ള പദ്ധതികള്‍ പുതുക്കിപ്പണിതത്. കേരളത്തിലെ നേര്യമംഗലം പദ്ധതിപോലും 98 ലക്ഷത്തിന് അറ്റകുറ്റപ്പണി തീര്‍ത്തു. എന്നാല്‍ ലാവലിന്‍ പുതുക്കിപ്പണിത പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ക്ക് വന്‍ ചെലവുവന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്ന ആവശ്യം ജി. കാര്ത്തികേയന് വൈദ്യുതി മന്ത്രിയായിരുന്ന കാലത്തെ കുറ്റിയാടി പദ്ധതിയുമായി ബന്ധപ്പെട്ടതാണെന്ന പിണറായിയുടെ വാദം തെറ്റാണ്. 1997 ഡിസംബറില്‍ കമ്പനി പ്രതിനിധി ക്ലൗഡ് ട്രെന്‍ഡല്‍ പിണറായിക്കയച്ച കത്തില്‍ 103 കോടി രൂപ മലബാര്‍ കാന്‍സര്‍ സെന്ററിന് നല്‍കാമെന്ന് പറഞ്ഞിരുന്നു. കരാറിനെ വിമര്‍ശിച്ച ബാലാനന്ദന് കമ്മിറ്റിയില്‍ സാങ്കേതിക വിദഗ്ധരില്ലെന്ന പിണറായിയുടെ വാദം പരിഗണക്കേണ്ടതില്ലെന്ന് സി. ബി. ഐ വ്യക്തമാക്കി. ബാംഗ്ലൂരിലെ സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ബാലാനന്ദന് കമ്മറ്റി റിപ്പോര്‍ട്ട് ശരിവെച്ചിട്ടുണ്ടെന്നും സി. ബി. ഐ പറഞ്ഞു.
കരാറില്‍ ഉള്‍പ്പെടാത്ത കാന്‍സര്‍ സെന്റര്‍ നിര്‍മാണത്തിന് ലാവലിന്‍ കമ്പനി സഹായം നല്‍കാത്തത് കരാര്‍ ലംഘനമാകുന്നതെങ്ങനെയെന്ന് കോടതി പ്രോസിക്യൂട്ടറോട് ആരാഞ്ഞു. കേസിലെ പ്രതിയായ സിദ്ധാര്‍ത്ഥ മോനോന് ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടതെങ്ങനെയെന്നും കോടതി ആരാഞ്ഞു
എന്താണപ്പനേ, ഈ ഭാഗീക കരാര്‍?
കണ്ടല്ലോ,
"ലാവലിന്‍ - ഭാഗീക കരാര്‍ ഒപ്പിട്ടത് പിണറായി വിജയന്റെ ചേംബറില്‍" എന്ന ഭയാനക നിയമലംഘനത്തെ തോരണം കെട്ടി അലങ്കരിച്ചു വെച്ചിരിക്കുന്നത്. നിയമബിരുദധാരിയല്ലേ അങ്ങ്? എന്താണീ ഭാഗീക കരാര്‍? അങ്ങനെയൊരു കരാറുണ്ടോ? ലോകത്തെവിടെയെങ്കിലും കരാറുകള്‍ ഭാഗീകമായി ഒപ്പിട്ട ചരിത്രമുണ്ടോ? അതിസമ്പന്നമായ അന്തര്‍ദേശീയ പരിചയമുളള അങ്ങ് എപ്പോഴെങ്കിലും ഇങ്ങനെയൊരേര്‍പ്പാട് കേട്ടിട്ടുണ്ടോ? എന്താണീ ഭാഗീക കരാര്‍ എന്ന സംശയം ആ പത്രമെടുത്തു നിവര്‍ത്തിയപ്പോള്‍ അങ്ങേയ്ക്കെങ്കിലും തോന്നിയിരുന്നോ?
സംഭവിച്ചതെന്തായിരുന്നു? മലബാര്‍ കാന്‍സര്‍ സെന്ററിനു വേണ്ടിയുളള ധാരണാപത്രത്തില്‍ ലാവലിന്‍ പ്രതിനിധിയും സര്‍ക്കാര്‍ പ്രതിനിധിയും ഒപ്പിട്ടത് രണ്ടു ദിവസങ്ങളിലായിട്ടാണ്. 1997 ഏപ്രില്‍ 23ന് ക്ലോസ് ട്രെന്‍ഡലും 1997 ഏപ്രില്‍ 25ന് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കെ എസ്ഇബി ചെയര്മാന് മോഹനചന്ദ്രനും. സിബിഐ ഇക്കാര്യം കോടതിയില്‍ പറഞ്ഞു, അതിനെന്താ കുഴപ്പമെന്ന് ജഡ്ജി ചോദിക്കുകയും ചെയ്തു. ഒപ്പിട്ട തീയതികളില്‍ വ്യത്യാസമുണ്ടെന്ന് വലിയ കുറ്റമായി സിബിഐ അഭിഭാഷകന് ചൂണ്ടിക്കാട്ടിയതിനെയാണ് മാതൃഭൂമിയിലെ ഭാവനാശാലി ഭാഗീക കരാര്‍ എന്നു വ്യാഖ്യാനിച്ചുകളഞ്ഞത്.
കരാറില്‍ രണ്ടുകക്ഷികള്‍ രണ്ടു തീയതികളില്‍ ഒപ്പിട്ടാല്‍, അതു ഭാഗീകമായ കരാറാകുന്ന യുക്തി നിയമബിരുദമുളള അങ്ങേയ്ക്കു ദഹിക്കുതാണോ? ഇങ്ങനെയൊരു മണ്ടത്തരം ഒന്നാം പേജില്‍ എഴുതിപ്പിടിപ്പിച്ച പത്രത്തിന്റെ എഡിറ്റര്‍ക്ക് അഭിഭാഷകവൃത്തിയില്‍ ചെറിയ പരിചയം കൂടിയുണ്ട് എന്നു വരുന്നത് എന്തൊരു വിരോധാഭാസമാണ്! ഭാഗീക കരാര്‍ പോലും. പിണറായിയ്ക്കെതിരെയാണെങ്കില് എന്തു വിഡ്ഢിത്തവും ഒന്നാം പേജില്‍ അച്ചടിക്കുമെന്ന മനോഭാവത്തിനെ എന്തുപേരിലാണ് വിളിക്കേണ്ടത്? അങ്ങു തന്നെ നിര്‍ദ്ദേശിക്കുക.
താങ്കളുടെ പത്രത്തിലെ ലാവലിന്‍ വിശകലന പാചകവിധിയുടെ ഒരു സാമ്പിള്‍ സന്ദര്‍ഭവശാല്‍ പരിചയപ്പെടുത്തിയെയേുളളൂ. നമുക്ക് മഹാനവമി ദിനത്തിലെ വിശകലനത്തിലേയ്ക്കു മടങ്ങാം. അതില്‍ നിന്ന് ഉദ്ധരിക്കട്ടെ,
കേസിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെയെത്തിയ അഭിഭാഷകന് കോടതിയുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും ഉത്തരംമുട്ടി നിന്നു. കരാര്‍ നിയമം സംബന്ധിച്ച് സി.ബി.ഐ. അഭിഭാഷകന്റെ ധാരണാക്കുറവ് പലതവണ കോടതി ചൂണ്ടിക്കാട്ടി. കേസ് വിശദമായി പഠിച്ചുവരാന്‍ പലദിവസവും വാദത്തിനിടെ കോടതി പറഞ്ഞു. സി.ബി.ഐയുടെ വാദത്തില്‍ ക്ഷമ നശിച്ച് കോടതി ഇറങ്ങിപ്പോയ സംഭവവും ഉണ്ടായിട്ടുണ്ട്. സാങ്കേതിക വിദഗ്ധരില്ലാതെ പിണറായി വിജയന് കാനഡ സന്ദര്‍ശിച്ചത് എന്തിനാണെന്ന് ഹര്‍ജി പരിഗണിച്ച പലദിവസങ്ങളിലും കോടതി സി.ബി.ഐയോട് ആരാഞ്ഞിരുന്നു. ലാവലിന്‍ കമ്പനിയുടെ ക്ഷണപ്രകാരമാണ് പിണറായി പോയതെന്ന് പറഞ്ഞ് സി.ബി.ഐ ഒഴിയുകയായിരുന്നു. അത്തരത്തിലൊരു ക്ഷണമുണ്ടെങ്കില്‍ അതിന്റെ തെളിവ് ഹാജരാക്കാനും കോടതി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് കൃത്യമായ വാദം പറയാന്‍ സി.ബി.യ്ക്ക് കഴിഞ്ഞില്ല. സിദ്ധാര്‍ത്ഥ മേനോനെതിരെ അഴിമതിയും ഗൂഢാലോചനയുമാണ് സി.ബി.ഐ ആരോപിച്ചിരുന്നത്. അഴിമതി സംബന്ധിച്ച വാദമുഖങ്ങള്‍ നിരത്തിയെങ്കിലും ഗൂഢാലോചനയില്‍ ഇദ്ദേഹത്തിന് പങ്കുണ്ടെ് വ്യക്തമാക്കിയില്ല. ഇത് വ്യക്തമാക്കാന്‍ നിരവധി അവസരങ്ങള്‍ നല്കി. ഇതിന് വേണ്ടി ഒരു വിചാരണ തന്നെ മാറ്റിവെച്ചു.
ലാവലിന്‍ കേസിന്റെ കുറ്റപത്രത്തില്‍ ഓരോ പ്രതികള്‍ക്കെതിരെയും പ്രത്യേകം പ്രത്യേകമായി അക്കമിട്ട് നിരത്തിയ കുറ്റങ്ങള്‍ കൃത്യമായി കോടതിക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ സി.ബി.ഐ. അഭിഭാഷകന് വീഴ്ചയുണ്ടായി. പലപ്പോഴും പ്രതികള്‍ക്കെതിരെ സി.ബി. ഐ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ച് അതില്‍ സി.ബി.ഐ യ്ക്ക് എന്ത് പറയാനുണ്ടെന്ന് കോടതി ചോദിച്ച് മനസ്സിലാക്കുന്ന സാഹചര്യമായിരുന്നു. ഹൈക്കോടതിയിലെ പ്രഗത്ഭരായ അഭിഭാഷകരാണ് പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്നത്. അവരുടെ വാദമുഖങ്ങള്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താതെയാണ് പ്രോസിക്യൂഷന് കോടതിയില്‍ സി.ബി.ഐയുടെ വാദങ്ങള്‍ നിരത്തുന്നത്. പലപ്പോഴും സി.ബി.ഐ ഉയര്‍ത്തിക്കൊണ്ടുവന്ന കേസിന്റെ വസ്തുതകള്‍ കോടതിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുില്ല. പിണറായി വിജയന്റെ ചേംബറില്‍ വെച്ച് എസ്.എന്‍.സി ലാവലിനുമായി കരാര്‍ ഒപ്പിടുമ്പോള്‍ സാക്ഷിയായി ഉണ്ടായിരുന്ന ദിലീപ് രാഹുലനെയും ആദ്യ കരാര്‍ ഉണ്ടാക്കുമ്പോള്‍ മന്ത്രിയായിരുന്ന കാര്‍ത്തികേയനെയും പ്രതിയാക്കുന്നില്ലേയെന്ന് നിരവധി തവണ കോടതി ആരാഞ്ഞെങ്കിലും ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നതിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സി. ബി.ഐ യ്ക്ക് കഴിഞ്ഞില്ല.
വല്ലാത്ത വെപ്രാളമാണല്ലോ സര്, അങ്ങയുടെ പത്രത്തിന്. വിധി വരുന്നതിനു മുമ്പേ സിബിഐയുടെ അഭിഭാഷകന്റെ വാദം ശരിയായില്ലെന്ന് ഒരു പത്രം പ്രചരിപ്പിക്കുന്നത് എന്തു സന്ദേശമാണ് വായനക്കാരനും സമൂഹത്തിനും നല്‍കുക? പിണറായിയുടെ വിടുതല്‍ ഹര്‍ജി കോടതി തളളിയെിരിക്കട്ടെ. ഈ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ആ വിധിയെ നാം എങ്ങനെ സമീപിക്കണം? ഹൈക്കോടതിയിലെ പ്രഗത്ഭരായ അഭിഭാഷകര്‍ ഏറ്റവും നന്നായി വാദിച്ചിട്ടും, അവരുടെ വാദങ്ങളെ പ്രതിരോധിക്കാന്‍ സിബിഐ അഭിഭാഷകന് അമ്പേ പരാജയപ്പെട്ടിട്ടും വിധി പിണറായിക്കെതിരായാല്‍ നീതിനിര്‍വഹണത്തില്‍ പിന്നെന്തു വിശ്വാസ്യത? വാദവും പ്രതിവാദവും വിചാരണയുമൊന്നും വേണ്ട, മാതൃഭൂമി വായിച്ച് ജഡ്ജിമാര്‍ വിധി പറഞ്ഞാല്‍ മതി എന്നാണോ? വിധി വരാന്‍ കാത്തുനില്‍ക്കാതെ ഈ വിശകലനം അച്ചടിച്ചു പ്രസിദ്ധീകരിച്ചതിന്റെ കാരണം താങ്കള്‍ അന്വേഷിക്കുമോ? വീരേന്ദ്രകുമാര്‍ അറിയാതെ.
നമുക്കു കേസിലേയ്ക്കും വാര്‍ത്തയിലേയ്ക്കും മടങ്ങാം. ഇനി താങ്കള്‍ ഒക്ടോബര്‍ നാലിന്റെ വാര്‍ത്ത ഒന്നുകൂടി നോക്കൂ. സിബിഐയുടെ വാദമാണല്ലോ ഒന്നാംപേജില്‍ അത്യാര്‍ഭാടത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേസവതരിപ്പിക്കുന്നതില് ഇപ്പറഞ്ഞ സിബിഐ അഭിഭാഷകന് തികഞ്ഞ പരാജയമാണെ് ആ വാര്‍ത്തയിലെവിടെയെങ്കിലും മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടോ? പ്രതിയ്ക്കു സഹായകരമായ വാദങ്ങളാണ് സിബിഐ അഭിഭാഷകന്റേത് എന്നൊന്നും ഇതിനു മുമ്പൊരിക്കലും താങ്കളുടെ പത്രം റിപ്പോര്‍ട്ടു ചെയ്തില്ലെന്നു മാത്രമല്ല, വാദിഭാഗം അഭിഭാഷകന് മനസില്പോലും ചിന്തിക്കാത്ത ഭാഗീകകരാര് എന്ന വ്യാഖ്യാനം സ്വന്തമായി ചമച്ച് തലക്കെട്ടൊരുക്കുകയും ചെയ്തു, മാതൃഭൂമി.
ലാവലിന്‍ കരാറിനെ എതിര്‍ത്തതില്‍ പ്രകോപിതനായി ധനവകുപ്പ് സെക്രട്ടറിയായിരുന്ന വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി വിജയന് ഫയലിലെഴുതി എന്ന കളളക്കഥ പ്രചരിപ്പിച്ച മനോരമ പോലും ഇത്രയ്ക്കധപതിച്ചില്ല. പിണറായി വിജയനെതിരെ സിബിഐ നിരത്തിയ വാദങ്ങളുടെ വ്യാഖ്യാനം സ്വന്തമായി നിര്‍മ്മിച്ചു പ്രോത്സാഹിപ്പിച്ച മാതൃഭൂമിയ്ക്ക് പൊടുന്നനെ സിബിഐയുടെ വക്കീലിനുമേല് എങ്ങനെ അവിശ്വാസമുണ്ടായി? ആരാണ് ആ അവിശ്വാസത്തിനു പിന്നില്‍?
പിണറായി വിജയന്റെ ഗൂഢാലോചന എന്ന പച്ചക്കളളംഒക്ടോബര് നാലിന്റെ ലാവലിന്‍ വാര്‍ത്തയുടെ ലീഡ് ഇങ്ങനെ -
ലാവലിന്‍ കരാര്‍ ഭാഗികമായി അംഗീകരിച്ചത് പിണറായി വിജയന്റെ ചേംബറില്‍ വെച്ചാണെും ഗൂഢാലോചനയില്‍ പങ്കില്ലെന്ന പിണറായിയുടെ വാദം പൊള്ളയാണെും സി. ബി. ഐ വ്യക്തമാക്കി.
പ്രിയപ്പെട്ട എഡിറ്ററേ. ലാവലിന്‍ ഗൂഢാലോചനയില്‍ തനിക്കു പങ്കില്ലെന്ന് പിണറായി എവിടെയും വാദിച്ചിട്ടില്ല. നടന്നത് ഗൂഢാലോചനയല്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. രണ്ടും തമ്മിലുളള വ്യത്യാസം താങ്കള്‍ക്ക് അറിയാത്തതല്ല. വാര്‍ത്ത വായിച്ചാല്‍ തോന്നുക, കരാറുണ്ടാക്കുന്നതില്‍ ഗൂഢാലോചനയുണ്ട് എന്ന് പിണറായി സമ്മതിച്ചെന്നല്ലേ. ഗൂഢാലോചനയുണ്ട് എന്ന് സമ്മതിച്ച്, തനിക്കതില്‍ പങ്കില്ലെന്ന് പ്രതിസ്ഥാനത്തു നില്ക്കുന്നയാള് ഏതെങ്കിലും കോടതിയില്‍ വാദിക്കുമോ? അങ്ങു നിയമം പഠിച്ചയാളല്ലേ, എന്തു തോന്നുന്നു? ഇത്തരം ഫാലസികളാണ് താങ്കളുടെ പത്രത്തിലെ ലാവലിന്‍ വിശകലനങ്ങളുടെ മുക്കാലേ മുണ്ടാണിയും
എന്താണ് ലാവലിന്‍ കരാറിലെ ഗൂഢാലോചന? ചില വിവരങ്ങള്‍ നിരത്താം. നിയമബിരുദമുളള അങ്ങു പരിശോധിക്കൂ. എന്നിട്ട് നിഗമനങ്ങളിലെത്തൂ.
ആരാണുത്തരവാദി? കാര്‍ത്തികേയനോ പത്മരാജനോ?പിഎസ്പി നവീകരണത്തിന് എസ്എന്‍സി ലാവലിനുമായി കെഎസ്ഇബി കരാറുണ്ടാക്കുമ്പോള്‍ ജി കാര്‍ത്തികേയനായിരുന്നു വൈദ്യുതി മന്ത്രി. പളളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിനുളള ധാരണാപത്രം അവരുമായി കെഎസ്ഇബി ഒപ്പുവെച്ചത് 1995 ആഗസ്റ്റ് പത്തിന്. ചര്‍ച്ചകള്‍ക്കായി വൈദ്യുതി മന്ത്രി ജി കാര്ത്തികേയന് കാനഡ സന്ദര്‍ശിച്ചത് 1995 ഒക്ടോബറില്‍. തുടര്‍ന്ന് 1996 ഫെബ്രുവരി 26ന് അന്തിമ കരാറുമുണ്ടാക്കി.
കെ കരുണാകരനെ സ്ഥാനഭ്രഷ്ടനാക്കി എ കെ ആന്റണി മുഖ്യമന്ത്രിയായതിനെ തുടര്‍ന്നാണല്ലോ ജി. കാര്ത്തികേയന് വൈദ്യുതി മന്ത്രിയായത്. സി വി പത്മരാജനായിരുന്നു ആ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രി. അക്കാലത്ത് 13 വൈദ്യുതിപദ്ധതികളാണ് എംഒയു റൂട്ടു വഴി വിഭാവനം ചെയ്തത്. അതില്‍ മൂന്ന് ജലവൈദ്യുത പദ്ധതികള്‍.
ആദ്യം ഒരു കമ്പനിയുമായി ധാരണാപത്രം ഒപ്പിടുന്നു, പിന്നീട് അവരുമായി അടിസ്ഥാന കരാറിലേര്‍പ്പെടുന്നു, എന്നിട്ട് സപ്ലൈ കരാര്‍ അവര്‍ക്കു തന്നെ നല്കുന്നു. ഇതായിരുന്നു രീതി. കുറ്റിയാടി എക്സ്ടെന്‍ഷന്‍ പദ്ധതിയ്ക്കു കരാറുണ്ടാക്കിയ രീതി അങ്ങേയ്ക്കു പരിശോധിക്കാം. സി വി പത്മരാജന് വൈദ്യുതി മന്ത്രിയായിരിക്കെ 1995 ആഗസ്റ്റില്‍ കുറ്റിയാടി എക്സ്ടെന്ഷനുവേണ്ടി എസ്എന്‍സി ലാവലിനുമായി ധാരണാപത്രം ഒപ്പുവെച്ചു. തുടര്‍ന്ന് അവരുമായി അടിസ്ഥാന കരാര്‍. അപ്പോഴേയ്ക്കും അദ്ദേഹത്തിനു മന്ത്രിസ്ഥാനം നഷ്ടമായി.
തുടര്‍ന്ന് ചുമതലയേറ്റ ജി. കാര്ത്തികേയന് ഇതേ പദ്ധതിയ്ക്കു വേണ്ടി എസ്എന്‍സി ലാവലിനുമായി സപ്ലൈ കരാര്‍ ഒപ്പിട്ടത് 1995 ആഗസ്റ്റ് പത്തിന്. ഓര്‍ക്കുക. കുറ്റിയാടി പദ്ധതിയ്ക്കു വേണ്ടി എസ്എന്‍സി ലാവലിനുമായി സപ്ലൈ കരാര്‍ ഒപ്പിട്ട അതേ ദിവസം തയൊണ് പിഎസ്പി പദ്ധതികളുടെ നവീകരണത്തിനുവേണ്ടിയുളള ധാരണാപത്രവും ഒപ്പിട്ടത്. കുറ്റ്യാടി പദ്ധതിയ്ക്കു വേണ്ടി സി വി പത്മരാജന്റെ കാലത്ത് എസ്എന്‍സി ലാവലിനുമായി ഒപ്പിട്ട ധാരണാപത്രം ജി കാര്‍ത്തികേയന്റെ കാലത്ത് അതേ കമ്പനിയുമായി സപ്ലൈ കരാറിലെത്തിയതു പോലെതന്നെയാണ് ജി കാര്‍ത്തികേയന്റെ കാലത്ത് പിഎസ്പി നവീകരണത്തിനു വേണ്ടി എസ്എന്‍സി ലാവലിനുമായി ഒപ്പിട്ട ധാരണാപത്രം പിണറായി വിജയന്റെ കാലത്ത് സപ്ലൈ കരാറായി മാറിയതും.
ഇതില്‍ പിഎസ്പി കരാറിന്റെ ഒപ്പിടല്‍ മാത്രം എങ്ങനെ ഗൂഢാലോചനയാകും? അഥവാ അതു ഗൂഢാലോചനയാണെങ്കില്‍ സിബിഐ പറയുന്നതുപോലെ കാര്ത്തികേയന് എങ്ങനെ ''ഫൗണ്ടര്‍ ഓഫ് ദി കോസ്പിറസി'' ആകും? അല്പകാലമെങ്കിലും അഭിഭാഷകവൃത്തി ചെയ്ത അങ്ങ്, സിബിഐയുടെ കുറ്റപത്രം മറിച്ചു നോക്കണം. അതില്‍ ഖണ്ഡിക 10.2.68ല്‍ സിബിഐ ആരോപിക്കുന്നത്, പിഎസ്പി കരാറിന്റെ എംഒയു ഒപ്പുവെച്ചതു മുതലാണ് ഗൂഢാലോചന ആരംഭിക്കുന്നത് എന്നാണ്
(hatching of the conspiracy commenced on the date of signing of the MOU). ഈ ആരോപണമെങ്ങനെയാണ് സര്, ശരിയാവുക? ഇതു വകവെച്ചുകൊടുക്കാന്‍ അങ്ങയിലെ അഭിഭാഷകനു കഴിയുമോ? കറുത്ത കോട്ടണിഞ്ഞു നടന്ന കാലത്ത് കുറ്റപത്രങ്ങളും കുറ്റാരോപണങ്ങളുമൊക്കെ അങ്ങും പരിചയപ്പെട്ടിട്ടുണ്ടാകുമല്ലോ.
പിഎസ്പി നവീകരണത്തിന് എംഒയു ഒപ്പുവെച്ച അതേ ദിവസമാണ് കുറ്റിയാടി എക്സ്ടെന്‍ഷന്‍ പദ്ധതിയ്ക്കു വേണ്ടിയുളള സപ്ലൈ കരാര്‍ ഒപ്പുവെച്ചത് എന്നിരിക്കെ, രണ്ടും ഒരേ രീതിയാണെന്നിരിക്കെ, കുറ്റിയാടിയെ മറന്ന് പിഎസ്പി നവീകരണത്തിനു മാത്രം എസ്എന്‍സി ലാവലിനുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് യാതൊരു നിലനില്‍പ്പുമില്ല.
കുറ്റപത്രത്തിലെ ഖണ്ഡിക 10.4.3ല്‍ സിബിഐ ജി കാര്‍ത്തികേയനെ വിശേഷിപ്പിക്കുന്നത്, "ഫൗണ്ടര്‍ ഓഫ് ദി കോസ്പിറസി" എന്നാണ്. ഗൂഢാലോചനയുടെ സൃഷ്ടാവത്രേ. എസ്എന്‍സി ലാവലിനുമായി കരാറുണ്ടാക്കിയത് ഗുഢാലോചനയുടെ ഫലമായിട്ടായിരുന്നുവെങ്കില് ആ ഗൂഢാലോചന തുടങ്ങി വെച്ചത് സി വി പത്മരാജനല്ലേ. അദ്ദേഹത്തിനല്ലേ ആ വിശേഷണം ചേരുക?
അദ്ദേഹമല്ലേ കുറ്റിയാടി പദ്ധതിയുടെ എംഒയുവും അന്തിമ കരാറും ഒപ്പിട്ടത്? പത്മരാജന്റെ കാലത്ത് ഒപ്പിട്ട എംഒയു നേര്വഴിയിലുളളതും ജി. കാര്‍ത്തികേയന്റെ കാലത്ത് ഒപ്പിട്ട എംഒയു ഗൂഡോലോചനയുടെ സന്തതിയും ആകുന്ന മായാജാലത്തിന് നിയമപരമായി വല്ല നിലനില്‍പ്പുമുണ്ടോ?
ഞങ്ങള്‍ പറയുന്നത് അങ്ങേയ്ക്കു വിശ്വാസം വരുന്നില്ലെങ്കില്‍ 2005 ജൂലൈ 19ന് ജി കാര്ത്തികേയന് നിയമസഭയില്‍ നടത്തിയ പ്രസംഗം വായിക്കുക.
ആ പ്രസംഗം മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. തീയതി എന്നാണെന്നോ?. 2005 ആഗസ്റ്റ് 4.
ജൂലൈ 19ന്റെ പ്രസംഗം ആഗസ്റ്റ് നാലിനാണോ റിപ്പോര്‍ട്ടു ചെയ്യുന്നത് എന്ന സംശയം ന്യായമായും അങ്ങേയ്ക്കുണ്ടാകാം. അതും നിയമസഭയിലെ പ്രസംഗം. ടി. അരുണ്‍കുമാറും എസ്എന്‍ ജയപ്രകാശുമൊക്കെയാണ് അക്കാലത്ത് നിയമസഭാ റിപ്പോര്‍ട്ടിംഗിന്റെ ചുമതലയുണ്ടായിരുന്നവര്‍. നിയമസഭയില്‍ നടത്തുന്ന പ്രസംഗം പിറ്റേന്ന് ഒന്നുകില്‍ നിയമസഭാ അവലോകനത്തില്‍ ഇടംപിടിക്കും. പ്രാധാന്യമുളളതാണെങ്കില്‍ പ്രത്യേകം നല്‍കും. അതാണല്ലോ നടപ്പുരീതി.
പക്ഷേ, 2005 ജൂലൈ 19ന് നിയമസഭയില്‍ പ്രസംഗിച്ച ജി കാര്ത്തികേയന് ആ ഭാഗ്യം ഉണ്ടായില്ല. മാതൃഭൂമി ആ പ്രസംഗം ക്ലീനായി തമസ്കരിച്ചു. പിന്നീടതു വിവാദമായി. തടിയൂരാന്‍ പ്രസംഗം കഴിഞ്ഞ് പതിനാറാം നാള് അതു റിപ്പോര്‍ട്ടു ചെയ്തു. എഡിറ്റ് പേജില്‍.
പിഎസ്പി നവീകരണക്കരാറിന്റെ പിതൃത്വം പിണറായി വിജയന്റെ തലയിലിട്ട് മാതൃഭൂമിയടക്കം എഴുതിത്തകര്ക്കുന്ന കാലത്താണ് കാര്‍ത്തികേയന്റെ പ്രസംഗം. അദ്ദേഹം വെളിപ്പെടുത്തിയ വിവരങ്ങളോ, ആ വിശകലനങ്ങളുടെ അടിവേരു തകര്‍ക്കുന്നതും. തങ്ങള്‍ക്കൊന്നും ഒളിക്കാനില്ല എന്ന് മേനി പറഞ്ഞുകൊണ്ടാണ് വൈകിയെങ്കിലും ആ പ്രസംഗം മാതൃഭൂമി പ്രസിദ്ധീകരിച്ചത്. പക്ഷേ, ആ പ്രസംഗത്തിനു ശേഷവും കാര്‍ത്തികേയന്റെ വെളിപ്പെടുത്തലുകള്‍ മാതൃഭൂമിയുടെ വിശകലന വീരന്മാര് പരിഗണിച്ചില്ല എന്നിടത്താണ് നിങ്ങളുടെ നിഷ്പക്ഷ നാട്യം തകരുന്നത്. എങ്ങനെയാണ് പിഎസ്പി നവീകരണക്കരാറുണ്ടായത് എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കാര്ത്തികേയന് വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകളിലേയ്ക്ക്....
എസ്. എന്‍.സി ലാവ്ലിന് എ കമ്പനിക്ക് കേരളവുമായിട്ടുള്ള ബന്ധം, ഇടുക്കി പ്രോജക്ടിന്റെ കണ്‍സല്‍ട്ടന്റായിരുന്നു. പി.എസ്.ശ്രീനിവാസന്റെ കാലം മുതലുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് നില്ക്കുന്ന അഖില ലോക പ്രശസ്തമായ ഒരു കമ്പനി എന്ന് അതിന്മുമ്പ് ഇവിടെ എല്ലാവരും നിയമസഭയില്‍ പറഞ്ഞിരുന്ന ഒരു കമ്പനിയാണ്. ഇന്റര്‍നാഷണല്‍ ലെവലില്‍ വളരെ പരിഗണിക്കപ്പെടുന്ന ഒരു കമ്പനിയാണ്. ഇനി ഇപ്പോള്‍ അങ്ങനെ അല്ലെങ്കിലും ഞാന്‍ തര്‍ക്കിക്കാനൊന്നും വരുന്നില്ല. അങ്ങനെയുള്ള ഒരു കമ്പനിയാണ് പുതിയ തീരുമാനമനുസരിച്ച് കേന്ദ്രഗവമെന്റുമായി ബന്ധപ്പെട്ട് വന്നത്. ഇവിടെ ഞാന്‍ മന്ത്രിയായതിനുശേഷം എ.കെ.ആന്റണിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളുമായി കനേഡിയന്‍ അംബാസിഡര്‍ ആവശ്യമായ ചര്‍ച്ച നടത്തി. അതൊരു വികസിത രാഷ്ട്രമാണ്. ആ വികസിത രാഷ്ട്രത്തിന് പണം അഫോര്‍ഡ് ചെയ്യാന്‍ പറ്റും. അവരുടെ ഗ്രാന്റ് സ്വീകരിച്ച് ഈ പദ്ധതികള്‍ നവീകരിക്കുക എന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ഈ പ്രോജക്ട് ഏറ്റെടുത്തത്.
കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടാണ് എസ്എന്‍സി ലാവലിന്‍ വന്നത് എന്നും എ കെ ആന്റണിയുമായും തന്റെ മറ്റു സഹപ്രവര്‍ത്തകരുമായും കനേഡിയന്‍ അംബാസഡര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കരാറെന്നും കാര്ത്തികേയന് തുറന്നു പറഞ്ഞത് കേരള നിയമസഭയിലാണ്. സിബിഐ അന്വേഷണമൊക്കെ വരുന്നതിന് എത്രയോ മുമ്പ്. അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഒരഭിഭാഷകന്റെ നിര്‍ദ്ദേശാനുസരണം ആലോചിച്ചുറപ്പിച്ചു നല്കു മൊഴിയുടെ വിശ്വാസ്യതയല്ല, കാര്‍ത്തികേയന്റെ ഈ പ്രസംഗത്തിനുളളത്. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്നുയര്‍ന്ന സത്യവാങ്മൂലമാണത്.
പ്രിയപ്പെട്ട കേശവമേനോന്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് എ കെ ആന്റണിയടക്കമുളളവരുമായി കനേഡിയന്‍ അംബാസഡര്‍ നടത്തിയ ചര്‍ച്ചയാണോ ഗൂഢാലോചന. ആ ചര്ച്ചയല്ലേ, പിഎസ്പി നവീകരണത്തിന്റെ കരാറിലേയ്ക്കും കുറ്റിയാടി പദ്ധതിയുടെ സപ്ലൈ കരാറിലേയ്ക്കും നയിച്ചത്. അതല്ലേ കാര്ത്തികേയന് പറഞ്ഞതിന്റെ അര്‍ത്ഥം?.
കുറ്റിയാടിയെക്കുറിച്ചു കാര്ത്തികേയന് പറഞ്ഞതെന്താണെന്നോ?
എനിക്ക് മുന്‍പുള്ള ബഹുമാന്യനായ സി.വി.പദ്മരാജന് മന്ത്രിയായിരുപ്പോള്‍ കെ.കരുണാകരന് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. ആ സമയത്ത് കാനഡയില്‍ പോയി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വന്ന ആദ്യത്തെ എം.ഒ.യു ആണ് കുറ്റിയാടി എക്സ്റ്റന്‍ഷന്‍. 50 മെഗാവാട്ടിന്റേത്. ഞാന്‍ ഏപ്രില്‍ 21 ന് മന്ത്രിയായി വന്നതിനു ശേഷം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ മുന്നോട്ട്നീങ്ങിയിരുന്നു. അങ്ങനെ വന്നപ്പോള്‍ സ്വാഭാവികമായും മലബാറിന്റെ വൈദ്യുതീക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രോജക്ട് എന്നുള്ള നിലയില്‍ ഞാന്‍ അ്ന്ന് മന്ത്രി എന്ന നിലയില്‍ എന്റെ ഭരണകാലത്ത് അത് ഒപ്പുവെച്ചു എന്നത് ശരിയാണ്.
എന്തുകൊണ്ടാണ് ഇത്തരം കരാറുകളുണ്ടായത്? കാരണം കാര്ത്തികേയന് തന്നെ പറയട്ടെ,
ഐക്യജനാധിപത്യ മുണി അധികാരം ഏറ്റെടുത്തതിനു ശേഷം എ.കെ.ആന്റണി പ്രഖ്യാപിച്ചതനുസരിച്ച് മലബാറിന്റെ വൈദ്യുതിക്ഷാമത്തിനു വേണ്ടിയാണ് അടിയന്തരമായി അവിടെ ആയിരം ട്രാന്‍സ്ഫോര്‍മറുകള്‍ കൊണ്ടു വന്നത്. പുതിയ ലൈനുകള്‍ കൊണ്ടുവന്നത്. പുതിയ സബ്സ്റ്റേഷനുകള്‍ കൊണ്ടു വന്നത്. മലബാറിലെ വൈദ്യുതക്ഷാമം പരിഹരിക്കുതിനുവേണ്ടി കണ്ണൂര്‍ പ്രോജക്ട് കൊണ്ടുവന്നു. അത് നടക്കാതെ പോയത് നിങ്ങള്‍ക്കെല്ലാം അറിയാം. അതിന്റെ ഭാഗമായിട്ടാണ് കുറ്റിയാടി വന്നത്. അപ്പോള്‍ ഗവണ്മെന്റിന് മാറി ചിന്തിക്കേണ്ടി വന്നു. കെ.എസ്.ഇ.ബി ക്ക് ഏറ്റെടുക്കാന്‍ പണമില്ല. കെ. എസ്.ഇ.ബി ഭീകരമായ ഒരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കു ഒരു കാലഘട്ടത്തായിരുന്നു കേരളത്തില്‍ കുറ്റിയാടി എക്സ്റ്റന്‍ഷന്‍ പ്രോജക്ട് (50 മെഗാവാട്ട്) വരുന്നു.അതിനുശേഷം പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം റീനൊവേഷന്‍ പ്രോജക്ട് വരുന്നു. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ അഭിപ്രായം ആദ്യം അനുകൂലം ആയിരുന്നില്ല. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി പറഞ്ഞത് പൂര്‍ണമായും സ്വീകരിക്കാന്‍ കഴിയില്ല എന്നുള്ളത് നമ്മുടെ എക്സ്പെര്‍ട്ടുകളുടെ നിഗമനത്തിലാണ്. അതില്‍ പിടിവാശി വല്ലതും ഉണ്ടോ? സെന്‍ട്രല്‍ ഇലക്ട്രിസ്റി അതോറിറ്റി പറഞ്ഞത് എന്താണ്? മൂന്നു പദ്ധതികളുടെയും എക്സ്റ്റന്‍ഷന്‍ പൂര്‍ത്തിയായിട്ട് മതി നവീകരണം. പള്ളിവാസല്‍ പദ്ധതിയുടെ കാലാവധി 30 കൊല്ലമാണെന്ന ടെക്നിക്കല്‍ സങ്കല്‍പ്പം ഉണ്ട്. 50 വര്‍ഷം കഴിഞ്ഞ പദ്ധതികൊണ്ട് എന്തു പ്രയോജനം? ഉല്പാദനം കുറയും. നവീകരണം അത്യാവശ്യമായിട്ട് വരും. അത് മന്ത്രി പറയുന്നതല്ല. എക്സ്പേര്‍ട്ട് പറഞ്ഞതാണ്. മാത്രമല്ല, മൂന്നു പദ്ധതികളുടെയും സാധ്യതാ പഠനം ഉണ്ട്. കേന്ദ്രഗവമെന്റിന്റെ അനുമതി ഇല്ലാതെ ഇതൊന്നും സാധ്യമല്ല. നരസിംഹറാവു ഗവണ്മെന്റ് വന്നപ്പോഴാണ് എം.ഒ.യു വഴിയിലൂടെ എന്ന സിസ്റ്റം വന്നത്. എം. ഒ.യു റൂട്ട് എന്നു പറയുത് ഒരു പാക്കേജാണ്. നമ്മള് ഏത് രാജ്യമായിട്ടാണ് ഒപ്പു വെക്കുന്നത് അവിടെ നിന്നുള്ള ലോണാണ്. ആ ലോണിന് കൊടുക്കുന്ന ഇന്ററസ്റ് കുറവ്. അതോടൊപ്പം തന്നെ ഗ്രാന്റെല്ലാം ചേര്‍ന്ന് ഒരു പാക്കേജായിട്ടാണ് വരുന്നത്. ഇലക്ട്രിസിറ്റി ബോര്‍ഡ് ഈ നവീകരണത്തിന്റെ പ്രവൃത്തിയുമായിട്ടാണ് സഹകരിക്കേണ്ടത്. 85 ശതമാനവും ലോണായിട്ട് വരികയും ചെയ്യും. വികസിത രാജ്യങ്ങളെല്ലാം അവികസിത രാജ്യങ്ങളുടെ ഒരു പ്രോജക്ട് എടുത്താല്‍ ആ പ്രോജക്ടിനുവേണ്ടി സഹായം നല്കു പതിവുണ്ട്. വൈദ്യുത ഉപഭോഗം മെച്ചപ്പെടുത്തുതിനു വേണ്ടിയുള്ള ഒരു പാക്കേജായിട്ടാണ് കൊണ്ടുവരുന്നത്. അതാണ് ഗ്രാന്റിന്റെ സംവിധാനം. ഇങ്ങനെ പാക്കേജായിട്ട് വരുമ്പോള്‍ സ്വാഭാവികമായിട്ടും അതു സ്വീകരിക്കുന്ന സമീപനമാണ് നല്ലത്. അതാണ് അന്നത്തെ നയം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി കേരള ഗവമെന്റ് ഏറ്റെടുത്തത്. ..
ലാവലിനുമായി കരാറിലേര്‍പ്പെടുക എന്നത് തന്റെ സര്‍ക്കാരെടുത്ത നയപരമായ തീരുമാനമാണെന്നും അതിനുവേണ്ടിയുളള ചര്‍ച്ചകളില്‍ അന്നത്തെ മുഖ്യമന്ത്രിയടക്കം പങ്കാളിയായിരുന്നുവെന്നുമാണ് ആ കരാറിന് നേതൃത്വം നല്കിയ മന്ത്രിമാരില്‍ ഒരാള്‍ കേരള നിയമസഭയില്‍ പ്രഖ്യാപിച്ചത്. നയം തീരുമാനിച്ചത് കേന്ദ്രസര്‍ക്കാര്‍. കേരളം ഭരിച്ചതും അതേ പാര്‍ട്ടി. കേന്ദ്രത്തിലും സംസ്ഥാനത്തും നടപ്പിലാക്കിയത് ഒരേ പാര്‍ട്ടിയുടെ നയങ്ങള്‍. ബന്ധപ്പെട്ട രാജ്യത്തെ അംബാസഡറും സംസ്ഥാനമുഖ്യമന്ത്രിയും സഹമന്ത്രിമാരുമായൊക്കെ ചര്‍ച്ച നടത്തി നിയമപ്രാബല്യമുളള കരാറുകളുണ്ടാക്കി. ഇടയ്ക്കു വെച്ചു പിന്‍വലിയാന്‍ ആര്‍ക്കും കഴിയാത്ത കരാറുകള്‍. അതിലൊന്ന് നിയമപരമായ കരാറും മറ്റൊന്നും ഗൂഢാലോചന പ്രകാരമുളളതും ആകുന്നതെങ്ങനെ?
ഭരണത്തിലിരിക്കുന്നവരുടെ ഔദ്യോഗികചുമതലയും ഉത്തരവാദിത്തവുമൊക്കെയല്ലേ ഇത്തരം ചര്‍ച്ചകളും ആലോചനകളും? സ്വാഭാവികമായി നടക്കുന്ന ചര്‍ച്ചകളെ ഗൂഢാലോചന എന്നു വിശേഷിപ്പിക്കണമെങ്കില്‍ അതിനു കാരണം വേറേ വേണ്ടേ? കുട്ടികള്‍ എപ്പോള്‍ വേണം, എത്രവേണം എന്നൊക്കെ ഭാര്യയും ഭര്‍ത്താവും കൂടി ആലോചിക്കാറുണ്ടല്ലോ. അതിനെ ആരെങ്കിലും ഗൂഢാലോചന എന്നു വിളിക്കുമോ?
കുട്ടികളുണ്ടാകാന്‍ വേണ്ടി ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഗൂഢാലോചന നടത്തി എന്ന ആരോപണം പോലെ പരിഹാസ്യമല്ലേ കാര്ത്തികേയന് പറഞ്ഞ പശ്ചാത്തലമുളള ചര്‍ച്ചയെ സിബിഐ ഗൂഢാലോചന എന്നു വിശേഷിപ്പിച്ചത്? നടക്കാത്ത ഗൂഢാലോചനയ്ക്ക് തെളിവുകൊടുക്കാന്‍ ഏതെങ്കിലും വക്കീലിനു കഴിയുമോ? അങ്ങു ചിന്തിച്ചുനോക്കൂ. ഇ കെ നായനാരെ പിണറായി വിജയന് തെറ്റിദ്ധരിപ്പിച്ചു എന്നാണ് മറ്റൊരു ആരോപണം. കുറ്റ്യാടി കരാറുണ്ടാക്കുന്നതില്‍ പത്മരാജന് കരുണാകരനെയോ അതിന്റെ സപ്ലൈ കരാറും പിഎസ്പി നവീകരണത്തിനുളള അന്തിമ കരാറും ഉണ്ടാക്കിയപ്പോള്‍ എ കെ ആന്റണിയെ കാര്ത്തികേയന് തെറ്റിദ്ധരിപ്പിച്ചെന്നോ സിബിഐയ്ക്ക് ആരോപണമില്ല. അതെന്തു യുക്തി?
കാര്‍ത്തികേയനാണ് ഗൂഢാലോചന തുടങ്ങി വെച്ചതെങ്കിലും സാമ്പത്തികലാഭം പറ്റിയതിന് തെളിവില്ലാത്തതിനാല്‍ അദ്ദേഹം പ്രതിയല്ല. പിണറായി സാമ്പത്തിക നേട്ടമുണ്ടാക്കി എന്നതിനും സിബിഐയുടെ പക്കല്‍ തെളിവില്ല. പക്ഷേ, അദ്ദേഹം പ്രതി. ഈ കരാറിനൊക്കെ തുടക്കമിട്ട സി വി പത്മരാജന്റെ പേരുപോലും കുറ്റപത്രത്തിലെങ്ങുമില്ല. ഇതെന്തൊരന്വേഷണം?
കുറ്റിയാടിയും പിഎസ്പിയും - ഒരു താരതമ്യംകുറ്റിയാടി പദ്ധതിയെക്കുറിച്ചുമുണ്ടൊരു സിഎജി റിപ്പോര്‍ട്ട്. 54 കോടി രൂപയുടെ മതിപ്പുചെലവില്‍ ആരംഭിച്ച പദ്ധതി പൂര്‍ത്തിയാക്കിയപ്പോള്‍ ചെലവ് 201 കോടി. അതേക്കുറിച്ച് സിഎജിയുടെ വിമര്‍ശനം എന്തായിരുന്നുവെന്ന് അറിയാമോ? ഇതാ, ഇങ്ങനെ: Implementation of Kuttiyadi Extension Scheme at exorbitant cost without giving due regard to actual inflow of water rendered the investment of Rs. 201.40 crore unfruitful (Audit Report (Commercial) for the year ended 31 March 2004, page 74)
ആ റിപ്പോര്‍ട്ടില്‍ ഇങ്ങനെയും പറയുന്നു.ആ റിപ്പോര്‍ട്ടില്‍ ഇങ്ങനെയും പറയുന്നു:"as a pre-condition for obtaining Canadian assistance the Board agreed (May 1995) to purchase machinery from SNC Lavalin at a cost of Rs.81.40 crore (Rs.1.63 crore per MW), without inviting global bids and verifying the reasonableness of the prices of SNC Lavalin".
ഇതു തന്നെയാണ് പിഎസ്പി കരാറിന്റെ കാര്യത്തിലും സംഭവിച്ചത്. പിഎസ്പി കരാറിനെ സംബന്ധിക്കുന്ന ഗൂഢാലോചനയുടെ സൃഷ്ടാവ് ജി കാര്ത്തികേയനാണെന്ന സിബിഐയുടെ വാദത്തിന്റെ അടിവേരറുക്കുന്നു, സിഎജിയുടെ തന്നെ ഈ പരാമര്‍ശം.
കുറ്റിയാടി കരാറും പിഎസ്പി കരാറും തമ്മിലുളള വ്യത്യാസം കൂടി പ്രിയപ്പെട്ട കേശവമേനോന് അറിയണം. പിഎസ്പി പദ്ധതികളുടെ നവീകരണത്തിനുളള സപ്ലൈ കരാറിലേര്‍പ്പെടുമ്പോള്‍ 1996ല്‍ കരാര്‍ ഒപ്പുവെയ്ക്കുന്ന കാലത്ത് പരസ്പരം സമ്മതിച്ച വിലയില്ത്തന്ന 2001ല്‍ സാധനങ്ങള്‍ ലഭ്യമാക്കണമെന്ന് വ്യവസ്ഥ ചെയ്തു. കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ട യന്ത്രസാമഗ്രികളുടെ കാര്യത്തില്‍ കുറവു വരുത്തി. ചെലവില്‍ 32 കോടി രൂപയുടെ കുറവുണ്ടായി. കണ്‍സള്‍ട്ടന്‍സി ഫീസ് 24 കോടിയില്‍ നിന്ന് 17 കോടിയായും പലിശ 7.8ല്‍ നിന്ന് 6.8 ശതമാനമായും കുറച്ചു. കമ്മിറ്റ്മെന്റ് ചാര്‍ജിലും അഡ്മിനിസ്ട്രേഷന് ഫീസിലുമൊക്കെ ആനുപാതികമായ കുറവുണ്ടായി. സാമൂഹ്യാവശ്യങ്ങള്ക്കുളള ഗ്രാന്റ് 46 കോടിയില്‍ നിന്ന് 100 കോടിയായി ഉയര്‍ത്തി. അതിനൊരു ധാരണാപത്രമുണ്ടാക്കി.
ഖജനാവിന് നഷ്ടമുണ്ടാക്കണമെന്ന ബോധപൂര്‍വമായ താല്പര്യമുണ്ടായിരുന്നെങ്കില് പിണറായി വിജയന് എന്തിനിതു ചെയ്യണം. കേരളസര്‍ക്കാര്‍ ലാവലിനു കൊടുക്കാമെന്നു സമ്മതിച്ച തുകയില്‍ കുറവു വരുത്തുകയും അവര്‍ കേരളത്തിന് നല്കുന്ന ഗ്രാന്റു തുകയില്‍ കാര്യമായ വര്‍ദ്ധന വരുത്തുകയും ചെയ്തതു വഴി കേരളത്തിന്റെ താല്പര്യമല്ലേ പിണറായി വിജയന് സംരക്ഷിച്ചത്.
കുറ്റിയാടിയുടെ കാര്യത്തില്‍ ഇതൊുമുണ്ടായില്ലല്ലോ? പത്മരാജന്റെ കാലത്ത് സമ്മതിച്ച തുകയില്‍ വല്ല കുറവും വരുത്താന്‍ കാര്‍ത്തികേയനു കഴിഞ്ഞോ. മാത്രമല്ല, 54 കോടി രൂപയുടെ മതിപ്പുചെലവ് 201 കോടിയായി ഉയരുകയും ചെയ്തു. അതേസമയം 243 കോടിയുടെ മതിപ്പു ചെലവ് നിശ്ചയിച്ച പിഎസ്പി നവീകരണം 374 കോടിയ്ക്കാണ് തീര്‍ന്നത്. കോസ്റ്റ് എസ്കലേഷന്റെ ശതമാനക്കണക്ക് നോക്കുക. വ്യത്യാസം മനസിലാകും. കുറ്റിയാടി പദ്ധതിയ്ക്കു ചെലവഴിച്ച മുഴുവന്‍ പണവും പാഴായി. എന്നാല്‍ പിഎസ്പി നവീകരണത്തിന്റെ കാര്യത്തിലോ?
മാതൃഭൂമിയുടെ രാഷ്ട്രീയം - കുറ്റിയാടിയിലും പിഎസ്പിയിലും 
2005 ജൂലൈ 10ലെ മാതൃഭൂമി പത്രം അങ്ങെടുത്തു നിവര്‍ത്തിപ്പിടിക്കുക. ലീഡ് തലക്കെട്ട് ഇങ്ങനെ -
ലാവലിന്‍ ഇടപാട് - 374 കോടി രൂപ പാഴായെന്ന് സിഎജി. ഷോക്കേറ്റ് തല പെരുത്തു നില്ക്കു പിണറായി വിജയന്റെ കാര്‍ട്ടൂണ്‍ സഹിതമാണ് വാര്‍ത്ത. കേസ് സിബിഐയ്ക്കു വിടണമെന്ന ബിജെപി നേതാവിന്റെ പ്രസ്താവന ബോക്സിലുണ്ട്. അലങ്കാരത്തിനും ആലഭാരത്തിനും ഒട്ടുമില്ല കുറവ്.
ജൂ 8, 9 തീയതികളിലെ പത്രങ്ങളെടുത്തു നോക്കൂ. അതില്‍ കുറ്റിയാടിയെക്കുറിച്ചുളള സിഎജി റിപ്പോര്‍ട്ടിന്റെ വാര്‍ത്തയുണ്ട്. 201 കോടി പാഴായ വാര്‍ത്ത. പക്ഷേ, കാര്‍ത്തികേയന്റെയോ സി വി പത്മരാജന്റെയോ കാര്‍ട്ടൂണില്ല. കൊടി തോരണങ്ങളില്ല. നീരൊഴുക്കു പരിഗണിക്കാതെ പദ്ധതി വിഭാവനം ചെയ്തതിനെക്കുറിച്ച് അവലോകനമില്ല. രാഷ്ട്രീയ തീരുമാനത്തെക്കുറിച്ച് ഇഴകീറിയുളള പരിശോധനയില്ല. പോട്ടെ, നമുക്കു ക്ഷമിക്കാം. നിഷ്പക്ഷ പത്രപ്രവര്‍ത്തനത്തിന് അങ്ങനെ ചില പരിമിതികളുണ്ടല്ലോ.
പക്ഷേ, പിഎസ്പിയുടെ കാര്യത്തില്‍ സംഗതി അങ്ങനെയായിരുന്നില്ല.
സിഎജിയുടെ പരാമര്‍ശങ്ങള്‍ - കരടും ഒറിജിനലും കുറ്റിയാടിയുടെ കാര്യത്തില്‍ സിഎജിയുടേത് അന്തിമ റിപ്പോര്‍ട്ടായിരുന്നു. പിഎസ്പി കരാറിനെക്കുറിച്ചുളളത് കരടു റിപ്പോര്‍ട്ടും. അന്തിമ റിപ്പോര്‍ട്ടിലേത് സിഎജിയുടെ കണ്ടെത്തലാണെങ്കില്‍ കരടു റിപ്പോര്‍ട്ടിലുളളത് അനുമാനവും നിരീക്ഷണവുമൊക്കെയാണ്. ബോര്‍ഡിന്റെ അഭിപ്രായം കൂടി കേട്ടശേഷമേ പിഎസ്പി കരാറിനെക്കുറിച്ചുളള അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കൂ എന്ന് മാതൃഭൂമിയുടെ തന്നെ വാര്‍ത്തയില്‍ പറയുന്നുമുണ്ട്. ജൂലൈ മാസത്തില്ത്തന്ന അന്തിമ റിപ്പോര്‍ട്ട് പുറത്തുവരികയും ചെയ്തു.
ഇവിടെയുണ്ട് ആ റിപ്പോര്‍ട്ട്. ക്ലിക്കു ചെയ്തു വായിക്കാം.
entire expenditure of the Rs. 374.5 crore incurred for renovation was rendered wasteful എന്ന സിഎജിയുടെ കരടു റിപ്പോര്‍ട്ടിലെ പരാമര്‍ശം വെച്ചാണല്ലോ മാതൃഭൂമിയടക്കം പിണറായി വിജയനുമേല്‍ അപവാദം വാരിച്ചൊരിഞ്ഞത്. എന്നാല്‍ സിഎജിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ ഈ പരാമര്‍ശമില്ല. അന്തിമ റിപ്പോര്‍ട്ടില്‍ സിഎജിയുടെ വിലയിരുത്തല്‍ ഇങ്ങനെ രൂപം മാറി : Thus, the expenditure on renovation amounting to Rs.374.50 crore did not yield commensurate gains.
എന്നു വെച്ചാല്‍ 374.5 കോടിയുടെ ചെലവിന് ആനുപാതികമായ നേട്ടം ഉണ്ടായില്ലെന്ന്... ആനുപാതികമായ നേട്ടം ഉണ്ടായില്ല എന്നു പറയുന്നതിനും ചെലവാക്കിയ തുക മൊത്തം പാഴായെന്നു പറയുന്നതിനും ഒരേ അര്‍ത്ഥമാണോ സര്. അങ്ങ് ആലോചിച്ചു നോക്കൂ.
സിഎജി റിപ്പോര്‍ട്ടിലെ വൈരുദ്ധ്യങ്ങള്നവീകരണത്തിനു ശേഷമുളള വര്‍ഷങ്ങളില്‍ പിഎസ്പി നിലയങ്ങളില്‍ നിന്നുളള വൈദ്യുതോല്പാദനം കൂടിയില്ല എന്നതാണ് സിഎജിയുടെ നിഗമനത്തിന്റെ അടിസ്ഥാനം. മഴ കുറവായതു കാരണമാണ് ഉല്പാദനം കുറഞ്ഞത് എന്ന ബോര്‍ഡിന്റെ വിശദീകരണം സ്വീകരിക്കപ്പെട്ടില്ല. പദ്ധതി പ്രദേശത്തെ മഴയുടെ അളവിന്റെ പട്ടിക നല്‍കിയാണ് സിഎജി ബോര്‍ഡിന്റെ വിശദീകരണം തളളിയത്.
2003 - 2004, 2004 - 05 വര്‍ഷങ്ങളിലെ കണക്കാണ് സിഎജി റിപ്പോര്‍ട്ടിലുളളത്. 50 കൂടി ആയുസ് നീട്ടിക്കിട്ടാന്‍ നടത്തിയ നവീകരണത്തെ, ആദ്യത്തെ രണ്ടുവര്‍ഷത്തെ ഉല്പാദനത്തിന്റെ കണക്കെടുത്ത് പരാജയമായി വിലയിരുത്തുന്നതിലെ യുക്തിരാഹിത്യം അവിടെ നില്ക്കട്ടെ.
സിഎജി ഉദ്ധരിക്കുന്ന കണക്കുപ്രകാരം 2003-04ല്‍ പിഎസ്പിയിലെ ആകെ വൈദ്യുതോല്പാദനം 396.67 ദശലക്ഷം യൂണിറ്റാണ്. 2004-04ല്‍ 533.56 ദശലക്ഷം യൂണിറ്റും. നവീകരണത്തിനു ശേഷമുളള, സിഎജി പരിഗണിച്ച വര്‍ഷങ്ങളില്‍ത്തന്നെ ഉത്പാദനത്തില്‍ വലിയ വ്യത്യാസമുണ്ട്. 2003-04 ലെ ഉത്പാദനത്തിന്റെ 34 ശതമാനം വര്‍ദ്ധനയാണ് 2004-05ലുണ്ടായത്. ഈ വര്‍ദ്ധന സിഎജി കണക്കിലെടുക്കുകയോ കാരണം വിലയിരുത്താന്‍ ശ്രമിക്കുകയോ ചെയ്തില്ല. 2003-04ല്‍ സംസ്ഥാനത്തെ ആകെ വൈദ്യുതോല്പാദനം 3413 ദശലക്ഷം യൂണിറ്റായി കുറഞ്ഞപ്പോഴാണ് പിഎസ്പി വിഹിതം 397 ആയി താണത് എന്ന സത്യവും സിഎജി കണ്ടില്ല.
തൊട്ടടുത്ത വര്‍ഷങ്ങളിലേതു പരിഗണിച്ചാലോ, 2005-06ല്‍ ഉല്പാദനം 587 ദശലക്ഷം യൂണിറ്റ്. 2006-07ല്‍ 586 ദശലക്ഷം യൂണിറ്റ്.
നവീകരണത്തിനു മുമ്പ് പിഎസ്പി പദ്ധതികളില്‍ നിന്നുളള ശരാശരി ഉല്പാദനം 508 ദശലക്ഷം യൂണിറ്റാണ്. ആകെ വൈദ്യുതി ഉല്പാദനത്തില്ത്തന്നെ വലിയ കുറവു വന്ന 2003-04 മാറ്റി നിര്‍ത്തിയാല്‍ ആ ശരാശരിയ്ക്കപ്പുറം ശേഷി നവീകരണത്തിനു ശേഷം പിഎസ്പി പദ്ധതികള്ക്കുണ്ടായിട്ടുണ്ട്.
ജലവൈദ്യുതനിലയങ്ങളുടെ നവീകരണത്തിന്റെ ലക്ഷ്യം, അവയുടെ സ്ഥാപിതശേഷി വര്‍ദ്ധിപ്പിക്കലല്ല. ആയുസ്സു കൂട്ടലാണ്. പക്ഷേ, നവീകരണത്തിന്റെ ഫലമായി പിഎസ്പി പദ്ധതികളുടെ ഉല്പാദനശേഷി വര്‍ദ്ധിച്ചിട്ടുണ്ട്. വസ്തുത ഇതായിരിക്കെ, entire expenditure of the Rs. 374.5 crore incurred for renovation was rendered wasteful എന്ന കരടു റിപ്പോര്‍ട്ടിലെയോ , Thus, the expenditure on renovation amounting to Rs.374.50 crore did not yield commensurate gains
എന്ന അന്തിമ റിപ്പോര്‍ട്ടിലെയോ പരാമര്‍ശങ്ങള്‍ക്ക് എന്താണ് നിലനില്‍പ്പ്? അങ്ങ് ആലോചിച്ചു നോക്കൂ.
മാതൃഭൂമി പ്രചരിപ്പിച്ച കളളങ്ങള്മാതൃഭൂമി ചെന്നൈ ബ്യൂറോയിലെ കെ. എ. ജോണി എഴുതിയ ലാവലിന്‍ കളളങ്ങള്‍ ഈ ബ്ലോഗില്‍ മുമ്പ് ഞങ്ങള്‍ തുറന്നു കാട്ടിയിട്ടുണ്ട് (
ആരുടെ പിആര്‍ഒയാണ് കെ എ ജോണി?
ലാവലിന്‍ - മരിച്ചതാര്, കൊന്നതാര്?. അഫ്ഗാനിലെ സംഘര്‍ഷഭൂമിയില്‍ കടന്നുചെന്ന് അഹമ്മദ് ഷാ മസൂദുമായി അഭിമുഖം നടത്തിയ പത്രപ്രവര്‍ത്തകനാണല്ലോ അങ്ങ്. അഭിമുഖകാരന്റെ ജിജ്ഞാസയെക്കുറിച്ച് അങ്ങയെ ഞങ്ങള്‍ പഠിപ്പിക്കേണ്ടതില്ല.
ഒരാള്‍ ഒരു ദിവസം വൈകുന്നേരം വാര്‍ത്താ ചാനലില്‍ പ്രത്യക്ഷപ്പെട്ട് താനൊരു കൊലപാതകത്തിന് ദൃക്സാക്ഷിയായി എന്ന സ്തോഭജകമായ വെളിപ്പെടുത്തല്‍ നടത്തുന്നുവെന്നിരിക്കട്ടെ. ആരാണ് കൊല്ലപ്പെട്ടതെന്നോ ആരാണ് കൊന്നതെന്നോ ചാനലുകാരാരും ചോദിക്കുന്നുമില്ല. അങ്ങനെയൊരാളെ തൊട്ടടുത്ത ദിവസം ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരമുണ്ടായാല്‍ താങ്കള്‍ ആദ്യം ചോദിക്കുന്ന ചോദ്യം എന്തായിരിക്കും? ഇനിയഥവാ ആദ്യം ചോദിച്ചില്ലെങ്കിലും, കൊല്ലപ്പെട്ടതാരെന്നും കൊന്നതാരെന്നും ശവമെന്തു ചെയ്തുവെന്നുമൊക്കെ താങ്കള്‍ ചോദിക്കുമല്ലോ.
പക്ഷേ, കെ. എ. ജോണിക്ക് ഇത്തരം ബാധ്യതകളൊന്നുമില്ല. സംശയമുണ്ടെങ്കില്‍ അങ്ങ് 2010 നവംബര്‍ 12ന്റെ മാതൃഭൂമിയെടുക്കൂ.
ലാവലിന്‍ - കൂടുതല്‍ തെളിവു നല്‍കാമെന്ന് ദീപക് കുമാര്‍ എന്ന തലക്കെട്ടില്ല് അതിലൊരു വാര്‍ത്തയുണ്ട്. ഇന്‍ട്രോ ഇങ്ങനെയാണ്.
എസ്.എന്‍.സി. ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് കാനഡയിലേക്ക് പോയിരുന്ന വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമാണെന്ന് ഈ കേസില്‍ മൊഴിനല്‍കിയ ചെന്നൈയിലെ മലയാളി വ്യവസായി ദീപക് കുമാര്‍ പറഞ്ഞു. കൊലപാതകം സംബന്ധിച്ച തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അത് സി.ബി.ഐ. കോടതി മുമ്പാകെ നല്കാന് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. എസ്.എന്‍.സി. ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് കാനഡയിലേക്ക് പോയിരുന്ന വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമാണെന്ന് ഈ കേസില്‍ മൊഴിനല്‍കിയ ചെന്നൈയിലെ മലയാളി വ്യവസായി ദീപക് കുമാര്‍ പറഞ്ഞു. കൊലപാതകം സംബന്ധിച്ച തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അത് സി.ബി.ഐ. കോടതി മുമ്പാകെ നല്കാന് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
ഈ വെളിപ്പെടുത്തല്‍ നടത്തിയ മനുഷ്യനെ അന്നേയ്ക്കന്ന് ഇന്റര്‍വ്യൂ ചെയ്തു, കെ. എ. ജോണി. തൊട്ടുപിറ്റേന്ന്, കോഴപ്പണം നല്കാന് ദിലീപ് രാഹുലന് പണമെടുത്തതിന് തെളിവുണ്ടെന്ന് ദീപക് കുമാര്‍ എന്ന തലക്കെട്ടില്‍ മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. (2010 നവംബര്‍ 13). അതു വായിച്ചുനോക്കൂ. ഈ കൊലപാതകത്തെക്കുറിച്ച് വല്ല ചോദ്യവും കെ. എ. ജോണി ചോദിച്ചോ എന്ന്.
പ്രിയപ്പെട്ട കേശവമേനോന്. ഈ കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളറിയാനുളള ഞങ്ങളുടെ കാത്തിരിപ്പു തുടങ്ങിയിട്ട് കൊല്ലം മൂന്നു തികയാറാകുന്നു. കെ. എ. ജോണിയോ ദീപക് കുമാറോ ഇതുവരെ വാ തുറിന്നിട്ടില്ല. സിബിഐയും ഇതേക്കുറിച്ചൊന്നും പറയുന്നില്ല. അസഹ്യമായ ഈ കാത്തിരിപ്പിന് വിരാമമിടാന്‍ താങ്കള്‍ക്ക് എന്തെങ്കിലും ചെയ്യാനാവുമോ?
ഇത് കെ. എ. ജോണിയുടെ വകയാണെങ്കില്‍ ജി. ശേഖരന് നായരുടെ ലീലാവിലാസം വേറെയുണ്ട്. . 2007 സെപ്തംബര്‍ 13ന് അദ്ദേഹത്തിന്റെ ബൈലൈനില്‍ പ്രത്യക്ഷപ്പെ' ഒരു വാര്‍ത്തയുണ്ട് . ലാവലിന്‍ കരാറിനു സമ്മതിപ്പിക്കാന്‍ രാജഗോപാലിന്റെമേല് സമ്മര്‍ദ്ദം ചെലുത്തി എന്ന് ബാനര്‍ ഹെഡിംഗ്. അതില്‍ ശേഖരന് നായര്‍ ഇങ്ങനെ വെളിപ്പെടുത്തിയിരുന്നു.
ലാവലിന്‍
ഇടപാടില്‍ കനേഡിയന്‍ കമ്പനിയില്‍ നിന്നു കോഴയായി കിട്ടിയ പണത്തിന്റെ
വിശദാംശങ്ങളും അത് നിക്ഷേപിച്ചതെവിടെയാണെന്നുളളതിന്റെ വിവരങ്ങളും സിബിഐക്കു
ലഭിച്ചു..
രണ്ടു കൊല്ലങ്ങള്‍ക്കുശേഷം ഇതേ പത്രം 2009 ജനുവരി 24ന് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ട്,
കാന്‍സര്‍ സെന്റര്‍ കോടികള്‍ എങ്ങോട്ടൊഴുകി എന്ന്. ഒഴുകിയത് എങ്ങോട്ടെന്ന് വിചാരണാവേളയില്‍ തെളിയിക്കുമെന്ന് സിബിഐ വ്യക്തമാക്കിയൊണ് ഈ വാര്‍ത്തയില്‍ പറയുന്നത്. കോഴയുടെ വിശദാംശങ്ങള്‍ സിബിഐ ശേഖരിച്ചുവെന്നും പണം എവിടെ നിക്ഷേപിച്ചുവെുമൊക്കെ സിബിഐ കണ്ടെത്തിക്കഴിഞ്ഞു എന്ന് നമ്മുടെയെല്ലാവരുടെയും ശേഖരണ്ണന്‍ 2007ല്‍ത്തന്നെ വെളിപ്പെടുത്തിയതല്ലേ. പിന്നെന്തിനാണ് സര്, 2009ല്‍ ഞങ്ങള്‍ പാവം വായനക്കാരോട് ഈ ചോദ്യം ചോദിച്ചത്? പണം നിക്ഷേപിച്ച ബാങ്കിന്റെ പേരും നിക്ഷേപകന്റെ അക്കൗണ്ട് നമ്പരും ശേഖരണ്ണന്‍ അതിസാഹസികമായി ശേഖരിച്ച് പ്രസിദ്ധീകരിക്കുന്നതും കാത്തിരുന്ന ഞങ്ങളെ ഇങ്ങനെ നിരാശരാക്കണമായിരുന്നോ?
ഇനിയുമുണ്ട് ലീലാവിലാസങ്ങള്‍. പക്ഷേ, ഇപ്പോള്ത്തത്തെ ഈ കത്ത് ഏറെ ദീര്‍ഘിച്ചു പോയി. ഇനിയും നീട്ടുന്നില്ല. ഒരു നിര്‍ദ്ദേശം മാത്രം. പത്തുവര്‍ഷങ്ങളായി മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന ലാവലിന്‍ വിശകലനങ്ങള്‍ ഫയല്‍ ചെയ്ത് കൈയെത്തും ദൂരത്തു സൂക്ഷിച്ചാല്‍ ജോലിഭാരം കഠിനമാകുമ്പോള്‍ സമ്മര്‍ദ്ദം ലഘൂകരിക്കാനുപകരിക്കും. കോട്ടയം പുഷ്പനാഥിനെയും ബാറ്റണ്‍ബോസിനെയും വെല്ലുന്ന ഭാവനാശേഷിയുളള ശേഖരന് നായരും ജോണിയും ഹരികുമാറുമൊക്കെ ഇനിയും ലാവലിന്‍ വാര്‍ത്തകളും വിശകലനങ്ങളുമൊക്കെ പേരുവെച്ചും വെയ്ക്കാതെയും മാതൃഭൂമിയിലെഴുതും. വായിക്കുക. ചിരിക്കുക. എഡിറ്ററുടെ കസേരയിലിരുന്ന് എത്ര ആത്മനിന്ദ തോന്നിയാലും സിപിഎമ്മിനെതിരെ പ്രസിദ്ധീകരിക്കുന്ന കളളവാര്ത്തകളെയും വ്യാജവിശകലനങ്ങളെയും ചോദ്യം ചെയ്യാന്‍ ശ്രമിക്കരുത്. അങ്ങയുടെ കസേരയില്‍ മുമ്പിരുന്ന എം ഡി നാലപ്പാടിനെതിരെ പ്രയോഗിച്ച "യുദ്ധഭൂമി" പോലുളള മൂന്നാംകിട തന്ത്രങ്ങളും ക്രൈം നന്ദകുമാറിനെപ്പോലുളള അശ്ലീലാസ്ത്രങ്ങളും തരംതാരം പോലെ പ്രയോഗിക്കാന്‍ മടിയില്ലാത്ത ആളാണ് മാതൃഭൂമിയുടെ മുതലാളി എന്നറിയാമല്ലോ. ആ ജാഗ്രത എപ്പോഴുമുണ്ടാകട്ടെ എന്നു മാത്രം ആശംസിച്ചുകൊണ്ട് കത്തു ചുരുക്കുന്നു.
പൊളിച്ചെഴുത്ത് ടീം.